This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവഹിന്ദ് ടൈംസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:09, 1 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവഹിന്ദ് ടൈംസ്

ഒരു പ്രമുഖ ദേശീയ ഇംഗ്ലീഷ് ദിനപത്രം. 1963 മുതല്‍ ഗോവയില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു. തുടക്കത്തില്‍ പ്രാദേശിക ദിനപത്രമായാണ് ആരംഭിച്ചത്. 1960-നു ശേഷമുള്ള ഗോവയുടെ വര്‍ത്തമാനപത്രചരിത്രത്തില്‍ നവഹിന്ദ് ടൈംസിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. 1963-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വാര്‍ത്ത എങ്ങിനെ ഉള്‍പ്പെടുത്തണമെന്നുള്ള എഡിറ്റോറിയല്‍ വിഭാഗത്തിന്റെ തീരുമാനം അതുവരെ പ്രാദേശിക മാധ്യമങ്ങള്‍ സ്വീകരിച്ചുപോന്ന നിലപാടുകളില്‍നിന്നും വേറിട്ടതായിരുന്നു. മാധ്യമങ്ങള്‍ക്ക് ഒരിക്കലും നിഷ്പക്ഷരാവാനാകില്ല എന്ന നവഹിന്ദ് ടൈംസിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. നിലവില്‍ ഗോവയിലെ ഏറ്റവും ശ്രദ്ധേയമായ ദിനപത്രമായി മാറുവാന്‍ നവഹിന്ദ് ടൈംസിനു സാധിച്ചിട്ടുണ്ട്. അച്ചടി-മാധ്യമ സാങ്കേതിക രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുവാനും ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുവാനും നവഹിന്ദ് ടൈംസിനായി. പ്രമുഖ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ബ്ളാക്ക് ആന്‍ഡ് വൈറ്റ് എന്ന പുസ്തകത്തില്‍ ഗോവയുടെ അച്ചടി സ്ഥാപനങ്ങളുടെ ചരിത്രം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പ്രമുഖസ്ഥാനം നവഹിന്ദ് ടൈംസിനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍