This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രോമാറ്റിക് കാചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:07, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്രോമാറ്റിക് കാചം

Achromatic Lens

വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ്ഞുപോകുന്നതു (വര്‍ണവിപഥനം) തടയാനായി, രണ്ടോ മൂന്നോ കാചങ്ങള്‍ (lens) കൂട്ടിഘടിപ്പിച്ച കാചസമുച്ചയം. ഒരു പദാര്‍ഥത്തിന്റെ പ്രതിച്ഛായ സാധാരണ കാചത്തിലൂടെ ഉണ്ടാകുമ്പോള്‍ പലവിധ വര്‍ണങ്ങള്‍ ആ പ്രതിച്ഛായയുടെ അരികില്‍ അതിനെ രൂപഭംഗപ്പെടുത്തുന്നതായി കാണാം. വര്‍ണവിപഥനം (chromatic aberation) ആണ് ഇതിനു കാരണം. വ്യക്തമായ പ്രതിബിംബമുണ്ടാക്കുവാനായി ഈ കാചസമുച്ചയം ഉപയോഗിക്കുന്നു. ഛായാഗ്രഹണത്തിലും ദൂരദര്‍ശനി, സംയുക്ത-സൂക്ഷ്മദര്‍ശിനി (compound microscope) എന്നിവയുടെ സംവിധാനത്തിലും ഇതു പ്രയോജനപ്പെടുത്താറുണ്ട്. നോ: അവര്‍ണത; കാചം; പ്രകാശം; മൈക്രോസ്കോപ്പ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍