This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണുനീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:15, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ണുനീര്‍

Tears

ലാക്രിമൽ ഗ്രന്ഥി - നേത്രാന്തരപടലത്തിന്‌ മുകളിലൂടെ കണ്ണുനീർ നാളിയിലൂടെയും നാസാലാക്രിമൽ നാളിയിലൂടെയുമുള്ള കണ്ണുനീരിന്റെ പ്രവാഹത്തെയാണ്‌ അമ്പടയാളം സൂചിപ്പിക്കുന്നത്‌.

കണ്ണിഌള്ളിലെ ലാക്രിമല്‍ ഗ്രന്ഥികളുടെ സ്രവം. ബാഹ്യവസ്‌തുക്കള്‍ കോര്‍ണിയയില്‍ പതിക്കുമ്പോള്‍ കണ്ണുകളെ കഴുകി വൃത്തിയാക്കുകയും കണ്ണുകളെ സ്‌നിഗ്‌ധമായി സംരക്ഷിക്കുകയും ചെയ്യുന്നത്‌ കണ്ണുനീരാണ്‌. മ്യൂക്കോപ്രാട്ടീന്‍ എണ്ണകളുടെ ഒരു ജലീയ പ്ലവമായ കണ്ണുനീരില്‍ സോഡിയം ക്ലോറൈഡും സോഡിയം ബൈകാര്‍ബണേറ്റും മറ്റു ചില പദാര്‍ഥങ്ങളും ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌. ഉപ്പുരസമുള്ള ഈ സ്രവത്തില്‍ ബാക്‌ടീരിയങ്ങളെ നശിപ്പിക്കുന്ന ലൈസോസോം (lysosome) എന്ന എന്‍സൈം അടങ്ങിയിരിക്കുന്നതിനാല്‍ രോഗാണുബാധയുണ്ടാകുന്നത്‌ തടയാന്‍ ഒരു പരിധിവരെ കണ്ണുനീര്‍ സഹായകമാകുന്നു.

ലാക്രിമല്‍ ഗ്രന്ഥികളില്‍നിന്നും സ്രവിക്കുന്ന കണ്ണുനീര്‍ നേത്രാന്തരപടല (conjunctiva)ത്തിഌ മുകളിലൂടെ ഒഴുകിയിറങ്ങി കണ്ണുനീര്‍ നാളിയിലൂടെയും നാസാലാക്രിമല്‍ നാളിയിലൂടെയും നാസഗഹ്വരത്തിലെത്തുന്നു. വൈകാരിക കാരണങ്ങളാല്‍ കണ്ണുനീര്‍ അമിതമായി പ്രവഹിച്ച്‌ കണ്ണുനീര്‍ നാളിയില്‍ തടസ്സമുണ്ടാകുകയും കണ്‍പോളകള്‍ക്ക്‌ മുകളിലൂടെ ഒഴുകുകയും ചെയ്യുന്നതിനെയാണ്‌ "കരച്ചില്‍' എന്നു പറയുന്നത്‌. നേത്രാന്തരപടലത്തിലുണ്ടാകുന്ന അണുബാധ, നീര്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ക്കു പുറമേ തീക്ഷ്‌ണ പ്രകാശവും ബാഹ്യ പദാര്‍ഥങ്ങളും കാറ്റും കണ്ണുനീര്‍ പ്രവാഹത്തിഌ ആക്കംകൂട്ടുന്ന ഘടകങ്ങളാണ്‌.

കണ്ണുനീര്‍ നാളിയില്‍ തടസ്സം ഉണ്ടായി കണ്ണുനീര്‍ നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാനാകും. കണ്ണുനീരിന്റെ ഉത്‌പാദനം നിലച്ച്‌ കണ്ണുകള്‍ വരണ്ടുപോകുന്ന അവസ്ഥയാണ്‌ സിറോഫ്‌താല്‍മിയ (Xerophthalmia) എന്ന രോഗം. ജീവകം എയുടെ അപര്യാപ്‌തത ഈ രോഗത്തിഌ ഒരു കാരണമാണ്‌. ഒരു ശ.മാ. മീഥൈല്‍ സെല്ലുലോസ്‌ അടങ്ങുന്ന തുള്ളിമരുന്നുകള്‍ കണ്ണില്‍ ഒഴിക്കുന്നത്‌ ആശ്വാസദായകമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍