This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാല്‍ബാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാല്‍ബാനം
Galbamum
ഏപ്പിയേസീ കുടുംബത്തില്‍ ഉള്‍പ്പെട്ട പ്യൂസിഡാനം (ഫെറുല), ഗല്ബാനിഫ്ളൂവാ തുടങ്ങിയ സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഒരു മരക്കറ. ഈ ചെടികള്‍ പ്രധാനമായും ഇറാനിലാണ് കാണപ്പെടുന്നത്. കസ്തൂരി ഗന്ധവും ചവര്‍പ്പുമുള്ള ഈ വസ്തു ചെറിയ തോതില്‍ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇളം തവിട്ടുനിറത്തിലോ മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തിലോ ഉള്ള ഈ വസ്തുവിന്റെ ആപേക്ഷിക ഗുരുത്വം 1.109 മുതല്‍ 1.133 വരെ (15.5oC) ആണ്. ഇതില്‍ റെസിനോടൊപ്പം ചെറിയ അളവില്‍ സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്. ഗാല്ബാനത്തിന്റെ ഘടന താഴെ ചേര്‍ക്കുന്നു.
മാര്‍ദവം കൂടിയതരം ഗാല്ബാനത്തില് ചിലപ്പോള്‍ 20 ശ.മാ. വരെ സുഗന്ധതൈലം കാണപ്പെടാറുണ്ട്. ഇതില്‍ പൈനീന്‍, നോപൈനീന്, മിര്സീന്, കാഡിനീന്, കാഡിനോള് എന്നീ യൗഗികങ്ങളാണുള്ളത്. C13H20O എന്ന തന്മാത്രാഫോര്മുലയുള്ളൊരു കീറ്റോണും ചിലപ്പോള്‍ കാണപ്പെടാറുണ്ട്. റെസിനുകളുടെ കൂട്ടത്തില്‍ അംബെല്ലിഫെറോണ്, ഗാല്ബാറെ സിനിക്കമ്ളം എന്നിവയാണു പ്രധാനം. ഗാല്ബാനിക്കമ്ളവും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്നു. രണ്ടു ലാക്റ്റോണും ഇതില്‍ കാണപ്പെടുന്നു. ഒരു അതാര്യവസ്തുവാണ് ഗാല്‍ബാനം. അതിപുരാതനകാലത്തുതന്നെ ഇതിന്റെ ഔഷധഗുണങ്ങള്‍ ഭിഷഗ്വരന്മാര് തിരിച്ചറിഞ്ഞിരുന്നു.
(എന്‍. മുരുകന്)