This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകിഹിതോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 8: വരി 8:
[[Image:akahito.png]]
[[Image:akahito.png]]
-
സസ്യശാസ്ത്രവും ജന്തുശാസ്ത്രവും രാജകുമാരന് താത്പര്യമുള്ള വിഷയങ്ങളാണ്. കുതിരസവാരി, ടെന്നിസ്, നീന്തല്‍, സ്ക്കീയിംഗ് തുടങ്ങിയ വിനോദങ്ങളില്‍ ഇദ്ദേഹം തത്പരനാണ്. കീഴ്വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരിയും ഒരു വ്യാപാരിയുടെ പുത്രിയുമായ മിച്ചിക്കോ ഷോഡയെ 1959-ല്‍ അകിഹിതോ വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് നരുഹിതോ (ഹിരോനോമിയ 1960), ഫുമിഹിതോ (അയനോമിയ 1965) എന്നീ രണ്ടു പുത്രന്മാരും സയാകോ (1969) എന്ന പുത്രിയും ജനിച്ചു. നരുഹിതോ രാജകുമാരന്‍ ജപ്പാന്‍ സിംഹാസനത്തിനവകാശിയാണ്. രാജകുടുംബാംഗങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കന്‍മാരില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക ധാത്രികളുടെയും അധ്യാപകന്മാരുടെയും സംരക്ഷണയിലും മേല്‍നോട്ടത്തിലും വളര്‍ത്തുക എന്ന പരമ്പരാഗതമായ ആചാരത്തിനു വിരുദ്ധമായി കുട്ടികളെ ടോഗുകൊട്ടാരത്തില്‍ സാധാരണ കുടുംബാന്തരീക്ഷത്തില്‍ മാതാപിതാക്കന്മാര്‍ വളര്‍ത്തുകയാണുണ്ടായത്.
+

09:21, 14 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അകിഹിതോ (1933 - )

Akihito

ജപ്പാന്റെ 125-ാം ചക്രവര്‍ത്തി. പിതാവായ ഹിരോഹിതോ ചക്രവര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് 1990 ന. 12-ന് സ്ഥാനാരോഹണം ചെയ്തു. ജപ്പാന്‍ ചക്രവര്‍ത്തിയായ ഹിരോഹിതോയുടെ സീമന്തപുത്രനായി 1933 ഡി. 23-ന് ജനിച്ചു. 1940-ല്‍ പീയേഴ്സ് സ്കൂളില്‍ ചേര്‍ന്നു വിദ്യാഭ്യാസം ആരംഭിച്ചു. 1946-ല്‍ ജൂനിയര്‍ സ്കൂളിലും 1949-ല്‍ സീനിയര്‍ ഹൈസ്കൂളിലും ചേര്‍ന്ന് വിദ്യാഭ്യാസം തുടര്‍ന്നു. രാഷ്ട്രമീമാംസ, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസാര്‍ഥം 1952-ല്‍ ഗാക്കുഷു യിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു.

Image:akahito.png

സസ്യശാസ്ത്രവും ജന്തുശാസ്ത്രവും രാജകുമാരന് താത്പര്യമുള്ള വിഷയങ്ങളാണ്. കുതിരസവാരി, ടെന്നിസ്, നീന്തല്‍, സ്ക്കീയിംഗ് തുടങ്ങിയ വിനോദങ്ങളില്‍ ഇദ്ദേഹം തത്പരനാണ്. കീഴ്വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരിയും ഒരു വ്യാപാരിയുടെ പുത്രിയുമായ മിച്ചിക്കോ ഷോഡയെ 1959-ല്‍ അകിഹിതോ വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് നരുഹിതോ (ഹിരോനോമിയ 1960), ഫുമിഹിതോ (അയനോമിയ 1965) എന്നീ രണ്ടു പുത്രന്മാരും സയാകോ (1969) എന്ന പുത്രിയും ജനിച്ചു. നരുഹിതോ രാജകുമാരന്‍ ജപ്പാന്‍ സിംഹാസനത്തിനവകാശിയാണ്. രാജകുടുംബാംഗങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കന്‍മാരില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക ധാത്രികളുടെയും അധ്യാപകന്മാരുടെയും സംരക്ഷണയിലും മേല്‍നോട്ടത്തിലും വളര്‍ത്തുക എന്ന പരമ്പരാഗതമായ ആചാരത്തിനു വിരുദ്ധമായി കുട്ടികളെ ടോഗുകൊട്ടാരത്തില്‍ സാധാരണ കുടുംബാന്തരീക്ഷത്തില്‍ മാതാപിതാക്കന്മാര്‍ വളര്‍ത്തുകയാണുണ്ടായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BF%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍