This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗലസ്സോയികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:34, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഗലസ്സോയികള്‍

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആക്രമണകാലത്ത് (ബി.സി. 330-328) സിന്ധുനദീതീരത്ത് വസിച്ചിരുന്ന ഒരു ജനവര്‍ഗം. അഗലസ്സോയികള്‍ക്കു 40,000ത്തോളം കാലാള്‍പ്പടയും 3,000 ത്തോളം കുതിരപ്പടയുമുണ്ടായിരുന്നു. ഇവരുമായുള്ള ഏറ്റുമുട്ടലുകളില്‍ അലക്സാണ്ടര്‍ വിജയിയായി. എന്നാല്‍ യുദ്ധത്തില്‍പരാജിതരായി എന്നതുകൊണ്ട് അലക്സാണ്ടറുടെ മേധാവിത്വം അംഗീകരിക്കുവാന്‍ അഗലസ്സോയികള്‍ തയ്യാറായില്ല. അലക്സാണ്ടര്‍ കീഴടക്കിയ പ്രദേശത്തെ അഗലസ്സോയികള്‍ ഒന്നടങ്കം തീയില്‍ ചാടി മരിക്കുകയാണുണ്ടായത് എന്ന് പറയപ്പെടുന്നു. സ്വാതന്ത്യ്രത്തിനുവേണ്ടി ആത്മാഹൂതി ചെയ്തവരെന്ന നിലയില്‍ അഗലസ്സോയികള്‍ ചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍