This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആത്മപ്രസാദവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആത്മപ്രസാദവാദം
Eudaemonism
എല്ലാ പ്രവൃത്തികളുടെയും ധാര്മികലക്ഷ്യം ക്ഷേമം (welfare) ആയിരിക്കണം എന്ന സിദ്ധാന്തം. ക്ഷേമം എന്നര്‍ഥം വരുന്ന 'യൂഡേമോണിയ' എന്ന ഗ്രീക്കുപദത്തില് നിന്നാണ് 'യൂഡേമോണിസം', അഥവാ ആത്മപ്രസാദവാദം നിഷ്പന്നമായിരിക്കുന്നത്.
ക്ഷേമവും ആനന്ദവും ഭിന്നങ്ങളാണ്; ക്ഷേമത്തില്‍ നിന്നു സന്തോഷം ഉണ്ടാകാം; സന്തോഷത്തില്‍നിന്നു ക്ഷേമം പ്രതീക്ഷിക്കാവുന്നതല്ല. സന്തോഷത്തെ ലക്ഷ്യമാക്കിയുള്ള സിദ്ധാന്തങ്ങളാണ് എപിക്യൂറിയന്വാദം, സുഖവാദം, യൂട്ടിലിറ്റേറിയന്‍ (utilitarian) വാദം തുടങ്ങിയവ. പ്രാചീനമായ ആത്മപ്രസാദവാദത്തിന്റെ വക്താവായി അരിസ്റ്റോട്ടലിനെയാണ് കണക്കാക്കുന്നത്. കംബര്ലന്ഡ്, ഹച്ചീസണ്, ബട്ട്ലര്‍, പോള്‍സണ്‍ തുടങ്ങിയവര്‍ ഇതിന്റെ ആധുനിക വക്താക്കളാണെന്ന് പറയാം. ഫലസാപേക്ഷത (teleological) ആണ് ആത്മപ്രസാദവാദത്തിന്റെ സത്ത. ഹെല്വേഷ്യസ്, ദിദെറോ തുടങ്ങി 18-ാം ശ.-ത്തിലെ ഫ്രഞ്ച് ഭൗതികവാദികളും ആത്മപ്രസാദവാദത്തില് വിശ്വസിച്ചിരുന്നു.
ക്ഷേമം വ്യക്തിപരമോ സമഷ്ടിപരമോ ആകാം. അരിസ്റ്റോട്ടലിന്റെ ആത്മപ്രസാദവാദം വ്യക്തിക്ഷേമനിഷ്ഠമായിരുന്നു. എങ്കിലും ഒരു രാഷ്ട്രത്തിലെ അംഗമാകുക എന്നതു മനുഷ്യക്ഷേമത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആധുനിക ആത്മപ്രസാദവാദം പരക്ഷേമപരമാണ്.
'ബഹുജനഹിതായ, ബഹുജനസുഖായ', 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്നീ ഭാരതീയ ദര്‍ശനങ്ങളില്‍ ആത്മപ്രസാദവാദത്തിന്റെ ബീജങ്ങള്‍ കണ്ടെത്താന്‍ കഴിയും.