This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ്രോസിയാനാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബ്രോസിയാനാ

Ambrosiana


ഇറ്റലിയിലെ മിലാനില്‍ ചരിത്രവസ്തുക്കള്‍ സംഭരിച്ചു സംരക്ഷിച്ചുവരുന്ന ഒരു പ്രദര്‍ശനശാല. ഇതോടുചേര്‍ന്നു വന്‍പിച്ച ഒരു ഗ്രന്ഥശേഖരവും അതു സൂക്ഷിച്ചുവരുന്ന മനോഹരമായ ഒരു ഗ്രന്ഥാലയവുമുണ്ട്. അപൂര്‍വ കലാസൃഷ്ടികളുള്ള വിപുലമായ ഒരു ചിത്രശേഖരവും അവിടെയുണ്ട്. ലിയോണാര്‍ഡോ ദാവിഞ്ചി, റാഫേല്‍ തുടങ്ങിയ വിശ്വവിഖ്യാതരായ ചിത്രകാരന്മാരുടെ ഒട്ടുവളരെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. വത്തിക്കാനിലെ ചുവര്‍ ചിത്രങ്ങളുടെ പകര്‍പ്പുകളും ഇവിടെ കാണാം. ആഥന്‍സിലെ ചിത്രകലാസങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സമ്പ്രദായത്തില്‍പ്പെട്ട റാഫേലിന്റെ ഹാസ്യാനുകരണ ചിത്രങ്ങള്‍ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍