This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിഫാനി, ലൂയി കംഫര്‍ട്ട് (1848-1933)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
06:56, 24 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടിഫാനി, ലൂയി കംഫര്‍ട്ട് (1848-1933)
Tiffany,Louis Comfort
അമേരിക്കന്‍ ചിത്രകാരന്‍. കരകൗശലരംഗത്തും അലങ്കാരരംഗത്തും ഇദ്ദേഹം പ്രശസ്തനാണ്. 1848 ഫെ. 18-നു ന്യൂയോര്‍ക്കില്‍ ജനിച്ചു. അവിടത്തെ ഏതാനും ചിത്രകാരന്മാരില്‍ നിന്ന് ചെറുപ്പത്തിലേ ജലച്ചായ ചിത്രരചന അഭ്യസിച്ചു. തുടര്‍ന്ന് പാരീസിലായിരുന്നു ഉപരിപഠനം നടത്തിയത്. പൂര്‍വദേശത്തെ പ്രകൃതിദൃശ്യങ്ങളുടെ ഗൃഹാതുരത്വം കലര്‍ന്ന ആവിഷ്കാരങ്ങളായിരുന്നു ആദ്യകാലചിത്രങ്ങള്‍. ആദ്യകാല ഗുരുക്കന്മാരിലൊരാളായ ജോര്‍ജ് ഇന്നസിന്റെ സ്വാധീനം അവയിലെല്ലാം പ്രകടമായിരുന്നു. യൂറോപ്യന്‍ പര്യടനം ഇദ്ദേഹത്തെ നവോത്ഥാനകലയുടെ ആരാധനകനാക്കി. തുടര്‍ന്ന് അലങ്കാരവേലകളിലും വാസ്തുവിദ്യയിലുമായി താത്പര്യം. ന്യയൂയോര്‍ക്കില്‍ തിരിച്ചെത്തിയശേഷം 1878-ല്‍ ഇദ്ദേഹം ലൂയി കംഫര്ട്ട് ടിഫാനി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. കലാമേന്മയാര്‍ന്ന വീട്ടുപകരണങ്ങള്‍ വിളക്കുക, ചില്ലുപാത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ നിര്‍മിച്ചു വിതരണം ചെയ്യുക എന്നിവയായിരുന്നു ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. പക്ഷേ ടിഫാനിയുടെ സവിശേഷമായ സംഭാവന 'ഫാവ്റില്‍' എന്നറിയപ്പെടുന്ന പ്രത്യേകതരം ചില്ലുപാത്രങ്ങളാണ്. രൂപകല്പന മാത്രമല്ല, അതിന്റെ നിര്‍മാണസാങ്കേതികവിദ്യയും ടിഫാനി തന്നെയായിരുന്നു വികസിപ്പിച്ചെടുത്തത്. ഗൃഹാലങ്കാരരംഗത്തും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സ്ഥാപനവും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1933 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു.