This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസിയേറ്റ്‌സ്‌കി, കാള്‍ ഫൊണ്‍ (1889 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:52, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസിയേറ്റ്‌സ്‌കി, കാള്‍ ഫൊണ്‍ (1889 - 1938)

Ossietsky Carl Von

ജര്‍മന്‍ പത്രപ്രവര്‍ത്തകനും സമാധാനവാദിയും 1935-ലെ നോബല്‍സമ്മാനജേതാവും. ഒരു ജര്‍മന്‍ സൈനിക ഉദ്യോഗസ്ഥന്റെ പുത്രനായി 1889 ഒ. 3-ന്‌ ഹാംബുര്‍ഗില്‍ ഓസിയേറ്റ്‌സ്‌കി (ഒസ്സീറ്റ്‌സ്‌കി) ജനിച്ചു. 1912-ല്‍ ജര്‍മന്‍ സമാധാന സംഘടനയില്‍ അംഗമായെങ്കിലും പിന്നീട്‌ സൈന്യത്തില്‍ ചേരേണ്ടിവന്നു. ഒന്നാംലോകയുദ്ധകാലം മുഴുവന്‍ ആ സേവനം തുടര്‍ന്നു. 1920-ല്‍ ജര്‍മന്‍ സമാധാന സംഘടനയുടെ കാര്യദര്‍ശിയായ ഇദ്ദേഹം രണ്ടുവര്‍ഷം കഴിഞ്ഞ്‌ "നീ വീഡെര്‍ ക്രീഗ്‌' എന്ന സംഘടന രൂപവത്‌കരിച്ചു. കുറച്ചുകാലം ബെര്‍ലീ നെര്‍ ഫോള്‍ക്ക്‌ സൈറ്റുങ്‌ എന്ന ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററായിരുന്നു. 1927-ല്‍ ഇദ്ദേഹം ഒരു ഇടതുപക്ഷ വാരികയായ വെല്‍റ്റ്‌ ബ്യൂണെ(Welt Buhne)യുടെ പത്രാധിപരായി. രാജ്യത്തിന്റെ രഹസ്യസായുധനീക്കങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ രാജ്യദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ചു (1931 ന.). 18 മാസത്തേക്കാണ്‌ തടവുശിക്ഷ വിധിച്ചതെങ്കിലും 1932 ഫെബ്രുവരിയില്‍ മാപ്പുനല്‌കി വിട്ടയച്ചു. ഓസിയേറ്റ്‌സ്‌കി വീണ്ടും വാരികയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1933 ഫെ. 28-ന്‌ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്‌ത്‌ പേപന്‍ബുര്‍ഗ്‌ കോണ്‍സെന്‍ട്രഷന്‍ ക്യാമ്പില്‍ പാര്‍പ്പിച്ചു. ക്ഷയരോഗബാധിതനായി ജയിലില്‍ കിടക്കുമ്പോഴാണ്‌ 1935-ലെ സമാധാനത്തിലുള്ള നോബല്‍സമ്മാനം ഇദ്ദേഹത്തിനു നല്‌കപ്പെട്ടത്‌ (1936 ന. 24). ഇത്‌ ഹിറ്റ്‌ലറെ രോഷാകുലനാക്കി. ഭാവിയില്‍ ഒരു നോബല്‍സമ്മാനവും ജര്‍മന്‍കാര്‍ വാങ്ങാന്‍ പാടില്ലെന്ന്‌ ഹിറ്റ്‌ലര്‍ ശാസനം പുറപ്പെടുവിച്ചു (1937 ജനു. 30). ബെര്‍ലിനിലെ ജയില്‍ ആശുപത്രിയില്‍ 1938 മേയ്‌ 4-ന്‌ ഓസിയേറ്റ്‌സ്‌കി അന്തരിച്ചു. 1963-ല്‍ ഈസ്റ്റ്‌ ജര്‍മന്‍ ടെലിവിഷന്‍ ഇദ്ദേഹത്തെക്കുറിച്ച്‌ ഒരു ചലച്ചിത്രം നിര്‍മിച്ചു. 1991-ല്‍ യൂണിവേഴ്‌സിറ്റി ഒഫ്‌ ഓള്‍സന്‍ബര്‍ഗിന്‌ ഇദ്ദേഹത്തിന്റെ പേര്‌ നല്‍കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍