This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകവര്‍

സംഘകാല രാജസദസ്സില്‍ സേവനം അനുഷ്ഠിച്ചുപോന്ന പാണര്‍, 'അകവര്‍' എന്ന പ്രത്യേക നാമധേയത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇവരില്‍ ഗായകരും 'യാഴ്' എന്ന പ്രത്യേകതരം തന്ത്രിവാദ്യം വായിക്കുന്നവരും ഉള്‍പ്പെടും. സ്തുതിഗാനം പാടി രാജാവിനെ ഉറക്കുക, പള്ളിയുണര്‍ത്തുക, വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും സംഗീതക്കച്ചേരി നടത്തി രാജാവിനെയും മറ്റു വിശിഷ്ട വ്യക്തികളെയും രസിപ്പിക്കുക ഇതൊക്കെയായിരുന്നു ഇവരുടെ പ്രധാന കര്‍ത്തവ്യം. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ ഇത്തരം കലാകാരന്മാരെ സൂതര്‍, മാഗധര്‍, വന്ദികള്‍, വൈതാളികര്‍ എന്നിങ്ങനെയാണ് വ്യവഹരിച്ചിട്ടുള്ളത്. തമിഴ് സാഹിത്യത്തില്‍ ഇവരെക്കുറിച്ചുള്ള പരാമര്‍ശം അകവര്‍, അകവലന്‍, അകവുതര്‍ എന്നീ പേരുകളിലാണ്.

(ലീലാ ഓംചേരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍