This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇരീഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇരീഡേസീ
Iridaceae
ഒറ്റപ്പരിപ്പുവർഗത്തിൽപ്പെട്ട (Monocotyledons)ഒരു സസ്യ കുടുംബം. അലങ്കാര ഇനങ്ങളായി വളർത്തപ്പെടുന്ന സസ്യങ്ങളാണ് ഈ കുടുംബത്തിലെ ഭൂരിഭാഗവും. അറുപതിലേറെ ജീനസ്സുകളും രണ്ടായിരത്തിലേറെ സ്പീഷിസുകളും ഇതിലുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് മധ്യഅമേരിക്കയിലും ആഫ്രിക്കയിലെ ഉപോഷ്ണപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ കുടുംബത്തിൽപ്പെട്ട ചെടികളെല്ലാം ചിരസ്ഥായി-ഓഷധികളായ (perennial herbs) ഭൂകാണ്ഡ സസ്യങ്ങളാണ്. പൂക്കള്‍ ദ്വിലിംഗികളും മിക്കവാറും സമമിത(regular)ങ്ങളും ആയിരിക്കും. ഇലകള്‍ വാളുപോലെയുള്ളതാണ്. ക്രാക്കസ്, ഐറിസ്, ഗ്ലാഡിയോലസ്, സിസിറിഞ്ചിയം, ബാബിയാന, ഫ്രീസ്യ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ പ്രധാനപ്പെട്ട ജീനസ്സുകളാണ്. ഇരീഡേസീ സസ്യകുടുംബത്തിൽപ്പെട്ട ചെടികളെല്ലാം തന്നെ പൊതുവേ കാണാന്‍ ഭംഗിയേറിയവയാണ്. അലങ്കാരച്ചെടികളായി ഇവയെ നട്ടുവളർത്താറുണ്ട്. ഐറിസ് സ്പീഷീസിലുള്ള ചില ചെടികളുടെ ഭൂകാണ്ഡം ഉണക്കിപ്പൊടിച്ച് ഔഷധങ്ങളിലും വാസനദ്രവ്യങ്ങളിലും ചേർക്കുന്നു. കുങ്കുമം ലഭിക്കുന്നത് ഇരീഡേസീ കുടുംബത്തിൽപ്പെട്ട ക്രാക്കസ് സറ്റൈവസ് എന്ന സസ്യത്തിൽനിന്നാണ്.