This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നോളോ, ബാച്ചിയോ ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്നോളോ, ബാച്ചിയോ ദ (1462 - 1543)

Agnolo,Baccio D

ഫ്ളോറന്‍സുകാരനായ ശില്പി. 1462 മേയ് 15-ന് ജനിച്ചു. ദാരുശില്പിയായി ജീവിതം ആരംഭിച്ചു. 1491-നും 1502-നും ഇടയ്ക്ക് സാന്താമറിയനൊവെല്ല ദേവാലയത്തിലും വിച്ചിയോ കൊട്ടാരത്തിലും ഒട്ടധികം കൊത്തുപണികള്‍ നിര്‍വഹിച്ചു. 1506-ല്‍ ഫിയൊറെയിലെ ഭദ്രാസനദേവാലയത്തിന്റെ കുംഭഗോപുരത്തിലെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കുവാന്‍ ക്ഷണിക്കപ്പെട്ടു. എന്നാല്‍ മൈക്കല്‍ ആഞ്ജലൊയുടെ വിമര്‍ശനങ്ങള്‍ മൂലം ആ പണിയുടെ പുരോഗതിക്കു തടസ്സം നേരിട്ടു. ഒട്ടേറെ കൊട്ടാരങ്ങളും ദേവാലയങ്ങളും നിര്‍മിച്ച അഗ്നോളോയുടെ സ്വാധീനശക്തി, ഫ്ളോറന്‍സിലെ വാസ്തുവിദ്യാരംഗത്തുണ്ടായ നവോത്ഥാനത്തിന് ഗണ്യമായ പിന്തുണയും ഉത്തേജനവും നല്കി. എങ്കിലും ഈ പുതിയ പ്രവണതയെ ഫ്ളോറന്‍സുകാര്‍ വിമര്‍ശിച്ചു. മൈക്കല്‍ ആഞ്ജലൊ തുടങ്ങി അക്കാലത്തെ പ്രമുഖരായ പല കലാകാരന്മാരുടെയും സന്ദര്‍ശനകേന്ദ്രമായിരുന്നു അഗ്നോളയുടെ സ്റ്റുഡിയോ. 1543 മാ. 6-ന് അഗ്നോളോ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പുത്രന്‍മാരും വാസ്തുവിദ്യാവിദഗ്ധന്മാരായിരുന്നു. അവരില്‍ ഏറ്റവും പ്രശസ്തന്‍ ഗിയൂലിയാനോ ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍