This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അകാലം

കാലം പിഴച്ചത് അകാലം (അസമയം). കര്‍മങ്ങള്‍ ചെയ്യുന്നത് ഇന്നിന്ന കാലങ്ങളില്‍ വേണമെന്ന അനുശാസനം ധര്‍മശാസ്ത്രങ്ങളില്‍ ഉണ്ട്. കാലനിര്‍ദേശം തെറ്റിച്ചാല്‍ കര്‍മം നിഷ്ഫലമോ, അനിഷ്ടഫലദായകമോ ആയിത്തീരും. അധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം മുതലായവയാണ് കര്‍മങ്ങള്‍. ഋഗ്വേദികള്‍ക്കും യജുര്‍വേദികള്‍ക്കും സാമവേദികള്‍ക്കും അധ്യയനാരംഭവും അധ്യയനസമാപ്തിയും ചില നിര്‍ദിഷ്ടദിനങ്ങളില്‍ മാത്രമേ പാടുള്ളുവെന്ന് നിയമമുണ്ട്. കൃഷ്ണപക്ഷത്തിലെ പ്രഥമ, അഷ്ടമി, ചതുര്‍ദശി, വാവ് എന്നീ തിഥികള്‍ അനധ്യായങ്ങള്‍ (ഒഴിവുദിവസങ്ങള്‍) ആയിരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അഷ്ടമി ഗുരുവിനും ചതുര്‍ദശി ശിഷ്യനും അമാവാസി വിദ്യയ്ക്കും പ്രഥമ ഇവയ്ക്കെല്ലാറ്റിനും ഹാനിവരുത്തുന്നു. രാഹുകാലം ഒരു കര്‍മാരംഭത്തിനും അനുയോജ്യമല്ലെന്നും ഗുളികകാലം അവയ്ക്ക് അനുയോജ്യമാണെന്നും ഉള്ള വിശ്വാസം നിലവിലുണ്ട്.

മരണത്തിന് ഒരു പ്രത്യേക കാലമുണ്ടെന്നും മറ്റു കാലങ്ങളില്‍ സംഭവിക്കുന്നത് അകാലമരണമാണെന്നും ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു. ശരത്കാലമാണ് യുദ്ധത്തിനു പുറപ്പെടുവാന്‍ നല്ലതെന്ന് അര്‍ഥശാസ്ത്രകാരന്മാര്‍ വിധിക്കുന്നു. ഉണ്ടായ ഉടനെ നശിക്കുന്ന അവസ്ഥയ്ക്ക് ഏറ്റവും കുറഞ്ഞത് എന്ന അര്‍ഥത്തില്‍ അകാലികം എന്നു പറയാറുണ്ട്. അതിന് ഉദാഹരണമാണ് ഇടിമിന്നല്‍. കര്‍മങ്ങള്‍ നിശ്ചിതമായ കാലത്തില്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ "കാലാതിപത്തി എന്ന പ്രായശ്ചിത്തം (കാലാതീത പ്രായശ്ചിത്തം) ആചരിക്കണമെന്നുണ്ട്. വധൂവരന്മാരുടെ ഗ്രഹസ്ഥിതിയില്‍ ഏതെങ്കിലും ദോഷം ഉണ്ടെങ്കിലും ആ വിവാഹം തന്നെ നടത്തണമെങ്കില്‍ അതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിത്തിടീലിനും യാത്രയ്ക്കും ചില നക്ഷത്രങ്ങള്‍ യോഗ്യങ്ങളും മറ്റു ചിലതു നിഷിദ്ധങ്ങളും ആണെന്നുള്ള പ്രതിപാദനത്തില്‍ കാലവും അകാലവും കണക്കിലെടുക്കേണ്ടതാണെന്ന് സൂചന നല്‍കുന്നു. കാലം ഇന്നതെന്നറിഞ്ഞാല്‍ അകാലം ഒഴിവാക്കുവാന്‍ സാധിക്കും.

(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍