This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടത്തിയൂട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:57, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടത്തിയൂട്ട്‌

നായന്മാരും മറ്റ്‌ ശൂദ്രരും വീട്ടിലാരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരം കഴിക്കുന്ന ദിവസം, ബ്രാഹ്മണര്‍ക്കു വേണ്ടി പ്രത്യേകമായി കഴിക്കുന്ന സദ്യ. ദേവാലയങ്ങളിലോ ബ്രഹ്മാലയങ്ങളിലോ വച്ചാണ്‌ അതു കഴിപ്പിക്കുന്നത്‌. ശൂദ്രരുടെ ഭക്ഷണം ബ്രാഹ്മണന്‍ കഴിക്കാത്തതുകൊണ്ടാണ്‌ ബ്രാഹ്മണര്‍ക്ക്‌ പ്രത്യേകമായി ഊട്ട്‌ നടത്തുന്നത്‌. ഒരു കൊല്ലം ദീക്ഷിച്ച്‌ അടിയന്തിരം കഴിക്കുമ്പോള്‍ നടത്തേണ്ട ബ്രാഹ്മണസദ്യ, കൊല്ലം തികയുംമുമ്പേ കഴിക്കുന്നതുകൊണ്ടായിരിക്കണം. "കടത്തിയൂട്ട്‌' എന്ന്‌ പേരുവന്നത്‌; ഇപ്പോള്‍ ഇത്‌ ലുപ്‌തപ്രചാരമായിക്കഴിഞ്ഞിട്ടുണ്ട്‌.

അന്യഭവനത്തില്‍ വച്ചു നടത്തുന്ന ഭോജനസത്‌കാരത്തിനും ചില ദിക്കില്‍ കടത്തിയൂട്ട്‌ എന്ന്‌ പറയാറുണ്ട്‌.

(എം.വി. വിഷ്‌ണു നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍