This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ജനഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:35, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ജനഗീതം

ഒരു മറാഠി ഗാനരൂപം. കഥാകാലക്ഷേപത്തില്‍ തില്ലാന, സുകി, മംഗളം, തോടയം എന്നിവപോലെ ഒരു നിര്‍ദിഷ്ടഘട്ടത്തില്‍ ആലപിക്കണമെന്നു വിധിക്കപ്പെട്ടിട്ടുള്ളതാണിത്. പഞ്ചപദി എന്ന വന്ദനഗാനം (പരമ്പരാഗതമായ അഞ്ചുഗാനങ്ങള്‍) പാടിക്കഴിഞ്ഞാണ് അഞ്ജനഗീതം ആലപിച്ചുവരുന്നത്. അയവുള്ള താള(Rhythm) ത്തിലാണ് ഇതു പാടുക. സംഗീത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഗാനങ്ങള്‍ എഴുതുന്ന കല വികസിക്കുന്നതിനുമുമ്പ് ചില പ്രത്യേക സംജ്ഞകള്‍ കൊണ്ടാണ് ഗാനങ്ങളുടെ രാഗത്തെ സൂചിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു രാഗത്തിന്റെ സൂചനാനാമം കൂടിയാണ് അഞ്ജനഗീതം. ഇതിലെ സാഹിത്യം ഒരു പ്രത്യേക കഥാപാത്രത്തിന്റെ ഉറച്ച തീരുമാനം ചിത്രീകരിക്കുന്നവിധത്തിലായിരിക്കും. തപസ്സിനായി വനത്തിലേയ്ക്കു പോകണമെന്ന് ധ്രുവന്‍ ചെയ്യുന്ന ദൃഢനിശ്ചയം പ്രതിപാദിക്കുന്ന ഭാഗം ഇതിന് ഒരു ഉദാഹരണമാണ്. ഈ ഗീതത്തിന്റെ രാഗത്തിന് മധ്യമം മുതല്‍ നിഷാദംവരെ അഞ്ചുസ്വരങ്ങളിലായി ക്‍ലുപ്തപരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ അഞ്ജനഗീതം പാടേണ്ടത് താഴ്ന്നലയത്തിലായിരിക്കണമെന്നും നിബന്ധനയുണ്ട്. അതുകൊണ്ട് ഇത് മധ്യമശ്രുതിയിലാണ് പാടുന്നത്. ഝന്‍ഝോടി (ചെഞ്ചുരുട്ടി), കാകളി, നിഷാദം എന്നിവയുടെ സ്വരഘടനയുമായി ഇതിന്റെ സ്വരഘടനയ്ക്ക് സാമ്യം ഉണ്ട്. 'സെന്ദില്‍മനഗര്‍' എന്നാരംഭിക്കുന്ന കാവടിച്ചിന്തിന്റെ രാഗവുമായി അഞ്ജനഗീതത്തിന് സാദൃശ്യമുണ്ട്. നോ: ഹരികഥ, കഥാകാലക്ഷേപം

(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍