This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താംബൂല പ്രശ്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:30, 28 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താംബൂല പ്രശ്നം

പ്രശ്നവിചാര സമയത്ത് പ്രശ്നാന്വേഷകന്‍ കൊണ്ടുവരുന്ന താംബൂല(വെറ്റില)ത്തെ ആസ്പദമാക്കി പ്രവചനം നടത്തുന്ന രീതി.


'താംബൂലമേകം ദുഃഖായ


ദ്വിതയേ തു ധനക്ഷയഃ


തൃതയേ തു വിനാശായ


ചതുഃപഞ്ച ശുഭാവഹം'


എന്ന വചനപ്രകാരം താംബൂല സംഖ്യ ഒന്നാണെങ്കില്‍ ദുഃഖവും രണ്ടായാല്‍ ധനക്ഷയവും മൂന്നായാല്‍ വിനാശവും നാലോ അഞ്ചോ ആയാല്‍ ശുഭഫലവും പറയാം. 5-ല്‍ കൂടുതലായാല്‍ 5 കൊണ്ട് ഹരിച്ച് ശിഷ്ടമുപയോഗിച്ച് ഫലം പറയേണ്ടതാണ്.


താംബൂല സംഖ്യയെ 10 കൊണ്ടു ഗുണിച്ച് ഒന്നു കൂട്ടി 7 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യ 1,2,3,4,5,6,7 (0) എന്നീ ശിഷ്ടങ്ങളായാല്‍ രവി, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നിവയാണ് സൂചിപ്പിക്കുന്ന ഗ്രഹങ്ങള്‍. രവിയായാല്‍ ദുഃഖവും ചന്ദ്രനായാല്‍ സുഖവും കുജനായാല്‍ കലഹവും ബുധനോ ഗുരുവോ ആയാല്‍ ധനലാഭവും ശുക്രനായാല്‍ അഭീഷ്ടസിദ്ധിയും ശനിയായാല്‍ മരണവും ഫലമാണ്. ഈ ഗ്രഹം നില്ക്കുന്ന രാശിയാണ് താംബൂലലഗ്നം.


സൂര്യോദയം മുതല്‍ ഉച്ചവരെ താംബൂലത്തെ മലര്‍ത്തിയും അതിനുശേഷം കമഴ്ത്തിയുമാണ് പരിശോധിക്കേണ്ടത്. താംബൂലം ലഗ്നം മുതല്‍ ദ്വാദ്വശ ഭാവങ്ങളെ സൂചിപ്പിക്കുന്നു. താംബൂലം ദ്വാരത്തോടുകൂടിയും ഛിന്നമായുമിരുന്നാല്‍ ഭാവപുഷ്ടി കുറയും. ശുക്ളപക്ഷ ജനിതം, കൃഷ്ണപക്ഷ ജനിതം എന്നീ രണ്ടുതരം താംബൂലമുണ്ട്. ശുക്ളപക്ഷ ജനിതമായ താംബൂലം പൂര്‍വപക്ഷത്തില്‍ ശുഭ ഫലത്തേയും അപരപക്ഷത്തില്‍ മിശ്രഫലത്തേയും കൃഷ്ണപക്ഷ ജനിതം പൂര്‍വപക്ഷത്തില്‍ മിശ്രഫലത്തേയും അപരപക്ഷത്തില്‍ അശുഭഫലത്തേയും കൊടുക്കും എന്നാണ് ജ്യോതിഷ സങ്കല്പം.


(ഡോ. എസ്. മാധവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍