This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റസ് I (1526 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്റ്റസ് I (1526 - 86)

Augustus I

സാക്സണിയിലെ എലക്ടര്‍ (Elector). 1526 ജൂണ്‍ 31-ന് ജര്‍മനിയില്‍ സാക്സണിയിലെ ഫ്രീബര്‍ഗില്‍ ജനിച്ചു. ലീപ്സിഗ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നടത്തി. 1553-ല്‍ സാക്സണിയിലെ നാടുവാഴിയും ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തിന്റെ നേതാവുമായി. ഡെന്‍മാര്‍ക്കിലെ രാജാവായിരുന്ന ക്രിസ്റ്റ്യന്‍ III-ാമന്റെ മകളായ അന്നയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. സാക്സണിയില്‍ നിയമം, സാമ്പത്തികശാസ്ത്രം, കൃഷി, വിദ്യാഭ്യാസം, വാണിജ്യം എന്നീ രംഗങ്ങളില്‍ പുരോഗമന നടപടികള്‍ നടപ്പില്‍വരാന്‍ തുടങ്ങിയത് അഗസ്റ്റസിന്റെ കാലം മുതല്‍ക്കാണ്. 1572-ലെ ഭരണഘടനയ്ക്ക് രൂപംകൊടുക്കുന്നതില്‍ ഇദ്ദേഹം മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഡ്രെസ്ഡന്‍ നഗരത്തെ മനോഹരമാക്കിത്തീര്‍ത്തതും അഗസ്റ്റസ് ആണ്. 1586 ഫെ. 12-ന് ഡ്രെസ്ഡനില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍