This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാസി, അലക്സാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗാസി, അലക്സാണ്ടര്‍ (1835 - 1910)

Agassiz, Alexander

യു.എസ്. സമുദ്ര-ജന്തുശാസ്ത്രജ്ഞന്‍. 1835 ഡി. 17-ന് സ്വിറ്റ്സര്‍ലണ്ടിലെ ന്യുഷാറ്റിലില്‍ ജനിച്ചു. അമേരിക്കന്‍ ഭൂഗണിതീയ (Geodetic) സര്‍വേയിലെ ഉദ്യോഗസ്ഥനായി ഇദ്ദേഹം സേവനം നടത്തിവന്നു. ജന്തുശാസ്ത്രത്തില്‍ കടല്‍മത്സ്യസംബന്ധമായി പ്രത്യേകവൈദഗ്ധ്യം നേടിയിരുന്ന ഇദ്ദേഹം പിതാവായ ലൂയി അഗാസിയെപ്പോലെ ധാതുവിജ്ഞാനീയപരമായ ഗവേഷണങ്ങളിലും താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഖനനവ്യവസായത്തിന്റെ മേല്‍നോട്ടത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഭാരിച്ച സമ്പാദ്യമുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താരതമ്യ ജന്തുശാസ്ത്രത്തിന്റെ വികാസത്തിനും അതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കുമായി സ്വസമ്പാദ്യത്തില്‍നിന്നും ഇദ്ദേഹം പത്തുലക്ഷം പവന്‍ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് നല്കുകയുണ്ടായി. തെ.അമേരിക്കയില്‍ പെറു, ചിലി എന്നീ രാജ്യങ്ങളിലെ ചെമ്പുനിക്ഷേപങ്ങളെപ്പറ്റിയുള്ള പര്യവേക്ഷണവും റിറ്റിക്കാക്കാ തടാകത്തിന്റെ സര്‍വേയും അഗാസിയുടെ ഗണ്യമായ നേട്ടങ്ങളായിരുന്നു. സമുദ്രവിജ്ഞാനസംബന്ധമായ ധാരാളം പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാസ്സാച്ചുസെറ്റ്സിലെ സമുദ്രജന്തുക്കള്‍ (Marine Animals of Massachusetts Bay) പ്രകൃതി ശാസ്ത്രത്തിലെ സമുദ്രഭാഗപഠനങ്ങള്‍ (Seaside Studies in Natural History) എന്നിവയാണ് പ്രധാന കൃതികള്‍. 1910 മാ. 27-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍