This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വില (1-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്വില (1-ാം ശ.)

Aquila

വി. പൗലോസിന്റെ ഉറ്റമിത്രവും സഹപ്രവര്‍ത്തകനുമായിരുന്ന ഒരു ആദ്യകാലക്രൈസ്തവ വിശ്വാസി. ക്രിസ്തുവിന്റെ അനുയായികളോട് പ്രതിപത്തി കാണിച്ചു എന്ന കാരണത്താല്‍ എ.ഡി. 49-ല്‍ റോമില്‍നിന്നു ക്ലാഡിയസ് ചക്രവര്‍ത്തി നാടുകടത്തിയ യഹൂദന്‍മാരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. തന്‍മൂലം വി. പൗലോസിനെ കണ്ടുമുട്ടുന്നതിനു മുന്‍പുതന്നെ അക്വിലയും അദ്ദേഹത്തിന്റെ ഭാര്യ പ്രിസ്കയും (പ്രിസ്സില) ക്രിസ്ത്യാനികളായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. പൗലോസും അക്വിലയും കൂടാരപ്പണിക്കാരായിരുന്നതിനാല്‍ കൊരിന്തില്‍ വച്ചു കണ്ടുമുട്ടിയതിനെ തുടര്‍ന്ന് അവര്‍ ഒരുമിച്ചു താമസിച്ചതായി അപ്പോസ്തലപ്രവൃത്തികളില്‍ (18:3-4) രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ അവര്‍ വി. പൗലോസിനു ചെയ്തുകൊടുത്ത സഹായത്തെപ്പറ്റി "ക്രിസ്തുയേശുവില്‍ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയേയും അക്വിലാവേയും വന്ദനം ചെയ്യുവിന്‍. അവര്‍ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു എന്നു ബൈബിളില്‍ പരാമര്‍ശമുണ്ട് (റോമ. 16 : 3-4).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍