This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടസ്കലൂസ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
05:28, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടസ്കലൂസ
ഠൌരെമഹീീമെ
മധ്യ അലബാമയുടെ പ. ഭാഗത്തുള്ള ഒരു 'കൌണ്ടി'. ഇത് ഒരു പ്രധാന നഗരവുമാണ്. ബിര്‍മിങ്ഹാമിന് 96 കി. മീ. തെ. പ. മാറി 'ബ്ളാക് വാറിയര്‍' നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. 1540-ല്‍ ദസോട്ടോവിന്റെ പര്യവേക്ഷക സംഘത്തോടേറ്റു മുട്ടി കൊല്ലപ്പെട്ട ടസ്കലൂസ (കറുത്ത പോരാളി) എന്ന ചോക്തവ് ഇന്ത്യന്‍ സേനാനിയുടെ പേരില്‍ നിന്നാണ് നഗര-കൌണ്ടി നാമധേയങ്ങള്‍ നിഷ്പന്നമായതെന്നു വിശ്വസിക്കപ്പെടുന്നു. ജനസംഖ്യ: 79,797 ('94ല).
ഒരു പ്രമുഖ വ്യാവസായിക-വിദ്യാഭ്യാസ കേന്ദ്രമാണ് ഈ നഗരം. വാര്‍പ്പിരുമ്പു കൊണ്ടുള്ള പൈപ്പുകള്‍, പേപ്പര്‍, റബര്‍ ടയറുകള്‍, രാസവസ്തുക്കള്‍, തടി, പരുത്തിക്കുരു എന്നിവ ഇവിടത്തെ മുഖ്യവ്യാവസായികോത്പ്പന്നങ്ങളില്‍പ്പെടുന്നു.
ഒരു നദീ തുറമുഖനഗരം കൂടിയാണ് ടസ്കലൂസ. 1831-ല്‍ സ്ഥാപിതമായ അലബാമ സര്‍വകലാശാലയുടെയും, യു. എസിലെ പ്രെസ്ബൈറ്റേറിയന്‍ പള്ളിയുടെ കീഴിലുള്ള സ്റ്റില്‍മന്‍ കോളജ് എന്ന കലാസ്ഥാപനത്തിന്റെയും ആസ്ഥാനവും ഈ നഗരമാണ്. 1829-ല്‍ പണിതീര്‍ത്ത ഗോര്‍ഗസ് മന്ദിരം, 1827-ല്‍ നിര്‍മിച്ച ഓള്‍ഡ് ടാവേണ്‍ എന്നിവ ഉള്‍പ്പെടെ ആകര്‍ഷകങ്ങളായ നിരവധി പുരാതനമന്ദിരങ്ങള്‍ ഈ നഗരത്തിലുണ്ട്. അലബാമ സര്‍വകലാശാലയില്‍ ഒരു ആര്‍ട്ട് മ്യൂസിയവും ഒരു നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും പ്രവര്‍ത്തിക്കുന്നു.
യു. എസ്. ഭരണകൂടത്തിന്റെ അനുമതിയോടെ ക്രീക് ഇന്ത്യരാണ് ഇവിടെ ഒരു നഗരം സ്ഥാപിച്ചത് (1809). എന്നാല്‍ നാലുവര്‍ഷത്തിനുശേഷം നഗരം തീവച്ചു നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പടിഞ്ഞാറോട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 1816-ല്‍ ദക്ഷിണ കാരലീനയില്‍ നിന്നും വന്ന വെള്ളക്കാര്‍ ഇവിടെ ആധിപത്യമുറപ്പിച്ചു. 1819-ലാണ് ഇത് അമേരിക്കന്‍ യൂണിയനില്‍ ലയിച്ചത്. 1826-1846 വരെ സംസ്ഥാന തലസ്ഥാനമായിരുന്നു ഈ നഗരം. ഇക്കാലത്താണ് ഈ നഗരം നിര്‍ണായകമാംവിധം പുരോഗതി പ്രാപിച്ചത്.
അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളില്‍ ടസ്കലൂസ നഗരത്തിലൂടെ കടന്നുപോയ ഫെഡറല്‍ സേന ഇവിടത്തെ സര്‍വകലാശാലാ മന്ദിരങ്ങളും വ്യാവസായിക സ്ഥാപനങ്ങളും തീവച്ചു നശിപ്പിക്കുകയുണ്ടായി. കമ്മീഷന്‍ മാതൃകയിലുള്ള ഒരു ഭരണസംവിധാനമാണ് ഈ നഗരത്തില്‍ നിലവിലുള്ളത്.