This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലഗുണ്ട സ്തംഭലിഖിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താലഗുണ്ട സ്തംഭലിഖിതം= കദംബ നാടുവാഴി പരമ്പരയുടെ പ്രശസ്തികള്‍ രേഖപ്പ...)
 
വരി 1: വരി 1:
=താലഗുണ്ട സ്തംഭലിഖിതം=  
=താലഗുണ്ട സ്തംഭലിഖിതം=  
-
കദംബ നാടുവാഴി പരമ്പരയുടെ പ്രശസ്തികള്‍  രേഖപ്പെടുത്തിയി ട്ടുള്ള ലിഖിതം. ഇത് ഒരു സ്തംഭത്തിലാണ് കൊത്തിയിരിക്കുന്നത്. പല്ലവരുടെ ശക്തി ക്ഷയിച്ചതിനുശേഷം 4-ാം ശ.-ത്തിന്റെ മധ്യം മുതല്‍ തെ.പടിഞ്ഞാറെ ഡെക്കാണില്‍ കദംബര്‍ അധികാരത്തി ലേക്ക് ഉയര്‍ന്നു. ഹാരീതിയില്‍ നിന്ന് ഉദ്ഭവിച്ചതും മാനവ്യ ഗോ ത്രത്തില്‍പ്പെട്ടതുമായ ഒരു ബ്രാഹ്മണ കുടുംബമായിരുന്നു കദംബ രുടേത്. അവര്‍ വേദം പഠിക്കുന്നതിലും വൈദികയജ്ഞങ്ങള്‍ നട ത്തുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ കദംബരാജാ വായ മയൂരവര്‍മന്‍ (345-60) കാഞ്ചീപുരത്തെ മഹാപാഠശാലയില്‍ നിന്നാണ് വേദപഠനം നിര്‍വഹിച്ചത്. വൈജയന്തി (ബനവാസി) കദംബന്മാരുടെ തലസ്ഥാനവും പാലാസിക (ഹാല്‍സി) ഉപതല സ്ഥാനവുമായിരുന്നു. മയൂരവര്‍മനു പുറമേ കംഗവര്‍മന്‍ (360-85), ഭാഗീരഥന്‍ (385-410), രഘു (410-25), കാകുസ്ഥവര്‍മന്‍ (425-50), ശാന്തിവര്‍മന്‍ (450-70), മൃഗേശവര്‍മന്‍ (470-88), മാന്ധാത്രി വര്‍മന്‍ (480-500), രവിവര്‍മന്‍(500-38), ഹരിവര്‍മന്‍ (538-50), കൃഷ്ണ വര്‍മന്‍ കക (550-565) എന്നിവരായിരുന്നു കദംബ രാജാക്കന്മാരില്‍ പ്രമുഖര്‍. പുലകേശി കന്റെ മകന്‍ ചാലൂക്യകീര്‍ത്തി ബനവാസി ആക്രമിക്കുകയും കൃഷ്ണവര്‍മന്‍ കകനെ തോല്പിച്ച് ആധിപത്യം കരസ്ഥമാക്കുകയും ചെയ്തു.
+
കദംബ നാടുവാഴി പരമ്പരയുടെ പ്രശസ്തികള്‍  രേഖപ്പെടുത്തിയിട്ടുള്ള ലിഖിതം. ഇത് ഒരു സ്തംഭത്തിലാണ് കൊത്തിയിരിക്കുന്നത്. പല്ലവരുടെ ശക്തി ക്ഷയിച്ചതിനുശേഷം 4-ാം ശ.-ത്തിന്റെ മധ്യം മുതല്‍ തെ.പടിഞ്ഞാറെ ഡെക്കാണില്‍ കദംബര്‍ അധികാരത്തിലേക്ക് ഉയര്‍ന്നു. ഹാരീതിയില്‍ നിന്ന് ഉദ്ഭവിച്ചതും മാനവ്യ ഗോത്രത്തില്‍പ്പെട്ടതുമായ ഒരു ബ്രാഹ്മണ കുടുംബമായിരുന്നു കദംബരുടേത്. അവര്‍ വേദം പഠിക്കുന്നതിലും വൈദികയജ്ഞങ്ങള്‍ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ കദംബരാജാ വായ മയൂരവര്‍മന്‍ (345-60) കാഞ്ചീപുരത്തെ മഹാപാഠശാലയില്‍ നിന്നാണ് വേദപഠനം നിര്‍വഹിച്ചത്. വൈജയന്തി (ബനവാസി) കദംബന്മാരുടെ തലസ്ഥാനവും പാലാസിക (ഹാല്‍സി) ഉപതല സ്ഥാനവുമായിരുന്നു. മയൂരവര്‍മനു പുറമേ കംഗവര്‍മന്‍ (360-85), ഭാഗീരഥന്‍ (385-410), രഘു (410-25), കാകുസ്ഥവര്‍മന്‍ (425-50), ശാന്തിവര്‍മന്‍ (450-70), മൃഗേശവര്‍മന്‍ (470-88), മാന്ധാത്രി വര്‍മന്‍ (480-500), രവിവര്‍മന്‍(500-38), ഹരിവര്‍മന്‍ (538-50), കൃഷ്ണ വര്‍മന്‍ II (550-565) എന്നിവരായിരുന്നു കദംബ രാജാക്കന്മാരില്‍ പ്രമുഖര്‍. പുലകേശി Iന്റെ മകന്‍ ചാലൂക്യകീര്‍ത്തി ബനവാസി ആക്രമിക്കുകയും കൃഷ്ണവര്‍മന്‍ IIനെ തോല്പിച്ച് ആധിപത്യം കരസ്ഥമാക്കുകയും ചെയ്തു.
(വേലായുധന്‍ പണിക്കശ്ശേരി)
(വേലായുധന്‍ പണിക്കശ്ശേരി)

Current revision as of 09:26, 30 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍