This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടണ്ണേജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടണ്ണേജ്)
 
വരി 4: വരി 4:
മധ്യയുഗത്തില്‍ ഇംഗ്ലണ്ടില്‍ നിലവിലിരുന്ന ഒരു നികുതി സമ്പ്രദായം. ഇത് ഉളവാക്കിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാത ങ്ങള്‍ ഇംഗ്ലണ്ടില്‍ ഒരു ആഭ്യന്തരയുദ്ധത്തിനു വരെ വഴിതെളിക്കുകയുണ്ടായി.

-
എ. ഡി. 1350-ലാണ് ടണ്ണേജ് നടപ്പില്‍ വന്നത്. ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓരോ ടണ്‍ വീഞ്ഞിനും ചുമത്തിവന്ന നികുതിയായിരുന്നു ടണ്ണേജ്. 252 ഗ്യാലന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബാരല്‍ വീഞ്ഞ് ടണ്‍ (tun) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കയറ്റിറക്കുമതി ചെയ്യുന്ന മറ്റു ചരക്കുകള്‍ക്കുമേല്‍ ചുമത്തുന്ന നികുതി പൌണ്ടേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.  
+
എ. ഡി. 1350-ലാണ് ടണ്ണേജ് നടപ്പില്‍ വന്നത്. ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓരോ ടണ്‍ വീഞ്ഞിനും ചുമത്തിവന്ന നികുതിയായിരുന്നു ടണ്ണേജ്. 252 ഗ്യാലന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബാരല്‍ വീഞ്ഞ് ടണ്‍ (tun) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കയറ്റിറക്കുമതി ചെയ്യുന്ന മറ്റു ചരക്കുകള്‍ക്കുമേല്‍ ചുമത്തുന്ന നികുതി പൗണ്ടേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.  
ഇംഗ്ലണ്ടിലെ രാജാവും വ്യാപാരികളും തമ്മില്‍ ഉണ്ടാക്കിയ ഒരുടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു വീഞ്ഞിന് ടണ്ണേജ് ഏര്‍പ്പെടുത്തിയത്. രാജാവിന്റെ സ്വേച്ഛാധികാരത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ടണ്ണേജ് ചുമത്താവൂ എന്ന് തുടക്കംമുതലേ പാര്‍ലമെന്റ് വ്യവസ്ഥ ചെയ്തിരുന്നു. 1625-ല്‍ ചാള്‍സ് I-ന് ഒരു വര്‍ഷത്തേക്ക് ടണ്ണേജ് പിരിക്കുന്നതിനുള്ള അവകാശമേ പാര്‍ലമെന്റ് നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ആ കാലാവധിക്കുശേഷവും പാര്‍ലമെന്റിനെ ധിക്കരിച്ചുകൊണ്ട് ചാള്‍സ് I ടണ്ണേജ് വസൂലാക്കിക്കൊണ്ടിരുന്നു. തന്മൂലം ടണ്ണേജ് പിരിക്കുന്നതില്‍ നിന്ന് രാജാവിനെ തടഞ്ഞു കൊണ്ടുള്ള നിയമം 1629-ല്‍ പാര്‍ലമെന്റ് പാസ്സാക്കി. ഇത് രാജാവും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിലേക്ക് വഴിതെളിച്ച സംഭവവികാസങ്ങളില്‍ ഒന്നാണ് ടണ്ണേജ് പ്രശ്നം. 1787-ല്‍ ടണ്ണേജ് നിര്‍ത്തലാക്കപ്പെടുകയും ചെയ്തു.   

2. കപ്പലിന്റെ ഭാരവാഹകശേഷിയെ സൂചിപ്പിക്കുന്നതിനും ടണ്ണേജ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. കപ്പലിന്റെ മൊത്തം ടണ്ണേജ് എന്നത് കപ്പലില്‍ ചരക്കുനിറച്ച സ്ഥലത്തിന്റെ ഉള്ളളവാണ്.

Current revision as of 07:05, 16 ഡിസംബര്‍ 2008

ടണ്ണേജ്

Tonnage

മധ്യയുഗത്തില്‍ ഇംഗ്ലണ്ടില്‍ നിലവിലിരുന്ന ഒരു നികുതി സമ്പ്രദായം. ഇത് ഉളവാക്കിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാത ങ്ങള്‍ ഇംഗ്ലണ്ടില്‍ ഒരു ആഭ്യന്തരയുദ്ധത്തിനു വരെ വഴിതെളിക്കുകയുണ്ടായി.

എ. ഡി. 1350-ലാണ് ടണ്ണേജ് നടപ്പില്‍ വന്നത്. ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓരോ ടണ്‍ വീഞ്ഞിനും ചുമത്തിവന്ന നികുതിയായിരുന്നു ടണ്ണേജ്. 252 ഗ്യാലന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബാരല്‍ വീഞ്ഞ് ടണ്‍ (tun) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കയറ്റിറക്കുമതി ചെയ്യുന്ന മറ്റു ചരക്കുകള്‍ക്കുമേല്‍ ചുമത്തുന്ന നികുതി പൗണ്ടേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെ രാജാവും വ്യാപാരികളും തമ്മില്‍ ഉണ്ടാക്കിയ ഒരുടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു വീഞ്ഞിന് ടണ്ണേജ് ഏര്‍പ്പെടുത്തിയത്. രാജാവിന്റെ സ്വേച്ഛാധികാരത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ടണ്ണേജ് ചുമത്താവൂ എന്ന് തുടക്കംമുതലേ പാര്‍ലമെന്റ് വ്യവസ്ഥ ചെയ്തിരുന്നു. 1625-ല്‍ ചാള്‍സ് I-ന് ഒരു വര്‍ഷത്തേക്ക് ടണ്ണേജ് പിരിക്കുന്നതിനുള്ള അവകാശമേ പാര്‍ലമെന്റ് നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ആ കാലാവധിക്കുശേഷവും പാര്‍ലമെന്റിനെ ധിക്കരിച്ചുകൊണ്ട് ചാള്‍സ് I ടണ്ണേജ് വസൂലാക്കിക്കൊണ്ടിരുന്നു. തന്മൂലം ടണ്ണേജ് പിരിക്കുന്നതില്‍ നിന്ന് രാജാവിനെ തടഞ്ഞു കൊണ്ടുള്ള നിയമം 1629-ല്‍ പാര്‍ലമെന്റ് പാസ്സാക്കി. ഇത് രാജാവും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിലേക്ക് വഴിതെളിച്ച സംഭവവികാസങ്ങളില്‍ ഒന്നാണ് ടണ്ണേജ് പ്രശ്നം. 1787-ല്‍ ടണ്ണേജ് നിര്‍ത്തലാക്കപ്പെടുകയും ചെയ്തു.

2. കപ്പലിന്റെ ഭാരവാഹകശേഷിയെ സൂചിപ്പിക്കുന്നതിനും ടണ്ണേജ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. കപ്പലിന്റെ മൊത്തം ടണ്ണേജ് എന്നത് കപ്പലില്‍ ചരക്കുനിറച്ച സ്ഥലത്തിന്റെ ഉള്ളളവാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%87%E0%B4%9C%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍