This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കല്‍ദാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:13, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കല്‍ദാമ

Aceldama

ബൈബിളില്‍ പരാമൃഷ്ടമായ ഒരു ശ്മശാനം. അരമായ ഭാഷയില്‍ അക്കല്‍ദാമ എന്ന പദത്തിന്റെ അര്‍ഥം 'രക്തനിലം' എന്നാണ്. (അപ്പൊ. പ്ര. 1.19) ഈ ശ്മശാനം മുമ്പ് 'കുശവന്റെ നിലം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. യേശുവിനെ ഒറ്റുകൊടുത്തതിന് തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശ് പശ്ചാത്താപഭരിതനായ യൂദാഇസ്കരിയാത്ത യെറുശലേം ദേവാലയത്തില്‍ എറിഞ്ഞിട്ടുപോയി ആത്മഹത്യ ചെയ്തു. ഈ പണം ദേവാലയഭണ്ഡാഗാരത്തില്‍ ഇടുന്നതു വിഹിതമല്ലെന്ന് മതമേധാവികള്‍ വിധിക്കുകയും ആ പണംകൊണ്ട് 'പരദേശി'കള്‍ക്കുവേണ്ടി ഒരു ശ്മശാനം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ "കുശവന്റെ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതിനാല്‍ ഈ നിലത്തിന് 'അക്കല്‍ദാമ' എന്നു പേരു ലഭിച്ചു. പഴയ നിയമത്തില്‍ "ഹിന്നോം താഴ്വരയിലെ കുശവന്റെ വീട് (യിരമ്യാ. 18.2) എന്ന പരാമര്‍ശം ഇതിനെപ്പറ്റിയാണെന്ന് കരുതപ്പെടുന്നു. ഇത് താഴ്വരയുടെ തെ. ഭാഗത്താണെന്ന് യിരമ്യാവ് പറയുന്നു. വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും ഇന്ന് അംഗീകാരം സിദ്ധിച്ചിട്ടുള്ളത് യിരമ്യാവിന്റെ ആശയത്തിനുതന്നെയാണ്. കളിമണ്ണുള്ള ഈ സ്ഥലം വളരെക്കാലമായി ശ്മശാനമായി ഉപയോഗിച്ചുവരുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍