This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചടയന്‍, എം. (1922 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചടയന്‍, എം. (1922 - 72)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1922 ജനു.-യില്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ജനിച്ചു. അധഃസ്ഥിത സമുദായങ്ങളുടെ ആദ്യകാല നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 1932 മുതല്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പുരോഗതിക്കുവേണ്ടിയും സഹകരണ പ്രസ്ഥാനരംഗത്തും പ്രവര്‍ത്തിച്ചു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലെ അംഗമായി 9 വര്‍ഷം സേവനമനുഷ്ഠിച്ചു. 1952-56 വരെ ഇദ്ദേഹം മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരുന്നു. 1957-59 വരെയും, 1960-64 വരെയും 1967-70 വരെയും ഇദ്ദേഹം കേരളനിയമസഭയില്‍ മുസ്ലിംലീഗ് അംഗമായിരുന്നു.

1972 ഡി. 18-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍