This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കിലോട്ടമത്സരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:37, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാക്കിലോട്ടമത്സരം

ചാക്കില്‍ കയറിനിന്നു ചാടിച്ചാടി ഓടുന്ന ഒരു കായികവിനോദം. ചണം കൊണ്ടുണ്ടാക്കിയ ചാക്കാണ് ഇതിനു സാധാരണയായി ഉപയോഗിച്ചുവരുന്നത്. മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ആള്‍ ചാക്കിന്റെ വായ്ഭാഗം മുകളിലേക്കാക്കി അതില്‍ കയറി നില്ക്കുന്നു. ഏകദേശം അരയ്ക്കൊപ്പമോ നെഞ്ചുവരയോ ചാക്കിനു പൊക്കമുണ്ടായിരിക്കും. ചാക്കിന്റെ വാവക്കില്‍ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഓടാന്‍ തയ്യാറായി നിരയായി നില്ക്കുന്നു. നിര്‍ദേശകന്‍ വിസിലടിച്ചാല്‍ നിര്‍ദിഷ്ടസ്ഥാനത്തേക്കു ചാടിച്ചാടി ഓടിത്തുടങ്ങും. ലക്ഷ്യത്തില്‍ ആദ്യം എത്തുന്ന ആള്‍ ഒന്നാമനായി കണക്കാക്കപ്പെടും.

സ്കൂള്‍, കോളജ് തലങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍; ദേശീയോത്സവങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍; ഗ്രാമീണ കലാസമിതികള്‍, വായനശാലകള്‍ മുതലായവ സംഘടിപ്പിക്കുന്ന വിനോദമേളകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ചാക്കിലോട്ടമത്സരം നടത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍