This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്ഗുപ്ത, ബുദ്ധദേവ് (1944 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ദാസ്ഗുപ്ത, ബുദ്ധദേവ് (1944 - )=
=ദാസ്ഗുപ്ത, ബുദ്ധദേവ് (1944 - )=
-
സിനിമാ സംവിധായകനും ബംഗാളി കവിയും. 1944 ന. 2-ന് പുരുളിയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ. ഇക്കണോമിക്സ് പരീക്ഷ ജയിച്ചതിനുശേഷം 1968 മുതല്‍ 76 വരെ അധ്യാപകനായിരുന്നു. പിന്നീടാണ് സിനിമയിലേക്കു തിരിഞ്ഞത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയി.
+
സിനിമാ സംവിധായകനും ബംഗാളി കവിയും. 1944 ന. 2-ന് പുരുളിയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് [[Image:Dasgupta Budhadev.jpg|180px|left|thumb|ബുദ്ധദേവ് ദാസ്ഗുപ്ത]]എം.എ. ഇക്കണോമിക്സ് പരീക്ഷ ജയിച്ചതിനുശേഷം 1968 മുതല്‍ 76 വരെ അധ്യാപകനായിരുന്നു. പിന്നീടാണ് സിനിമയിലേക്കു തിരിഞ്ഞത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയി.
പതിനഞ്ചോളം കൃതികളിലൂടെ ബുദ്ധദേവ് ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ ശ്രദ്ധേയനായി. ''ഗോദീര്‍ അരിയാലെ'' (1962), ''ഛട്ടകാഹിനി'' (1980), ''ശ്രേഷ്ഠകബിത'' (1990) എന്നിവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. ''സ്വപ്നസമയ് ഒ സിനിമ'' (1993) ഉപന്യാസ സമാഹാരവും ''നീം അന്നപൂര്‍ണ'' (1981) തിരക്കഥാഗ്രന്ഥവുമാണ്. ''അമേരിക്ക അമേരിക്ക'' (1995), ''രഹസ്യമയ് ''(1997) എന്നിവയാണ് ബുദ്ധദേവിന്റെ നോവലുകള്‍.
പതിനഞ്ചോളം കൃതികളിലൂടെ ബുദ്ധദേവ് ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ ശ്രദ്ധേയനായി. ''ഗോദീര്‍ അരിയാലെ'' (1962), ''ഛട്ടകാഹിനി'' (1980), ''ശ്രേഷ്ഠകബിത'' (1990) എന്നിവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. ''സ്വപ്നസമയ് ഒ സിനിമ'' (1993) ഉപന്യാസ സമാഹാരവും ''നീം അന്നപൂര്‍ണ'' (1981) തിരക്കഥാഗ്രന്ഥവുമാണ്. ''അമേരിക്ക അമേരിക്ക'' (1995), ''രഹസ്യമയ് ''(1997) എന്നിവയാണ് ബുദ്ധദേവിന്റെ നോവലുകള്‍.

Current revision as of 08:38, 24 മാര്‍ച്ച് 2009

ദാസ്ഗുപ്ത, ബുദ്ധദേവ് (1944 - )

സിനിമാ സംവിധായകനും ബംഗാളി കവിയും. 1944 ന. 2-ന് പുരുളിയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന്
ബുദ്ധദേവ് ദാസ്ഗുപ്ത
എം.എ. ഇക്കണോമിക്സ് പരീക്ഷ ജയിച്ചതിനുശേഷം 1968 മുതല്‍ 76 വരെ അധ്യാപകനായിരുന്നു. പിന്നീടാണ് സിനിമയിലേക്കു തിരിഞ്ഞത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയി.

പതിനഞ്ചോളം കൃതികളിലൂടെ ബുദ്ധദേവ് ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ ശ്രദ്ധേയനായി. ഗോദീര്‍ അരിയാലെ (1962), ഛട്ടകാഹിനി (1980), ശ്രേഷ്ഠകബിത (1990) എന്നിവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. സ്വപ്നസമയ് ഒ സിനിമ (1993) ഉപന്യാസ സമാഹാരവും നീം അന്നപൂര്‍ണ (1981) തിരക്കഥാഗ്രന്ഥവുമാണ്. അമേരിക്ക അമേരിക്ക (1995), രഹസ്യമയ് (1997) എന്നിവയാണ് ബുദ്ധദേവിന്റെ നോവലുകള്‍.

ലോകം മുഴുവന്‍ അറിയപ്പെടുന്ന സിനിമാ സംവിധായകനായ ബുദ്ധദേവ് ദാസ്ഗുപ്ത ബംഗാളി സിനിമാരംഗത്തെ പ്രഗല്ഭരായ സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍, ഋഷികേശ് മുഖര്‍ജി എന്നിവരോടൊപ്പം സ്ഥാനം നേടിയ കലാകാരനാണ്. ഇദ്ദേഹത്തിന്റെ ദൂരത്വ എന്ന സിനിമ 1978-ല്‍ നാഷണല്‍ അവാര്‍ഡ് നേടി. തുടര്‍ന്ന് ബാഗ് ബഹാദുര്‍ (1989), ചരാചര്‍ (1993) എന്നിവയിലൂടെയും ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള ബഹുമതി മൂന്നുപ്രാവശ്യം ഇദ്ദേഹത്തെ തേടിയെത്തി. ദൂരത്വ (1978), ഗൃഹയുദ്ധ (1981), ആന്ധിഗലി (1984) എന്നിവ ഉള്‍ ക്കൊള്ളുന്ന ചലച്ചിത്രത്രയമാണ് ലോകസിനിമയില്‍ത്തന്നെ ബുദ്ധദേവിനെ ശ്രദ്ധേയനാക്കിയത്. നീം അന്നപൂര്‍ണ (1979), ശീത് ഗ്രീഷ്മേര്‍ സ്മൃതി (1982), ഫേര (1986), തഹദേര്‍കഥ (1992) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു സിനിമകള്‍. അനേകം ഡോക്യുമെന്ററികളും ഇദ്ദേഹത്തിന്റേതായുണ്ട്. ലാല്‍ദര്‍ജ പോലെ വ്യക്തിയുടെ ആന്തരികതകളിലേക്ക് ഇറങ്ങുന്നവയും വളരെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്.

മധ്യവര്‍ഗ ബംഗാളിയുടെ അന്തര്‍ലോകമാണ് ബുദ്ധദേവ് ദാസ്ഗുപ്തയുടെ കാവ്യവിഷയം. മറ്റു ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍