This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിദ്ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:09, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിദ്ദ

Jiddah

സൗദിഅറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഒരു നഗരവും തുറമുഖവും. മക്കയ്ക്ക് 70 കി.മീ. പടിഞ്ഞാറു മാറി ചെങ്കടല്‍ തീരത്തു സ്ഥിതിചെയ്യുന്നു. ഇറാനികള്‍. ദക്ഷിണേഷ്യര്‍, ആഫ്രിക്കര്‍, യൂറോപ്യര്‍, അറബികള്‍ എന്നിവരാണ് ജനങ്ങളില്‍ ഏറിയ പങ്കും.

മക്കയിലേക്കു പോകുന്ന തീര്‍ഥാടകര്‍ ഇവിടെ തങ്ങുക പതിവാണ്. മീന്‍പിടിത്തം, മുത്തുത്പാദനം, സ്റ്റീല്‍-മെഷീന്‍ നിര്‍മാണം, എണ്ണ ശുദ്ധീകരണം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍. മരവുരി, കാപ്പി, പരവതാനികള്‍, മുത്തുച്ചിപ്പി എന്നിവ മുഖ്യ കയറ്റുമതിയുത്പന്നങ്ങളില്‍പ്പെടുന്നു.

സൗദിഅറേബ്യയുടെ വിദേശകാര്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജിദ്ദ; ഇവരുടെ ഒരു നാവികത്താവളവും ഇവിടെയുണ്ട്. കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയുടെ ആസ്ഥാനമായ ഈ നഗരത്തില്‍ തീര്‍ഥാടകര്‍ക്കായി ഒരു 'ക്വാറന്റീന്‍' കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. ഇസ്ലാംമതം രൂപം കൊള്ളുന്നതിനു മുന്‍പു തന്നെ ജന്മമെടുത്ത പട്ടണമാണ് ജിദ്ദ. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നാവിക-വാണിജ്യ പാതയിലെ ഒരു പ്രധാന 'കടത്തല്‍ കേന്ദ്ര'മായിരുന്നു ഇത്. ജിദ്ദയിലെ പഴയ തുറമുഖത്തിന് 19 കി.മീ. അകലെയായി രൂപംകൊണ്ട പുതിയ തുറമുഖം ഇവിടത്തെ ഒദ്യോഗിക തുറമുഖമായി മാറിയതോടെ ഈ നഗരം ത്വരിതവികാസം നേടാന്‍ തുടങ്ങി (1646).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍