This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഗാസ്, എന്‌റികെ ദെ (1455-1534)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എഗാസ്, എന്‌റികെ ദെ (1455-1534)
Egas, Henrique de
സ്‌പാനിഷ് ശില്‌പി. തൊലെഡോയിൽ 1455-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. സ്‌പെയിനിൽ ഗോഥിക് ശൈലിയുടെ ഉപജ്ഞാതാക്കളിൽ പ്രധാനിയായ എഗാസ് തൊലെഡോ ദേവാലയത്തിന്റെ പ്രധാന ശില്‌പിയായ അനേക്വിന്‍ ദ എഗാസിന്റെ അനന്തരവനാണ്.
1499-ൽ സാന്തിയാഗോയിലെ ആശുപത്രിയും 1505 മുതൽ 1515 വരെ തൊലെഡോയിലെ ആശുപത്രിയും നിർമിക്കുന്നതിൽ എഗാസ് ഏർപ്പെട്ടു. സ്‌പാനിഷ് ശില്‌പകലയുടെ ഒരു ഉത്തമ സ്‌മാരകമാണ് തൊലെഡോയിലെ ആശുപത്രി. മിലാനിലെ ആശുപത്രി സംവിധാനം ചെയ്‌ത ഫിലാറെറ്റെയുടെ സംവിധാനമാതൃക ഇതിലേക്കുവേണ്ടി എഗാസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1523-ൽ ഗ്രാനഡായിൽ ഒരു ദേവാലയം നിർമിക്കുന്നതിൽ ഇദ്ദേഹം ഏർപ്പെട്ടു. ഗോഥിക് ശൈലിയിൽ സംവിധാനം ചെയ്‌ത ഈ ദേവാലയത്തിന്റെ പണിപൂർത്തിയായത് 1568-ൽ മാത്രമാണ്. അതിനുമുമ്പുതന്നെ (1534) എഗാസ് നിര്യാതനായി. ദ്രഗോഡെസിലോ, അലോണ്‍സോ കാനോ എന്നിവർ ഈ ദേവാലയത്തിന്റെ പണി പൂർത്തിയാക്കുന്നതിനു സഹായിച്ചു.