This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, ഗുലാം ഇസ്ഹാക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:25, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖാന്‍, ഗുലാം ഇസ്ഹാക്

Khan, Gulam Ishag (1915 - 2006)

ഗുലാം ഇസ്ഹാക് ഖാന്‍

പാകിസ്താന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഏഴാമത്തെ പ്രസിഡന്റ്. വടക്കുപടിഞ്ഞാറ് അതിര്‍ത്തി സംസ്ഥാനത്തില്‍ ബനു വിലെ ഇസ്മയില്‍ ഖേലില്‍ 1915 ജനു. 15-ന് ജനിച്ചു. ആദ്യകാല വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നു രസതന്ത്രം, സസ്യശാസ്ത്രം എന്നിവയില്‍ ബി.എസ്സി ബിരുദം നേടിയ ഇദ്ദേഹം 1940-ല്‍ വടക്കുപടിഞ്ഞാറ് അതിര്‍ത്തി സംസ്ഥാനത്തിലെ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. ഇന്ത്യാ-പാക് വിഭജനാനന്തരം അവിടത്തെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയാവുകയും പിന്നീട് 1948-ല്‍ ആഭ്യന്തരസെക്രട്ടറി, ഭക്ഷ്യസെക്രട്ടറി, എന്നീ ചുമതലകള്‍ വഹിക്കുകയും ചെയ്തു. തുടര്‍ന്ന് പശ്ചിമ പാകിസ്താനില്‍ വികസനം, ജലസേചനം എന്നിവയുടെ സെക്രട്ടറിയായി നിയമിതനായി. 1966 ഏ. 11-ന് പാകിസ്താനിലെ ധനകാര്യ വകുപ്പു സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ഖാന്‍, 4 വര്‍ഷം ആ പദവി വഹിച്ചു. പിന്നീട് പാക് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് ഡിവിഷന്‍ സെക്രട്ടറിയായി (1970 സെപ്.1). പാകിസ്താന്‍ സ്റ്റേറ്റ് ബാങ്കിന്റെ ഗവര്‍ണര്‍ (1971), രാജ്യരക്ഷാസെക്രട്ടറി ജനറല്‍ (1975), ഒരു ഫെഡറല്‍ മന്ത്രിയുടെ അധികാരമുള്ള സെക്രട്ടറി ജനറല്‍-ഇന്‍-ചീഫ്, ധനകാര്യം, വാണിജ്യം എന്നിവയുടെ ഫെഡറല്‍ മന്ത്രി (1979), പ്ലാനിങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, സെനറ്റ് ചെയര്‍മാന്‍ (1985-88) തുടങ്ങി അനവധി ഔദ്യോഗിക പദവികള്‍ വഹിച്ച ഗുലാം ഇസ്ഹാക് ഖാന്‍ 1988 മാ. 17-ന് പാകിസ്താന്‍ പ്രസിഡന്റായി അധികാരത്തിലെത്തി. കേവലം 20 മാസം മാത്രം പിന്നിട്ട ബേനസീര്‍ ഭൂട്ടോ സര്‍ക്കാരിനെ പിരിച്ചുവിട്ട ഇദ്ദേഹത്തിന്റെ നടപടി ഏറെ വിമര്‍ശനത്തിനു വിധേയമായിരുന്നു. ബേനസീറിനെ തുടര്‍ന്നു അധികാരത്തിലെത്തിയ നവാസ് ഷെറീഫ് സര്‍ക്കാരുമായും ഇദ്ദേഹത്തിനു സഹകരിച്ചു പോകാനായില്ല. ഷെരിഫ് സര്‍ക്കാരിനെയും പിരിച്ചുവിടാനുള്ള ഉപദേശം സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു കാരണമായതിനെതുടര്‍ന്ന് 1993 ജൂലായ് 18-ന് ഇദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. ശിഷ്ടകാലം ജന്മനാട്ടില്‍ ഒരു എന്‍ജിനീയറിങ് കോളജിന്റെ മേല്‍നോട്ടം വഹിച്ചു.

2006 ഒ. 27-ന് ഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍