This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോസന്സ്, ജോണ്‍ റോബര്‍ട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോസന്സ്, ജോണ്‍ റോബര്‍ട്ട്
Cozens, John Robert (1752 97)
ഇംഗ്ലീഷ് ചിത്രകാരന്. പ്രശസ്ത ചിത്രകാരനായ അലക്സാണ്ടര്‍ കോസന്സിന്റെ മകനായി 1752-ല്‍ ലണ്ടനില്‍ ജനിച്ചു. പിതാവില്‍നിന്ന് ചിത്രകല അഭ്യസിച്ച കോസന്സ് 15-ാം വയസ്സില്‍ ചില കലാസമിതികളുമായി ചേര്‍ന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. 1776 മുതല്‍ 79 വരെയും 1782-83 കാലത്തും നടത്തിയ ഇറ്റലി സന്ദര്‍ശനമാണ് ഇദ്ദേഹത്തിന്റെ ചിത്രരചനയെ നിര്‍ണായകമായി സ്വാധീനിച്ചത്. ഇറ്റലിയിലെ തടാകങ്ങളുടെയും ഗ്രാമീണദൃശ്യങ്ങളുടെയും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കോസന്സിന്റെ ചിത്രങ്ങള്‍ ഇംഗ്ലീഷ് പ്രകൃതിചിത്രകലയിലെ ദക്ഷിണാത്യപ്രസ്ഥാന (Southern School)ത്തില്‍പ്പെടുന്നു; ദക്ഷിണയൂറോപ്പിലെ പ്രകൃതിദൃശ്യങ്ങളോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. വര്‍ണോജ്ജ്വലമായ പ്രകൃതിചിത്രീകരണങ്ങള് ഒഴിവാക്കി കവിതതുളുമ്പുന്ന രംഗങ്ങള്‍ ഇദ്ദേഹം ചിത്രീകരിച്ചു. ഏകവര്ണചിത്രങ്ങള്ക്കായിരുന്നു അന്നു പ്രചാരമെങ്കിലും നിരവധി വര്‍ണങ്ങള്‍ സമഞ്ജസമായി മേളിപ്പിക്കുന്നതിലായിരുന്നു കോസന്സ് ശ്രദ്ധ പതിപ്പിച്ചത്.
1797-ല്‍ കോസന്സ് അന്തരിച്ചു.