This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദനാസവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:51, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദനാസവം

ശരീരത്തിന് പുഷ്ടിയും ബലവും പ്രദാനം ചെയ്യുന്ന ഒരു ആയുര്‍വേദ ഔഷധം. ശുക്ളമേഹത്തിനും (ശുക്ളം പോക്ക്) നിര്‍ദേശിക്കാറുണ്ട്.

'ചന്ദനം വാളകം മുസ്തം ഗംഭാരീം നീലമുല്പലം

പ്രിയംഗും പത്മകം ലോധ്റം മഞ്ചിഷ്ഠാം രക്തചന്ദനം

പാഠാം കിരാത തിക്തം ചന്യഗ്രോധം പിപ്പലിം ശഠീം

പര്‍പ്പടം മധുകം രാസ്നാ പടോലം കാഞ്ചനാരകം

ആമ്രത്വചം മോചരസം പ്രത്യേകം പലമാത്രകം

ധാതകീം ഷോഡശപലാം ദ്രാക്ഷായഃ പലവിംശതിം

ജലദ്രോണദ്വയേ ക്ഷിത്വാ ശര്‍ക്കരായാസ്തുലാംതഥാ

ഗുഡസ്യാര്‍ധതുലാം ചാപിമാസഭാണ്ഡേ നിധാപയേല്‍

ചന്ദനാസവ ഇത്യേഷ ശുക്ളമേഹ നിഷൂദനഃ

ബലപുഷ്ടികരോ ഹൃദ്യോവഹ്നി സന്ദീപനഃപരം'

(സഹസ്രയോഗം)

ചന്ദനം, ഇരുവേലി, മുത്തങ്ങാക്കിഴങ്ങ്, കുമിഴിന്‍വേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴല്‍പ്പൂവ്, പതിമുഖം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, രക്തചന്ദനം, പാടക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാലിന്‍തൊലി, അരയാലിന്‍തൊലി, കച്ചോലക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം, അരത്ത, പടവലം, വലിയ മലയകത്തിത്തൊലി, മാവിന്‍തൊലി, ഇലവിന്‍പശ ഇവ ഓരോന്നും ഒരോ പലം വീതം. താതിരിപ്പൂവ് 16 പലം. ഇവയെല്ലാംകൂടി പൊടിച്ച് 32 ഇടങ്ങഴി വെള്ളത്തിലിട്ട് ഇരുപതുപലം മുന്തിരിങ്ങാപ്പഴവും ഒരു തുലാം പഞ്ചസാരയും അരത്തുലാം ശര്‍ക്കരയും ചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടി ഒരുമാസം കഴിഞ്ഞെടുത്ത് അരിച്ചുപയോഗിക്കണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍