This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടയ്‌ക്കാവൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:22, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടയ്‌ക്കാവൂര്‍

കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌ താലൂക്കിലുള്ള ഒരു വില്ലേജ്‌. ഇതേ പേരിലുള്ള പഞ്ചായത്ത്‌ കടയ്‌ക്കാവൂര്‍, കീഴാറ്റിങ്ങല്‍ എന്നീ വില്ലേജുകളെ ഭാഗികമായി ഉള്‍ക്കൊള്ളുന്നു. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയ്‌ക്ക്‌ ഏതാണ്ടു മധ്യത്തിലുള്ള ഒരു റെയില്‍വേസ്റ്റേഷന്‍ കൂടിയാണ്‌ കടയ്‌ക്കാവൂര്‍. ഇത്‌ ആറ്റിങ്ങല്‍ പട്ടണത്തിന്‌ 11 കി.മീ. പടിഞ്ഞാറും തിരുവനന്തപുരത്തിന്‌ 31 കി.മീ. വടക്കും മാറി സ്ഥിതിചെയ്യുന്നു. നദികളൊന്നുമില്ലെങ്കിലും അച്ചന്‍കോവില്‍, കോയില്‍ത്തോട്ടം എന്നീ കായലുകള്‍ വില്ലേജിന്റെ വിസ്‌തൃതമായൊരു മേഖലയില്‍ വ്യാപിച്ചിരിക്കുന്നു. കോയില്‍ത്തോട്ടം തടാകവും തിരുവനന്തപുരം ഷൊര്‍ണൂര്‍ ജലഗതാഗത മാര്‍ഗവും (T.S.Canal) ചേര്‍ന്ന്‌ ഈ വില്ലേജിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. കനാലിനു പടിഞ്ഞാറുള്ള അഞ്ചുതെങ്ങ്‌ ചരിത്രപ്രസിദ്ധമായ തീരപ്രദേശമാണ്‌. നെല്ല്‌, നാളികേരം, മരച്ചീനി എന്നിവയാണ്‌ മുഖ്യ കാര്‍ഷികവിളകള്‍. കയറുപിരിക്കല്‍, എണ്ണയാട്ട്‌, നെയ്‌ത്ത്‌ തുടങ്ങിയവ ഇവിടുത്തെ കുടില്‍വ്യവസായങ്ങളാണ്‌. കുമാരനാശാന്റെ ജന്മദേശമായ കായിക്കര ഈ വില്ലേജിലാണ്‌. നാരായണഗുരുവിന്റെ ആദ്യകാല സാംസ്‌കാരികപ്രവര്‍ത്തനകേന്ദ്രമെന്ന നിലയ്‌ക്കും കടയ്‌ക്കാവൂരിന്‌ പ്രശസ്‌തിയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍