This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഞ്ചിറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗഞ്ചിറ

ഗഞ്ചിറ

ദക്ഷിണേന്ത്യന്‍ സംഗീതക്കച്ചേരികളില്‍ ഉപ പക്കവാദ്യമായി ഉപയോഗിക്കുന്ന ഒരു സംഗീതോപകരണം. തടികൊണ്ടു നിര്‍മിച്ച 8 മുതല്‍ 9 ഇഞ്ചുവരെ വ്യാസമുള്ള ഒടു ചട്ടക്കൂട്ടില്‍ ഒരുവശത്ത് ഉടുമ്പിന്‍തോല് വലിച്ചു കെട്ടുന്നു. ഫ്രെയിമിന്റെ ഉള്‍ഭാഗം 3 മുതല്‍ 4 ഇഞ്ചുവരെ ആഴമുള്ളതാണ്. തടികൊണ്ടുള്ള ചട്ടക്കൂടിന്റെ ചുറ്റും തകിടുകള്‍ ചെറുതായി വട്ടത്തില്‍ വെട്ടി കമ്പിയില്‍ കോര്‍ത്ത് ഉറപ്പിച്ചിരിക്കും. ഗഞ്ചിറ വായിക്കുമ്പോള്‍ താളത്തില്‍ ഇവ ഇളകി സുഖകരമായ ശബ്ദം ഉണ്ടാകും. ഈ വാദ്യം ഇടതുകൈയില്‍ പിടിച്ച് വലതുകൈയുടെ വിരലുകള്‍കൊണ്ടു വായിക്കുന്നു. വളരെ വേഗത്തില്‍വായിക്കാന്‍ സാധിക്കും. മൃദംഗവാദ്യത്തോടൊപ്പം ഗഞ്ചിറ വായിക്കുമ്പോള്‍ നല്ല മേളക്കൊഴുപ്പ് ഉണ്ടാകും. ഈ വാദ്യത്തില്‍ ശ്രുതി വ്യത്യാസപ്പെടുത്തുക സാധ്യമല്ല. ഗഞ്ചിറയുടെ തോലിനുള്ളില്‍ വെള്ളം ചെറുതായി തളിച്ച് ശബ്ദക്രമീകരണം സാധ്യമാണ്. ത്യാഗരാജസ്വാമികളുടെ ശിഷ്യനായിരുന്ന ചിറ്റൂര്‍ രാധാകൃഷ്ണയ്യര്‍, മാമുണ്ഡിയാപ്പിള്ള, പുതുക്കോട്ട ദക്ഷിണാമൂര്‍ത്തിപ്പിള്ള എന്നിവര്‍ ഗഞ്ചിറ വായിക്കുന്നതില്‍ വിദഗ്ധരായിരുന്നു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍