This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മ്മപരീക്ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധര്‍മ്മപരീക്ഷ

ജൈനസിദ്ധാന്തങ്ങള്‍ പ്രതിപാദിക്കുന്ന സംസ്കൃത കൃതി. ദിഗംബര ജൈന സന്ന്യാസിയും സംസ്കൃത കവിയുമായ അമിതഗതിയാണ് ഇത് രചിച്ചത്. ഇദ്ദേഹം മാധവസേനന്റെ ആശ്രിതനായിരുന്നു. എ.ഡി. 1014 ആണ് രചനാകാലം. ജൈനമത തത്ത്വങ്ങള്‍ ഹിന്ദുമത തത്ത്വങ്ങളെക്കാള്‍ മുന്നിലാണെന്നും അവ എല്ലാ മനുഷ്യരും അനുഷ്ഠിക്കേണ്ടവയാണെന്നും ഈ ഗ്രന്ഥത്തില്‍ ഉദ്ബോധിപ്പിക്കുന്നു.

ശരിയായ വീക്ഷണവും ശരിയായ ജ്ഞാനവും ശരിയായ ജീവിതചര്യയും ആര്‍ജിക്കുവാന്‍ സാധാരണ ജനങ്ങള്‍ പ്രാഥമികമായി പാലിക്കേണ്ട 35 ആചരണങ്ങള്‍ ജൈനന്മാര്‍ക്കുണ്ട്. ഇവ പാലിച്ചു ജീവിക്കുന്ന ഒരുവന് മോക്ഷമാര്‍ഗത്തില്‍ അതിദൂരം മുന്നോട്ടു പോകുവാന്‍ സാധിക്കും എന്നാണ് ജൈനസിദ്ധാന്തം. മനുഷ്യന്‍ അധാര്‍മികമല്ലാത്ത ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കണം. തൊഴിലിനോട് കൂറ് പുലര്‍ത്തുകയും വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുകയും വേണം. സാധാരണമനുഷ്യര്‍ വിവാഹം ചെയ്തു ജീവിക്കണം. സ്വഭാവം, സംസ്കാരം, ഭാഷ എന്നിവയില്‍ തുല്യതയുള്ളവളും രക്തബന്ധമില്ലാത്തവളുമായിരിക്കണം ഭാര്യ. പരദാരമോഹം, ചൂതുകളി, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്ന് മുക്തനായിരിക്കണം. ആത്മീയമായി ഔന്നത്യം പ്രാപിച്ച ശിഷ്ടന്മാരുടെ ജീവിതം, സ്വഭാവം, പ്രവൃത്തി എന്നിവയോട് ആദരവ് പുലര്‍ത്തണം. കാമക്രോധലോഭമോഹമദമാത്സര്യാദികളായ ക്ഷണികവികാരങ്ങളെ പരിപൂര്‍ണമായി നിയന്ത്രിക്കുവാന്‍ പരിശീലിക്കണം. ലളിതമായ വസ്ത്രധാരണവും വരവിനനുസരിച്ചുള്ള ചെലവും പരിശീലിക്കണം. മാംസം, മദ്യം എന്നിവ വര്‍ജിക്കണം. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ എന്നിവരെ വന്ദിക്കണം എന്നു തുടങ്ങിയുള്ള എല്ലാവിധ ജൈനസിദ്ധാന്തങ്ങളും ഈ കൃതിയില്‍ ക്രോഡീകരിച്ചിട്ടുണ്ടെന്നു കാണാം.

ഹരിഷേണന്‍ എന്ന കവി 987-ല്‍ അപഭ്രംശ ഭാഷയില്‍ രചിച്ച ധമ്മപരീക്ഖ എന്ന കൃതിയുടെ മാതൃകയിലാണ് ധര്‍മ്മപരീക്ഷ രചിതമായിട്ടുള്ളത്. ധര്‍മ്മപരീക്ഷ എന്ന് ഒരു കൃതി ഗാഥാവൃത്തത്തില്‍ ജയരാമന്‍ എന്ന കവി രചിച്ചിരുന്നതിനെ ഉപജീവിച്ചാണ് താന്‍ ധമ്മപരീക്ഖ രചിച്ചത് എന്ന് ഹരിഷേണന്‍ രേഖപ്പെടുത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍