This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാരസന്തതിത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:35, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാരസന്തതിത്വം

Illegitimacy

നിയമാനുസൃതം വിവാഹബന്ധത്തിലേര്‍പ്പെട്ട സ്ത്രീയില്‍ ജനിക്കുന്ന കുട്ടികളുടെ പിതാവ് അവരുടെ ഭര്‍ത്താവ് ആണെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭര്‍ത്താവിന് തന്റെ ഭാര്യ പ്രസവിച്ച സന്താനത്തിന്റെയോ സന്താനങ്ങളുടെയോ പിതൃത്വം നിഷേധിക്കാന്‍ കഴിയുന്നു. ഭര്‍ത്താവില്‍ നിന്നല്ലാതെ രഹസ്യക്കാരനില്‍ നിന്നും അവര്‍ക്കു ജനിക്കുന്ന കുട്ടിയെ (കളെ) ജാരസന്തതിയെന്നു പറയുന്നു. നിയമാനുസൃതമുള്ള വിവാഹം നിലനില്ക്കുമ്പോള്‍ ജനിക്കുന്ന കുട്ടി ജാരസന്തതിയാണെന്നാരോപിക്കുകയാണെങ്കില്‍ അതിന്റെ തെളിവു നല്കാനുള്ള ബാധ്യത ആരോപണകര്‍ത്താവിനാകുന്നു. ഇന്ത്യന്‍ തെളിവു നിയമമനുസരിച്ച് (112-ാം വകുപ്പ്) നിയമാനുസൃത വിവാഹബന്ധം നിലവിലിരിക്കുമ്പോള്‍ ഒരു സ്ത്രീക്കു ജനിച്ചതോ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം പ്രസ്തുത സ്ത്രീ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെയിരുന്നാല്‍ 280 ദിവസത്തിനകം അവര്‍ക്കു ജനിക്കുന്നതോ ആയ കുട്ടി നിലവിലിരുന്ന വിവാഹബന്ധത്തിലെ ഭര്‍ത്താവിന്റെ സന്തതിയായിരിക്കും. മറിച്ച് കരുതണമെന്നുണ്ടെങ്കില്‍ മേല്‍ സൂചിപ്പിച്ച കാലയളവില്‍ ഇവര്‍ തമ്മിലുള്ള സാമീപ്യത്തിന് യാതൊരു വഴിയുമില്ലായിരുന്നുവെന്ന് തെളിയണം. ഇതു തെളിയിക്കേണ്ടത് ആരോപണ കര്‍ത്താവ് തന്നെയാണ്. നിയമാനുസൃത വിവാഹബാഹ്യമായി ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടാകുന്നില്ല. പിതാവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ ഈ കുട്ടിക്ക് അവകാശം ഉണ്ടായിരിക്കും. ഈ കുട്ടിക്ക് മാതാവിന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കും. പിതൃത്വം ആരോപിക്കപ്പെടുന്ന ആളിന്റെയും കുട്ടിയുടെയും ഡി.എന്‍.എ. പരിശോധനയിലൂടെ പിതൃത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നുണ്ട്. ഈ തീര്‍പ്പുകള്‍ ഇപ്പോള്‍ കോടതി അംഗീകരിച്ചുവരുന്നുണ്ട്.

(അഡ്വ. മഞ്ഞിപ്പുഴ നടരാജന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍