This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്‍വാനി, ലാല്‍സിംഹ് ഹസാരീസിംഹ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അജ്‍വാനി, ലാല്‍സിംഹ് ഹസാരീസിംഹ് (1899 - )

സിന്ധി സാഹിത്യകാരന്‍. 1899-ല്‍ സിന്ധിലെ ഹൈദരാബാദില്‍ ജനിച്ചു. വിദ്യാഭ്യാസം ഹൈദരാബാദിലും മുംബൈയിലുമായി നിര്‍വഹിച്ചു. ബാന്ദ്ര (ബോംബേ) നാഷനല്‍ കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുള്ള എല്‍.എച്ച്. അജ്‍വാനി, കേന്ദ്രസാഹിത്യ അക്കാദമിയില്‍ സിന്ധി ഉപദേശകസമിതി അംഗവും കണ്‍വീനറും ആയിരുന്നു. സാഹിത്യഅക്കാദമി പ്രസിദ്ധീകരിക്കുന്ന 'ഭാരതീയ സാഹിത്യചരിത്രങ്ങള്‍' എന്ന ഇംഗ്ളീഷ് ഗ്രന്ഥപരമ്പരയില്‍ സിന്ധി സാഹിത്യചരിത്രം രചിച്ചിട്ടുള്ളത് അജ്‍വാനിയാണ്. കവിയും നിരൂപകനുമായ ഇദ്ദേഹം സ്വന്തം കൃതികള്‍കൂടി ഉള്‍ക്കൊള്ളുന്ന നവദൌര്‍ എന്ന കാവ്യസമാഹാരം, വിചാര്‍ എന്ന ഉപന്യാസസമാഹാരം എന്നിവയ്ക്കു പുറമേ സിന്ധിയിലും ഇംഗ്ളീഷിലും അനവധി ഗ്രന്ഥങ്ങള്‍ പ്രസാധനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍