This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലധാരായന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജലധാരായന്ത്രം== ജലധാരകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന യന്ത്ര...)
(ജലധാരാശീര്‍ഷവും ഫൌണ്ടന്‍ ഓര്‍ണമെന്റും)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 49: വരി 49:
നിമഗ്ന പമ്പിലെ ബെയറിങ്ങുകള്‍ക്കു സ്നേഹനമായി പമ്പു ചെയ്യപ്പെടുന്ന ദ്രവം (ഇവിടെ ജലം) തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. മറ്റു തരത്തിലുള്ള സ്നേഹകങ്ങള്‍ പമ്പിനുള്ളിലേക്ക് കടത്തിവിടാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലാത്തതാണ് കാരണം.  
നിമഗ്ന പമ്പിലെ ബെയറിങ്ങുകള്‍ക്കു സ്നേഹനമായി പമ്പു ചെയ്യപ്പെടുന്ന ദ്രവം (ഇവിടെ ജലം) തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. മറ്റു തരത്തിലുള്ള സ്നേഹകങ്ങള്‍ പമ്പിനുള്ളിലേക്ക് കടത്തിവിടാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലാത്തതാണ് കാരണം.  
      
      
-
(iii) പമ്പ് നിര്‍മാണ രീതി. അപഘര്‍ഷക-പ്രതിരോധശേഷിയുള്ള പദാര്‍ഥങ്ങള്‍ കൊണ്ടു പമ്പു നിര്‍മിക്കുകയാണുത്തമം. വെള്ളത്തില്‍ ജൈവ, ജൈവേതര മാലിന്യങ്ങള്‍ കാണാമെന്നതിനാല്‍ പമ്പിന്റെ രൂപകല്പന നോണ്‍-ക്ലോഗ് രീതിയില്‍ത്തന്നെ വേണം.
+
=====പമ്പ് നിര്‍മാണ രീതി=====
-
 
+
 
 +
അപഘര്‍ഷക-പ്രതിരോധശേഷിയുള്ള പദാര്‍ഥങ്ങള്‍ കൊണ്ടു പമ്പു നിര്‍മിക്കുകയാണുത്തമം. വെള്ളത്തില്‍ ജൈവ, ജൈവേതര മാലിന്യങ്ങള്‍ കാണാമെന്നതിനാല്‍ പമ്പിന്റെ രൂപകല്പന നോണ്‍-ക്ലോഗ് രീതിയില്‍ത്തന്നെ വേണം.
 +
 
====പമ്പിന്റെ അറ്റകുറ്റപ്പണി====
====പമ്പിന്റെ അറ്റകുറ്റപ്പണി====
വരി 67: വരി 69:
പമ്പിലുള്ള വൈദ്യുത സംയോജനങ്ങളെല്ലാം ജലസഹമായിരിക്കണം. മൂന്നു പിന്‍ ഉള്ള (3-പിന്‍) പ്ലഗ്ഗില്‍ കൂടിയുള്ള ഭൂമീകരണം ആവശ്യമാണ്.
പമ്പിലുള്ള വൈദ്യുത സംയോജനങ്ങളെല്ലാം ജലസഹമായിരിക്കണം. മൂന്നു പിന്‍ ഉള്ള (3-പിന്‍) പ്ലഗ്ഗില്‍ കൂടിയുള്ള ഭൂമീകരണം ആവശ്യമാണ്.
    
    
-
===ജലധാരാശീര്‍ഷവും ഫൌണ്ടന്‍ ഓര്‍ണമെന്റും ===
+
===ജലധാരാശീര്‍ഷവും ഫൗണ്ടന്‍ ഓര്‍ണമെന്റും ===
ജലധാരയുടെ പ്രൌഢിക്കും മനോഹാരിതയ്ക്കും മാറ്റുകൂട്ടുന്നതാണ് അതിന്റെ ഫൌണ്ടന്‍ ഓര്‍ണമെന്റുകള്‍.  
ജലധാരയുടെ പ്രൌഢിക്കും മനോഹാരിതയ്ക്കും മാറ്റുകൂട്ടുന്നതാണ് അതിന്റെ ഫൌണ്ടന്‍ ഓര്‍ണമെന്റുകള്‍.  
    
    
ജലജെറ്റ് ജലധാരാ ശീര്‍ഷത്തിലാണ് ഘടിപ്പിക്കുന്നത്. ഈ ജലധാരാ ശീര്‍ഷത്തെ മോടിപിടിപ്പിക്കുന്ന ഒരാവരണമാണ് ഫൌണ്ടന്‍ ഓര്‍ണമെന്റ്. പക്ഷി, കടല്‍ നായ, അലങ്കരിച്ച കുഴിയന്‍ പാത്രം, തളിക, ചെറിയ കുട്ടി, ഡോല്‍ഫിന്‍, മത്സ്യാംഗന, ജലവാഹനങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഇവ ലഭ്യമാണ്. ചുമരില്‍ ഉറപ്പിക്കാവുന്ന ഫൌണ്ടന്‍ ഓര്‍ണമെന്റുകളും ഉപയോഗത്തിലുണ്ട്.
ജലജെറ്റ് ജലധാരാ ശീര്‍ഷത്തിലാണ് ഘടിപ്പിക്കുന്നത്. ഈ ജലധാരാ ശീര്‍ഷത്തെ മോടിപിടിപ്പിക്കുന്ന ഒരാവരണമാണ് ഫൌണ്ടന്‍ ഓര്‍ണമെന്റ്. പക്ഷി, കടല്‍ നായ, അലങ്കരിച്ച കുഴിയന്‍ പാത്രം, തളിക, ചെറിയ കുട്ടി, ഡോല്‍ഫിന്‍, മത്സ്യാംഗന, ജലവാഹനങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഇവ ലഭ്യമാണ്. ചുമരില്‍ ഉറപ്പിക്കാവുന്ന ഫൌണ്ടന്‍ ഓര്‍ണമെന്റുകളും ഉപയോഗത്തിലുണ്ട്.
-
 
+
 
===ജലശീര്‍ഷം (ജല ഹെഡ്)===
===ജലശീര്‍ഷം (ജല ഹെഡ്)===

Current revision as of 16:10, 25 ഫെബ്രുവരി 2016

ഉള്ളടക്കം

ജലധാരായന്ത്രം

ജലധാരകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന യന്ത്രസംവിധാനം. വൈദ്യുതിമൂലം പ്രവര്‍ത്തിക്കുന്ന പമ്പുകളാണ് ജലധാര സൃഷ്ടിക്കാനാവശ്യമായ മര്‍ദം നല്കുന്നത്.

പമ്പ്

രണ്ടുതരത്തിലുള്ള പമ്പുകള്‍ ജലധാരായന്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്നു. ജലാശയത്തിനടുത്തായി പ്രത്യേകമായുള്ള ഒരറയില്‍ സ്ഥാപിക്കുന്ന ഉപരിതല പമ്പും ജലാശയത്തില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ള നിമഗ്ന പമ്പുമാണ് ഇവ. രണ്ടുതരം പമ്പും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നു.

ഉപരിതലപമ്പ്

നിമഗ്ന പമ്പ് ഒഴിച്ച് ഏതുതരം പമ്പും ഉപരിതല പമ്പായി ഉപയോഗിക്കാം. ശക്തിയേറിയ ജലധാര സൃഷ്ടിക്കാനാണ് ഇത്തരം പമ്പുകള്‍ ഉപയോഗിക്കുന്നത്.

ഇവ പ്രവര്‍ത്തിക്കുമ്പോള്‍ വലിയ ശബ്ദം ഉണ്ടാക്കുന്നു എന്നത് ഒരു ന്യൂനതയാണ്. മാത്രമല്ല, ഇവയ്ക്ക് പ്രത്യേകം ചൂഷണ കുഴലുകള്‍ വേണം. തന്മൂലം കുഴലില്‍ക്കൂടിയുള്ള ഘര്‍ഷണ നഷ്ടം, ഫിറ്റിങ് നഷ്ടം, വാല്‍വ് നഷ്ടം, പ്രവേഗ നഷ്ടം എന്നിവയും കൂടുന്നു.

ജലാശയത്തിനടുത്ത് കോണ്‍ക്രീറ്റോ ചുട്ടെടുത്ത ഇഷ്ടികയോ കൊണ്ടു നിര്‍മിച്ച ഒരു ജലസഹ അറയിലാണ് ഉപരിതല പമ്പ് സ്ഥാപിക്കുന്നത്.

പമ്പിന് രണ്ട് കുഴലുകള്‍ ഉണ്ട്. ജലാശയത്തിലെ വെള്ളം പമ്പിനകത്തേക്കു വലിച്ചെടുക്കുന്നത് ചൂഷണക്കുഴലിലൂടെയാണ്. ഈ കുഴലില്‍ ഒരരിപ്പയും ഒരു സ്റ്റോപ്പ് കോക്കും ഘടിപ്പിച്ചിരിക്കും. ജലാശയത്തിലെ ജലത്തിലുള്ള മാലിന്യങ്ങള്‍ അരിച്ചുമാറ്റാന്‍ അരിപ്പും പമ്പ് അഴിച്ചുമാറ്റുമ്പോള്‍ ജലാശയത്തിലെ ജലം ചൂഷണക്കുഴലിലൂടെ പുറത്തേക്കു കവിഞ്ഞൊഴുകുന്നതു തടയാന്‍ സ്റ്റോപ്പ് കോക്കും ഉതകുന്നു.

പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ നിര്‍ഗമന കുഴലിലൂടെ കടന്നുവരുന്ന വെള്ളം ജലധാരാ ശീര്‍ഷത്തിന്റെ മുരലിലൂടെ ധാരയായി പുറത്തുവരുന്നു. ഉപരിതല പമ്പിന്റെ ശക്തിക്കനുസരണമായി, ഒന്നില്‍ക്കൂടുതല്‍ ജലധാരാ ശീര്‍ഷങ്ങളിലൂടെ വെള്ളം കടത്തിവിട്ട് വിവിധ ജലധാരകള്‍ സൃഷ്ടിക്കുകയോ ജലധാരയുടെ വേഗതയും ഉയരവും വര്‍ധിപ്പിക്കുകയോ ചെയ്യാം.

ഉപരിതല പമ്പു സ്ഥിതിചെയ്യുന്ന അറയുടെ ഉയരം ജലാശയത്തിലെ ജലനിരപ്പിനെക്കാള്‍ കൂടുതലാണെങ്കില്‍, പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ പമ്പില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ജലാശയത്തിലേക്കു തന്നെ തിരിച്ച് ഒഴുകിപ്പോകുന്നതു തടയാന്‍, ചൂഷണക്കുഴലില്‍ ഒരു ഫുട്ട് വാല്‍വു കൂടി ഘടിപ്പിക്കണം.

നിമഗ്ന പമ്പ്

ഒരു നിമഗ്ന മോട്ടോര്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഗാഢയുഗ്മന പമ്പാണ് നിമഗ്ന പമ്പ്. ജലത്തില്‍ മുങ്ങിക്കിടന്നു പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് നിമഗ്ന പമ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്.

ഇത്തരം പമ്പുകള്‍ക്ക് പ്രത്യേകം ചൂഷണക്കുഴലുകള്‍ ആവശ്യമില്ലെന്നതും നീളം കുറഞ്ഞ നിര്‍ഗമന കുഴലുകള്‍ ഉപയോഗിക്കാം എന്നതും പമ്പിന്റെ ദക്ഷത വര്‍ധിപ്പിക്കുന്നു.

നിമഗ്ന പമ്പുകള്‍ മെയിന്‍സുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനു പകരം മെയിന്‍സില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ ഘടിപ്പിച്ച് വോള്‍ട്ടത ഏകദേശം 24 വോള്‍ട്ടായി കുറച്ചശേഷം ആ കുറഞ്ഞ വോള്‍ട്ടതയുമായി നിമഗ്ന പമ്പു ഘടിപ്പിക്കുന്നതാണുത്തമം. ഇങ്ങനെ കുറഞ്ഞ വോള്‍ട്ടതയില്‍ പമ്പു പ്രവര്‍ത്തിപ്പിക്കുന്നതുമൂലം വൈദ്യുത ആഘാതം ഒഴിവാക്കാനാകും.

പമ്പിന്റെ നിര്‍ഗമന കുഴലുമായിട്ടാണ് ജലധാരാ ശീര്‍ഷം ബന്ധിപ്പിക്കുന്നത്. ചില നിമഗ്ന പമ്പുകള്‍ക്ക് രണ്ടു നിര്‍ഗമന കുഴലുകള്‍ കാണും-ഒന്നു ജലധാരാ ശീര്‍ഷത്തോടും മറ്റൊന്ന് വെള്ളച്ചാട്ട ശീര്‍ഷത്തോടും ഘടിപ്പിക്കുന്നു.

പമ്പിലെ വൈദ്യുത കേബിളുമായി, അതിന്റെ നീളം വര്‍ധിപ്പിക്കാന്‍വേണ്ടി, വേറെ കേബിള്‍ ഘടിപ്പിക്കേണ്ടി വരും. ഇത്തരത്തില്‍ രണ്ടു കേബിളുകള്‍ ബന്ധിപ്പിക്കുന്നത് ഒരു നല്ല ജലസഹ സംയോജകത്തിലൂടെ തന്നെയാവണം. വൈദ്യുതക്ഷാരണം മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാനാണിത്.

നിമഗ്ന മേട്ടോര്‍.

പ്രത്യേകം തയ്യാറാക്കിയ ഒരു ഏക ലക്ഷ്യമോട്ടോറാണ് നിമഗ്ന പമ്പിലുള്ളത്. ഇത് വായു ഭദ്രമായി മുദ്രണം ചെയ്യപ്പെട്ട ഒരു ഹൗസിങ്ങില്‍ ഉറപ്പിക്കുന്നു.

മോട്ടോറിലെ ജംഗ്ഷന്‍ ബോക്സ്, മോട്ടോറിലെ സന്ധികള്‍ എന്നിവ വെള്ളം കയറാത്ത രീതിയില്‍ മുദ്രണം ചെയ്യപ്പെടുന്നു. മോട്ടോറിന്റെ ചുരുളുകളില്‍ വെള്ളം കയറുന്നത് തടയാനായി ജംഗ്ഷന്‍ ബോക്സില്‍ ഒരു ബള്‍ബ് ഹെഡ് കൂടി ഉറപ്പിക്കുന്നു.

നിമഗ്ന മോട്ടോറില്‍ ഒരു ജലാംശ-സൂചക ഉപകരണം കൂടി കാണാറുണ്ട്. മോട്ടോറിലെ യാന്ത്രിക മുദ്രണത്തിലൂടെ മോട്ടോറിനകത്തേക്കുവെള്ളം ചോര്‍ന്നു തുടങ്ങുമ്പോള്‍ ഉപകരണം അപകട സൂചന നല്കും. ജലാംശം വരുന്നത് എവിടെ നിന്നാണെന്ന സൂചന നല്കുന്ന സംവിധാനവും ചില മോട്ടോറുകളിലുണ്ട്.

പമ്പു ചെയ്യപ്പെടുന്ന ദ്രവം തന്നെയാണ് മോട്ടോറിനെ ആന്തരികമായി തണുപ്പിക്കാനും ഉപയോഗിക്കുന്നത്. ഇതിനായി, മോട്ടോറിലെ മോട്ടോര്‍ കൂളിങ് പാസ്സേജില്‍ കൂടിയോ മോട്ടോര്‍ കൂളിങ് ജാക്കറ്റില്‍ കൂടിയോ പമ്പു ചെയ്യുന്ന ദ്രവം കടത്തിവിടുന്നു. ഈ ദ്രവം മോട്ടോറിലെ ചൂട് സ്വയം വലിച്ചെടുക്കുന്നു.

ബാഹ്യമായി തണുപ്പിക്കപ്പെടുന്ന മോട്ടോറുകളില്‍, ജലാശയത്തിലെ വെള്ളം തന്നെയാണ്, മോട്ടോറിലുണ്ടാകുന്ന ചൂട് വലിച്ചെടുക്കുന്നത്. അതിനാല്‍ പൂര്‍ണലോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോട്ടോര്‍ ജലാശയത്തില്‍ ഭാഗികമായിട്ടെങ്കിലും നിമഗ്നമായിരിക്കണം.

സ്നേഹനം

നിമഗ്ന പമ്പിലെ ബെയറിങ്ങുകള്‍ക്കു സ്നേഹനമായി പമ്പു ചെയ്യപ്പെടുന്ന ദ്രവം (ഇവിടെ ജലം) തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. മറ്റു തരത്തിലുള്ള സ്നേഹകങ്ങള്‍ പമ്പിനുള്ളിലേക്ക് കടത്തിവിടാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലാത്തതാണ് കാരണം.

പമ്പ് നിര്‍മാണ രീതി

അപഘര്‍ഷക-പ്രതിരോധശേഷിയുള്ള പദാര്‍ഥങ്ങള്‍ കൊണ്ടു പമ്പു നിര്‍മിക്കുകയാണുത്തമം. വെള്ളത്തില്‍ ജൈവ, ജൈവേതര മാലിന്യങ്ങള്‍ കാണാമെന്നതിനാല്‍ പമ്പിന്റെ രൂപകല്പന നോണ്‍-ക്ലോഗ് രീതിയില്‍ത്തന്നെ വേണം.

പമ്പിന്റെ അറ്റകുറ്റപ്പണി

മിക്കപമ്പുകളും അവ പമ്പു ചെയ്യുന്ന ദ്രവം കൊണ്ടുതന്നെ സ്നേഹനം ചെയ്യപ്പെടുന്നു. എന്നാല്‍ ആവശ്യമെന്നു കണ്ടാല്‍ പമ്പിലെ വിവിധ ഭാഗങ്ങളെയും സന്ധികളെയും എണ്ണയുപയോഗിച്ച് മെഴുക്കിട്ട് സൂക്ഷിക്കണം.

മാലിന്യങ്ങള്‍ കയറി പമ്പിങ് തടസ്സപ്പെടാതിരിക്കാന്‍ പമ്പില്‍ അനുയോജ്യമായ അരിപ്പകള്‍ ഉപയോഗിക്കണം. ഉപരിതല പമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ സ്ഥിതിചെയ്യുന്ന അറകള്‍ ജലസഹം തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പി.വി.സി (PVC) കുഴലുകള്‍ അധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല.

മഞ്ഞുകാലം വരുന്നതിനു മുന്‍പായിത്തന്നെ പമ്പുകളിലെ വെള്ളം വലിച്ചെടുത്ത് അവയെ സംരക്ഷിക്കണം. നിമഗ്ന പമ്പുകളെ ജലാശയത്തില്‍ നിന്നെടുത്തു മാറ്റണം. മഞ്ഞുകാലത്തും ജലധാരായന്ത്രം പ്രവര്‍ത്തിപ്പിക്കണമെന്നുണ്ടെങ്കില്‍ പമ്പിനകത്ത് വെള്ളം തണുത്തുറഞ്ഞ് കട്ടിപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിമഗ്ന പമ്പാണുപയോഗിക്കുന്നതെങ്കില്‍ ജലം ശീതീകരിക്കാതിരിക്കാന്‍ സംവിധാനമുണ്ടാക്കണം.

പമ്പിലെ വൈദ്യുത സംയോജനങ്ങള്‍.

പമ്പിന് ഏറ്റവും അടുത്തുള്ള ഇലക്ട്രിക് മെയിന്‍സുമായിട്ടാണ് പമ്പുളിലെ കേബിളുകള്‍ സാധാരണ ഘടിപ്പിക്കാറുള്ളത്.

ഇന്‍സുലനം ചെയ്ത കേബിളുകള്‍ക്ക് യാന്ത്രികക്ഷതമേല്ക്കാതിരിക്കാനായി അവയെ സു. 46 സെ.മീ. ആഴത്തില്‍ ഭൂമിയില്‍ കുഴിച്ചിടേണ്ടതുണ്ട്.

പമ്പിലുള്ള വൈദ്യുത സംയോജനങ്ങളെല്ലാം ജലസഹമായിരിക്കണം. മൂന്നു പിന്‍ ഉള്ള (3-പിന്‍) പ്ലഗ്ഗില്‍ കൂടിയുള്ള ഭൂമീകരണം ആവശ്യമാണ്.

ജലധാരാശീര്‍ഷവും ഫൗണ്ടന്‍ ഓര്‍ണമെന്റും

ജലധാരയുടെ പ്രൌഢിക്കും മനോഹാരിതയ്ക്കും മാറ്റുകൂട്ടുന്നതാണ് അതിന്റെ ഫൌണ്ടന്‍ ഓര്‍ണമെന്റുകള്‍.

ജലജെറ്റ് ജലധാരാ ശീര്‍ഷത്തിലാണ് ഘടിപ്പിക്കുന്നത്. ഈ ജലധാരാ ശീര്‍ഷത്തെ മോടിപിടിപ്പിക്കുന്ന ഒരാവരണമാണ് ഫൌണ്ടന്‍ ഓര്‍ണമെന്റ്. പക്ഷി, കടല്‍ നായ, അലങ്കരിച്ച കുഴിയന്‍ പാത്രം, തളിക, ചെറിയ കുട്ടി, ഡോല്‍ഫിന്‍, മത്സ്യാംഗന, ജലവാഹനങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഇവ ലഭ്യമാണ്. ചുമരില്‍ ഉറപ്പിക്കാവുന്ന ഫൌണ്ടന്‍ ഓര്‍ണമെന്റുകളും ഉപയോഗത്തിലുണ്ട്.

ജലശീര്‍ഷം (ജല ഹെഡ്)

ജലധാരായന്ത്രത്തിലെ പമ്പിന്റെ നിര്‍ഗമന നിരക്കിനെ സ്വാധീനിക്കുന്ന ഘടകമാണ് ജലശീര്‍ഷം.

ജലപ്രതലവും ജലധാരായന്ത്രത്തിലെ പമ്പിന്റെ നിര്‍ഗമന ക്കുഴലും തമ്മിലുള്ള ഉയരവ്യത്യാസമാണ് ജല ഹെഡ്. ഇത് മീറ്ററിലാണ് സൂചിപ്പിക്കുന്നത്. ഈ ഹെഡ് ചെലുത്തുന്ന മര്‍ദത്തിനെതിരായിട്ടാണ് ജലധാരായന്ത്രത്തിലെ പമ്പ് പ്രവര്‍ത്തിക്കുന്നത്.

സു. 6.5 ച.മീ. വിസ്തീര്‍ണമുള്ള ഒരു ജലാശയത്തിനു ചേര്‍ന്ന ഒരു ചെറിയ നിമഗ്ന പമ്പാണ് ഓട്ടെര്‍ പമ്പ്. 0.9 മീ. ഹെഡില്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജലനിര്‍ഗമന നിരക്ക് മണിക്കൂറില്‍ 1.50 ക്യുബിക് മീറ്ററാണന്നു കരുതുക. പമ്പ് പ്രവര്‍ത്തിക്കേണ്ട ഹെഡ് 2.1 മീ. ആയി ഉയര്‍ത്തിയാല്‍ ജലനിര്‍ഗമന നിരക്ക് മണിക്കൂറില്‍ 0.55 ക്യുബിക് മീറ്ററായി കുറയുന്നു. വലിയ നിമഗ്ന പമ്പുകള്‍ക്കും ഈ പരിമിതി ബാധകമാണ്. ഒരു വലിയ നിമഗ്ന പമ്പാണ് ബിഗ് ജോണ്‍. 0.9 മീ. ഹെഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ പമ്പിന്റെ നിര്‍ഗമന നിരക്ക് മണിക്കൂറില്‍ 13.64 ക്യുബിക് മീറ്ററാണ്. ഹെഡ് 2.1 മീ. ആകുമ്പോള്‍ നിര്‍ഗമന നിരക്ക് മണിക്കൂറില്‍ 9.54 ക്യുബിക് മീറ്ററായി കുറയുന്നു.

ജലധാരയന്ത്ര സംവിധാനത്തിലുപയോഗിക്കുന്ന കുഴലുകള്‍, അവയിലെ ഫിറ്റിങ്ങുകള്‍, വാല്‍വുകള്‍ തുടങ്ങിയവയില്‍ ഉണ്ടാകുന്ന ചുഴി, വിക്ഷോഭം എന്നിവയും ജലമര്‍ദം നഷ്ടപ്പെടുത്തുന്നു. ജലപ്രവാഹത്തിന്റെ ഗതികോര്‍ജം, ചൂഷണ, നിര്‍ഗമന കുഴലുകളില്‍ സംഭവിക്കുന്ന ഘര്‍ഷണം തുടങ്ങിയവ മൂലവും ജലമര്‍ദം നഷ്ടപ്പെടുന്നു. കുഴലുകള്‍ ഏറ്റവും കുറച്ച് ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. ജലധാരയ്ക്കടുത്തുതന്നെ പമ്പുകള്‍ ഉറപ്പിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം.

ജലധാരയുടെ രൂപകല്പന

ആകര്‍ഷകമായി ജലധാരാപ്രഭാവം സൃഷ്ടിക്കാന്‍ ശക്തിയേറിയ പമ്പുകള്‍ ഉപയോഗിക്കണം. അതിനനുസൃതമായി ജലാശയത്തിന്റെ പ്രതലത്തിന്റെ വിസ്തൃതിയും വര്‍ധിപ്പിക്കണം. ജലധാരയിലൂടെ പുറത്തുവീഴുന്ന ജലം നഷ്ടപ്പെടാതെ വളരെ വേഗം പമ്പിനുള്ളിലേക്കു തന്നെ തിരിച്ചു കൊണ്ടുപോകാനാണിത്.

രൂപകല്പനയില്‍ ആദ്യമായി നിശ്ചയിക്കേണ്ടത് ജലധാരയുടെ വ്യാപ്തി എത്രയായിരിക്കണമെന്നതാണ്. അതിനനുസരിച്ച് ജലാശയത്തിന്റെ വീതി അഥവാ പരിധി കണക്കാക്കുന്നു. ഒരു ചെറിയ ജലധാരയ്ക്ക് 1.2 മീ. വ്യാസാര്‍ധമുള്ള വൃത്താകൃതിയിലുള്ള ഒരു ജലാശയം മതിയാകും.

ജലാശയത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി പമ്പിന്റെ മാതൃക നിശ്ചയിക്കണം. ജലധാരാപ്രവാഹനിരക്ക് ജലധാരാ യന്ത്രത്തിനുള്ളിലേക്കു ജലം ഒഴുകിവരുന്ന നിരക്കിന് ആനുപാതികമായി വര്‍ധിക്കുന്നു.

ജലധാരാശീര്‍ഷത്തിന്റെ ആകൃതി മാറ്റിയും ശീര്‍ഷങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും വിവിധ തരത്തിലുള്ള ജലധാരാ പ്രഭാവം സൃഷ്ടിക്കാം. ജലധാരയുടെ ഉയരം നിയന്ത്രിക്കുന്ന ഒരു ഘടകം ജലധാരായന്ത്രത്തിലെ പമ്പിന്റെ ഉള്‍ വിസ്താരമാണ്. ഒരു സാധാരണ നിമഗ്ന പമ്പുപയോഗിച്ച് സൃഷ്ടിക്കുന്ന ജലധാരകള്‍ക്ക് സു. രണ്ടു മീ. വരെ പൊക്കം ഉണ്ടാകും. മിക്ക പമ്പുകളിലും ജലപ്രവാഹനിരക്ക് ക്രമീകരിക്കാനായി പമ്പില്‍ത്തന്നെ പ്രവാഹ സമായോജനങ്ങളും കാണും.

ജലസസ്യങ്ങള്‍ ഉള്ള ജലാശയത്തിന്റെ സസ്യങ്ങളില്‍ ജലത്തുള്ളികള്‍ വീഴാത്ത രീതിയിലാകണം ജലധാരകള്‍ ഉറപ്പിക്കേണ്ടത്. ജലസസ്യങ്ങളുടെ ഇലകളില്‍ ജലത്തുള്ളികള്‍ പതിക്കുന്നതിനെക്കാള്‍ ജലധാരയില്‍ നിന്ന് ജലാശയത്തിലെ ജലത്തിലേക്കു ജലകണികകള്‍ നേരിട്ട് വീഴുന്നതാണ് കാഴ്ചയ്ക്കു ഭംഗി.

1960-കളോടെ യു.എസ്സിലെ പ്രകൃതിദൃശ്യ വാസ്തുശില്പികള്‍ ജലധാരാ രൂപകല്പനയില്‍ പല നൂതന ആശയങ്ങളും പ്രാവര്‍ത്തികമാക്കി. ഇന്ന് വിവിധ വര്‍ണങ്ങളിലുള്ള വൈദ്യുത പ്രഭ കൊണ്ട് ജലധാരകള്‍ ആകര്‍ഷകമാക്കപ്പെടുന്നു. ജലപ്രവാഹത്തിന്റെ ഉയരം, നിരക്ക് എന്നിവ ക്രമീകരിക്കാനും മറ്റുമായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയുക്തമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍