This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളജറ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

അപ്പോളജറ്റിക്സ്

അുീഹീഴലശേര


ദൈവശാസ്ത്രത്തിന്റെ ഒരു പ്രത്യേകവിഭാഗം. 'രക്ഷാര്‍ഥം സംസാരിക്കുക' എന്നാണ് അപ്പോളജറ്റിക്സ് എന്ന പദത്തിനര്‍ഥം. മതവിശ്വാസങ്ങളെ പൊതുവായും ക്രൈസ്തവ വിശ്വാസങ്ങളെ പ്രത്യേകിച്ചും വിമര്‍ശനങ്ങളില്‍നിന്ന് സംരക്ഷിക്കുകയാണ് അപ്പോളജറ്റിക്സിന്റെ മുഖ്യ ലക്ഷ്യം. ബൈബിള്‍ പുതിയനിയമത്തിലെ ചില ലേഖനങ്ങള്‍ ഈ ഉദ്ദേശ്യത്തിലുള്ളവയാണ്. അക്രൈസ്തവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുക എന്നതും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്.


ആദ്യകാലം മുതല്‍ ക്രൈസ്തവമതം തെറ്റിദ്ധാരണകള്‍ക്കും പരിഹാസത്തിനും പീഡനങ്ങള്‍ക്കും വിധേയമായിരുന്നു. തന്മൂലം ക്രൈസ്തവമതത്തെ ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കേണ്ടതാവശ്യമായിരുന്നു. അതുകൊണ്ട് അപ്പോളജറ്റിക്സിന് ഈ മതത്തോളം തന്നെ പഴക്കമുണ്ട്.


അപ്പോളജീസ് ഒഫ് ദി ഫാദേഴ്സ് ആണ് വ്യവസ്ഥിതമായ ആദ്യത്തെ അപ്പോളജറ്റിക്സ്. ജസ്റ്റിന്‍ മാര്‍ട്ടിയര്‍, ടാറ്റിയാനൂസ്, അതീനഗോറസ്, തിയോഫിലസ്, ഹെര്‍മാസ് തുടങ്ങിയവരാണ് രണ്ടാം ശ.-ത്തിലെ ചില ഗ്രീക് അപ്പോളജിസ്റ്റുകള്‍; തെര്‍ത്തുല്യന്‍, സിപ്രിയന്‍ തുടങ്ങിയവര്‍ ഇറ്റലിയിലെ അപ്പോളജിസ്റ്റുകളും. യൂസിബിയസ് ആണ് അന്നത്തെ അപ്പോളജിസ്റ്റുകളില്‍ പ്രധാനി. ക്രിസ്തുമതവിശ്വാസികള്‍ക്കെതിരായുള്ള വാദങ്ങള്‍ക്ക് ആദ്യത്തെ അപ്പോളജിസ്റ്റുകളായ ജസ്റ്റിന്‍ മാര്‍ട്ടിയറും തെര്‍ത്തുല്യനും മറുപടി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവമതം സ്വീകരിച്ചതുകൊണ്ടാണ് റോമന്‍ സാമ്രാജ്യം അധഃപതിച്ചതെന്ന് വാദിച്ചവര്‍ക്കുള്ള മറുപടിയാണ് വിശുദ്ധ അഗുസ്തിനോസിന്റെ ദൈവനഗരം (ഇശ്യ ീള ഏീറ) എന്ന ഗ്രന്ഥം. ക്രൈസ്തവവിശ്വാസവും പെരുമാറ്റവും സമൂഹത്തിന്റെ നന്മയ്ക്ക് സഹായകരമാണെന്ന് ചക്രവര്‍ത്തിമാരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ അപ്പോളജിസ്റ്റുകളുടെ ലക്ഷ്യം. യവന ചിന്തകരെ ക്രൈസ്തവവിശ്വാസത്തിന്റെ യുക്തി മനസ്സിലാക്കിക്കൊടുക്കുക എന്നതും ജസ്റ്റിന്‍ മാര്‍ട്ടിയറുടെ ലക്ഷ്യമായിരുന്നു. അവിശ്വാസികള്‍ക്ക് ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിന് മിഷനറിമാരെ സഹായിക്കുവാന്‍ അക്വിനാസ് തോമസ് സമ്മകോണ്‍ട്രാജന്റയില്‍സ് എന്ന ഒരു കൃതി രചിച്ചിട്ടുണ്ട്.


ഡോഗ്മാറ്റിക്സില്‍ (റീഴാമശേര) നിന്ന് വിഭിന്നമാണ് അപ്പോളജറ്റിക്സ്. ക്രിസ്തുമതവിശ്വാസികളെ ഉദ്ദേശിച്ചുകൊണ്ട് ക്രിസ്തുമതപ്രമാണങ്ങളിലുള്ള വിശ്വാസത്തെ ഊന്നുകയാണ് ഡോഗ്മാറ്റിക്സിന്റെ ലക്ഷ്യം. ക്രൈസ്തവേതരരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അപ്പോളജറ്റിക്സ്.


ആംഗ്ളിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ദൈവശാസ്ത്രത്തിലെ അപ്പോളജറ്റിക്സ് 18-ാം ശ.-ത്തിലെ യുക്തിചിന്തയുമായി ബന്ധം പുലര്‍ത്തിയിരുന്നു. കോപ്പര്‍നിക്കസ്സിന്റെ ജ്യോതിഃശാസ്ത്രം, ന്യൂട്ടന്റെ ഭൌതികശാസ്ത്രം എന്നിവയിലെ സിദ്ധാന്തങ്ങളുമായി ദൈവശാസ്ത്രവിശ്വാസങ്ങളെ പൊരുത്തപ്പെടുത്തുന്നതിനായിരുന്നു അന്നത്തെ ദൈവശാസ്ത്ര പണ്ഡിതന്‍മാരുടെ ശ്രമം. പ്രപഞ്ചവസ്തുക്കളുടെയെല്ലാം മൂലകാരണമായി ഒരു ആദ്യകാരണത്തിന്റെ ആവശ്യകതയെ ഇവര്‍ ഊന്നിപ്പറഞ്ഞു. വില്യംപീലെ ഇത്തരത്തിലുള്ള ഒരു അപ്പോളജിസ്റ്റ് ആയിരുന്നു.


ആധുനികശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ ആധുനിക അപ്പോളജറ്റിക്സ്, ഇവയ്ക്ക് രണ്ടിനും മധ്യേ വ്യക്തമായ ഒരു അതിരുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇവ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാന്‍ കഴിഞ്ഞു.

   (1) തത്ത്വദര്‍ശനത്തിലെ അനുഭവവാദം (ലാുശൃശരശാ), (2) ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ജ്യോതിഃശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലെ കണ്ടുപിടിത്തങ്ങള്‍, (3) ബൈബിളിന്റെ സാഹിത്യപരവും പുരാവസ്തുപരവുമായ നിരൂപണം എന്നിങ്ങനെ പ്രധാനമായി മൂന്നുഭാഗത്തുനിന്നാണ് അടുത്തകാലത്ത് ക്രൈസ്തവമതത്തിന് എതിരുണ്ടായിട്ടുള്ളത്.


19-ാം ശ.-ത്തിന്റെ അവസാനവും 20-ാം ശ.-ത്തിന്റെ ആദ്യവും ക്രൈസ്തവ വിശ്വാസങ്ങളെ എതിര്‍ത്തവരില്‍ പ്രധാനികള്‍ ഫ്രഡറിക് നീഷെ (1844-1900), കാറല്‍ മാര്‍ക്സ് (1818-83), സിഗ്മണ്ട് ഫ്രോയിഡ് (1856-1939) എന്നിവരാണ്. മനുഷ്യരുടെ ദുര്‍ബലവശങ്ങളെ ചൂഷണം ചെയ്യുകയാണ് ക്രൈസ്തവമതം ചെയ്യുന്നതെന്ന് നീഷെ ആരോപിച്ചു. സമൂഹത്തിലെ വര്‍ഗവിഭജനത്തില്‍ നിന്നാണ് മതവിശ്വാസങ്ങള്‍ ഉണ്ടാകുന്നതെന്ന് കാറല്‍ മാര്‍ക്സ് സിദ്ധാന്തിച്ചു. നിറവേറ്റപ്പെടാത്ത അഭിലാഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ് മതവിശ്വാസം എന്ന് ആയിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. ഇത്തരത്തിലുള്ള പലവിധ വിമര്‍ശനങ്ങളെയും നേരിടേണ്ടിവന്ന ക്രിസ്തുമതം സ്വരക്ഷയ്ക്കായി ഉണ്ടാക്കിയ ദൈവശാസ്ത്രശാഖയാണ് അപ്പോളജറ്റിക്സ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍