This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനിയ, ഹരിലാല്‍ ജെകിസന്‍ദാസ്‌ (1890 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കനിയ, ഹരിലാല്‍ ജെകിസന്‍ദാസ്‌ (1890 1951)

Kania, Harilal Jekisundas

ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌. 1890 ന. 3ഌ ജനിച്ചു. സമല്‍ദാസ്‌ കോളജില്‍ നിന്ന്‌ 1910ല്‍ ബി.എ.ബിരുദവും ബോംബെ ഗവണ്‍മെന്റ്‌ ലാ കോളജില്‍നിന്ന്‌ 1912ല്‍ എല്‍.എല്‍.ബി. ബിരുദവും നേടി. 1915ല്‍ അഡ്വക്കേറ്റ്‌ (ഒ.എസ്‌.) പരീക്ഷ പാസ്സായി ബോംബെ ഹൈക്കോടതിയില്‍ പ്രവേശിച്ചു. 1930 ജൂണ്‍ മുതല്‍ 4 മാസം ബോംബെ ഹൈക്കോടതിയില്‍ ആക്‌റ്റിങ്‌ ജഡ്‌ജിയായും 1931 ജൂണ്‍ മുതല്‍ 1933 മാ. വരെ അഡീഷണല്‍ ജഡ്‌ജിയായും സേവനമഌഷ്‌ഠിച്ച ജെകിസന്‍ദാസ്‌ 1933 ജൂണില്‍ സ്ഥിരം ജഡ്‌ജിയായി. 1944 മേയ്‌ മുതല്‍ സെപ്‌. വരെയും 1945 ജൂണ്‍ മുതല്‍ ഒ. വരെയും ഒഫിഷ്യേറ്റിങ്‌ ചീഫ്‌ ജസ്റ്റിസായും ജോലി നോക്കി. 1943ല്‍ ഇദ്ദേഹത്തിന്‌ "സര്‍' പദവി ലഭിച്ചു. 1947 ആഗ. 14ഌ ഫെഡറല്‍ കോടതിയിലെ ജഡ്‌ജിയും പിന്നീട്‌ ചീഫ്‌ ജസ്റ്റിസുമായി നിയമിതനായി. ഫെഡറല്‍ കോര്‍ട്ട്‌ ഒഫ്‌ ഇന്ത്യയുടെ പ്രഥമ ചീഫ്‌ ജസ്റ്റിസ്‌ ഹരിലാല്‍ ജെകിസന്‍ദാസ്‌ കനിയ ആയിരുന്നു. 1950 ജഌ. 26ഌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായി നിയമിതനായി. 1951 ന. 6ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍