This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊർജം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:40, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഊർജം

Energy

പ്രവൃത്തി ചെയ്യാനുള്ള ശേഷി. ഫലം പലവിധത്തിലാകാം. ഉദാ. ഒരു വസ്‌തുവിന്റെ സ്ഥാനം മാറ്റുക, രൂപം മാറ്റുക, താപനില ഉയർത്തുക എന്നീ ഫലങ്ങള്‍ ഉളവാക്കുവാന്‍ ഊർജം(energy) ആവശ്യമാണ്‌. ഏതു ചലനസ്ഥിതിയുടെ മാറ്റത്തിനും ബലവും ഊർജവും ആവശ്യമാണ്‌. ജോലി ചെയ്യുമ്പോഴും കളിക്കുമ്പോഴും പ്രവൃത്തി ചെയ്യപ്പെടുന്നു അഥവാ ഊർജം ഉപയോഗിക്കപ്പെടുന്നു. ഭൗതികത്തിൽ ഊർജത്തെ നിർവചിച്ചിരിക്കുന്നത്‌ താഴെ കൊടുക്കുന്ന വിധത്തിലാണ്‌; ബലത്തിന്റെ പ്രയോഗബിന്ദു ചലിക്കുമ്പോള്‍ പ്രവൃത്തി നിർവഹിക്കപ്പെട്ടതായി പറയാം. ബലത്തിന്റെ പരിമാണവും ബലത്തിന്റെ ദിശയിൽ ഉണ്ടായ സ്ഥാനാന്തരവും തമ്മിലുള്ള ഗുണനഫലമാണ്‌ പ്രവൃത്തിയുടെ അളവ്‌.

പ്രയത്‌നപരിമാണ ഗണന

A എന്ന ബിന്ദുവിൽ അഇ എന്ന ദിശയിലേക്ക്‌ Fഎന്ന ബലം(force) പ്രവർത്തിക്കുന്നു എന്നിരിക്കട്ടെ. ബലപ്രയോഗം ഹേതുവായി അക്ക്‌ ആയിലേക്കു വിസ്ഥാപനം (displacement) സേംഭവിക്കുന്നു എന്നു കരുതുക.AB, AC എന്നീ ദിശകള്‍ തമ്മിലുള്ള കോണം ആണെങ്കിൽ നിർവഹിക്കപ്പെടുന്ന പ്രവൃത്തി W = FS ആെയിരിക്കും. ഇവിടെ A B = S എന്ന്‌ സങ്കല്‌പിച്ചിരിക്കുന്നു. F ഉം S ഉം ഒരേ ദിശയിലാണെങ്കിൽ, Cos = 1അഥവാ W = FS. വിസ്ഥാപനം ഇല്ലെങ്കിൽ പ്രവൃത്തി ചെയ്‌തതായി കണക്കാക്കുന്നില്ല, അതായത്‌ S = 0ആണെങ്കിൽ, W = 0.അതുപോലെ ബലം ഒട്ടും പ്രവർത്തിക്കുന്നില്ലെങ്കിലും പ്രവൃത്തി ഉണ്ടാകുന്നില്ല. ബലം പ്രയോഗിക്കുന്ന ദിശയ്‌ക്കു ലംബമായിട്ടാണ്‌ വിസ്ഥാപനമുണ്ടാകുന്നതെങ്കിൽ ആ വിസ്ഥാപനം പ്രയുക്തമാകുന്ന ബലത്തിന്റെ ഫലമല്ല. അതുകൊണ്ടും "പ്രവൃത്തി' ഉണ്ടാകുന്നില്ല.= 90O ആണെങ്കിൽ W = 0 ആയിരിക്കും. "പ്രവൃത്തി' സാങ്കേതികമായ ഒരർഥത്തിലാണ്‌ ഇവിടെ പ്രയോഗിക്കുന്നത്‌. ഒരാള്‍ 100 കിലോഗ്രാം ഭാരം തലയിലേറ്റി എത്രനേരം നിന്നാലും ഭാരത്തിനു വിസ്‌ഥാപനം വരാത്തതുകൊണ്ട്‌, സാങ്കേതികാർഥത്തിൽ പ്രവൃത്തി നിർവഹിക്കപ്പെടുന്നില്ല. ഭാരത്തെ തലയിൽ എത്തിക്കാന്‍ പ്രയത്‌നം ആവശ്യമാണ്‌. പ്രവൃത്തി ചെയ്യപ്പെടുന്ന വേഗം, ശക്തിയെ (power) ആശ്രയിച്ചിരിക്കുന്നു. ഒരു സെക്കന്‍ഡിൽ നിർവഹിക്കപ്പെടുന്ന പ്രവൃത്തിയെയാണ്‌ ശക്തിയുടെ മാത്രയായി നിർവചിച്ചിരിക്കുന്നത്‌. ശക്തി, ബലം, ഊർജം എന്നീ പദങ്ങള്‍ നിയതമായ അർഥത്തിലാണ്‌ ഉപയോഗിക്കപ്പെടുന്നത്‌.

ഊർജത്തിന്റെ മാത്ര. ശാസ്‌ത്രത്തിൽ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു മാത്രയാണ്‌ എർഗ്‌(erg)). W = FSഎന്ന സമവാക്യത്തിൽ F = 1 S = 1 ആണെങ്കിൽ W = 1 ആയിരിക്കും. ഒരു ഡൈന്‍ (dyne) ബലത്തിന്റെ പ്രയോഗബിന്ദു ബലത്തിന്റെ ദിശയിൽ 1 സെ.മീ. നീങ്ങുമ്പോള്‍ ചെയ്യപ്പെടുന്ന പ്രവൃത്തിയുടെ അളവാണ്‌ എർഗ്‌. പ്രായോഗികതലത്തിൽ നിന്നും വീക്ഷിച്ചാൽ, ഇത്‌ വളരെച്ചെറിയൊരു മാത്രയാണ്‌. അതുകൊണ്ട്‌ ജൂള്‍ (joule) എന്ന ടക മാത്രയാണ്‌ സാധാരണയായി ഉപയോഗിക്കാറ്‌. 1 ന്യൂട്ടണ്‍ ബലത്തിന്റെ പ്രയോഗബിന്ദുവിന്‌ ബലത്തിന്റെ ദിശയിൽ 1 മീ. വിസ്ഥാപനം സംഭവിച്ചാൽ ചെയ്യപ്പെടുന്ന പ്രവൃത്തിക്കു തുല്യമാണിത്‌. എർഗിന്റെ ഒരു കോടി (107) മടങ്ങാണിത്‌. താപഗതികത്തിലെ ഒന്നാം നിയമത്തിന്റെ ഉപജ്ഞാതാവായ ജെയിംസ്‌ പ്രസ്‌കോട്ട്‌ ജൂള്‍ (1817-87) എന്ന ഭൗതികശാസ്‌ത്രജ്ഞന്റെ പേരിലാണ്‌ ഈ മാത്ര അറിയപ്പെടുന്നത്‌. പ്രായോഗികതലത്തിൽ ധാരാളം ഉപയോഗിക്കുന്ന മറ്റൊരു മാത്രയാണ്‌ കി.വാ.മ.(കിലോവാട്ട്‌ മണിക്കൂർ; k.w.h). ഒരു ജൂള്‍ പ്രവർത്തനം ഒരു സെക്കന്‍ഡ്‌ കൊണ്ട്‌ നിർവഹിക്കപ്പെട്ടാൽ ശക്തി ഒരു വാട്ട് (watt)ആണ്‌. 1000 വാട്ട്‌ എന്ന തോതിൽ ഒരു മണിക്കൂർ നേരത്തേക്ക്‌ ഊർജം ഉപയോഗിക്കുകയാണെങ്കിൽ ഉപയോഗിച്ച ഊർജത്തിന്റെ അളവ്‌ ഒരു കി.വാ.മ. ആണ്‌. അതായത്‌ 1 കി.വാ.മ. = 1000 x 60 x 60 = 3.6 x 106ജൂള്‍. വിദ്യുച്ഛക്തിയുടെ ഉപഭോഗം കണക്കാക്കുന്നത്‌ സാധാരണയായി കി.വാ.മ. എന്ന മാത്രയിലാണ്‌.

അണുഭൗതികത്തിൽ ഉപയോഗിക്കപ്പെടുന്ന ഊർജമാത്രകള്‍ എർഗിനെക്കാള്‍ ചെറുതാണ്‌. ഇലക്‌ട്രാണ്‍വോള്‍ട്ട്‌ (eV)എന്നത്‌ അത്തരം ഒരു മാത്രയാണ്‌. ഒരു വോള്‍ട്ട്‌ പൊട്ടന്‍ഷ്യൽ അന്തരത്തിലൂടെ ഒരു ഇലക്‌ട്രാണ്‍ സഞ്ചരിച്ചാൽ അതിനുണ്ടാകുന്ന ഊർജവ്യത്യാസമാണ്‌ ഒരു ഇലക്‌ട്രാണ്‍ വോള്‍ട്ട്‌. അതായത്‌ 1 eV=1.602x10-19ജൂള്‍. ഇതിന്റെ ദശലക്ഷം മടങ്ങാണ്‌ ഒരു മില്യണ്‍ ഇലക്‌ട്രാണ്‍ വോള്‍ട്ട്‌ (MeV)1 MeV = 106eV. ശക്തിയുടെ ടക മാത്ര വാട്ട്‌ (watt) ആേണ്‌. ഒരു കാരകം (agency) സെക്കന്‍ഡിൽ ഒരു ജൂള്‍ എന്ന നിരക്കിൽ പ്രവൃത്തി ചെയ്യുന്നുവെങ്കിൽ (അഥവാ ഊർജം ചെലവിടുന്നുവെങ്കിൽ) അതിന്റെ ശക്തി ഒരു വാട്ട്‌ ആണെന്നു പറയും. 1000 വാട്ട്‌ ഒരു കിലോവാട്ടും ദശലക്ഷം വാട്ട്‌ ഒരു മെഗാവാട്ടുമാണ്‌. മുമ്പ്‌ ഉപയോഗത്തിലുണ്ടായിരുന്ന ഒരു യൂണിറ്റ്‌ ആണ്‌ കുതിരശക്തി (horse power). ഇത്‌ 745.7 വാട്ടിനു തുല്യമായി കണക്കാക്കുന്നു.

സ്ഥാനികോർജ ഗണന

സ്ഥാനികോർജം (Potential energy). ഒരു വസ്‌തുവിന്‌ അതിന്റെ സ്ഥാനം കൊണ്ടോ അവസ്ഥകൊണ്ടോ പ്രവൃത്തിചെയ്യാനുള്ള കഴിവാണ്‌ സ്ഥാനികോർജം. 'm' പിണ്ഡമുള്ള ഒരു വസ്‌തുവിൽ ഭൂമിപ്രയോഗിക്കുന്ന ഗുരുത്വബലം mg(g-ഗുരുത്വത്വരണം) ആണ്‌. അതിനെ 'h' ഉയരത്തിൽ എത്തിക്കാന്‍ ഗുരുത്വബലത്തിനെതിരെ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ്‌ F.S = mg.h ആണ്‌. പൂർവസ്ഥാനത്തേക്കു തിരിച്ചെത്തുമ്പോള്‍ അതിന്‌ അത്രയും പ്രവൃത്തി ചെയ്യാന്‍ കഴിയുന്നതുകൊണ്ട്‌ പ്രസ്‌തുത വസ്‌തുവിന്റെ സ്ഥാനികോർജം mgh ആയിരിക്കും. ആകർഷണബലംമൂലമുള്ള സ്ഥാനികോർജം ഋണവും(negative) വികർഷണബലംമൂലമുള്ളത്‌ ധനവും (positive)ആയി പരിഗണിക്കുന്നു. മുറുകിയ അവസ്ഥയിലുള്ള ഒരു സ്‌പ്രിങ്‌, വലിച്ചുമുറുക്കിയ ഒരു വില്ല്‌, ചാർജ്‌ ചെയ്‌ത ഒരു സെൽ, സ്‌ഫോടനശേഷിയുള്ളഒരു രാസവസ്‌തു തുടങ്ങിയവയ്‌ക്കെല്ലാം അവയുടെ അവസ്ഥമൂലം പ്രവൃത്തി ചെയ്യാനുള്ള ശേഷിയുണ്ട്‌. ഇവയെല്ലാം സ്ഥാനികോർജങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌.

ഗതികോർജം (Kinetic energy). അണകെട്ടി നിർത്തിയ ജലം തുറന്നുവിട്ടാൽ വർധിതവേഗത്തോടെ ഒഴുകുന്നു. ഒഴുകുന്ന ജലത്തിനും പ്രവൃത്തി ചെയ്യാനുള്ള കഴിവുണ്ട്‌; അതായത്‌ ഊർജമുണ്ട്‌. ഇത്തരം ഊർജത്തെ ഗതികോർജമെന്നു പറയുന്നു. ഒരു വസ്‌തുവിന്റെ ദ്രവ്യമാനം m-ഉം വേഗം v ഉം ആണെങ്കിൽ അതിന്റെ ഗതികോർജം K.E.=œ mv2.. വസ്‌തുവിന്റെ ദ്രവ്യമാനമോ വേഗമോ കൂടുമ്പോള്‍ ഗതികോർജവും കൂടുന്നു.

വിവിധരൂപങ്ങള്‍. ഊർജം പലരൂപത്തിലും പ്രകടമാകുന്നു. അണകെട്ടി നിർത്തിയ ജലത്തിന്റെ സ്ഥാനികോർജം, ഒഴുകുന്ന ജലത്തിന്റെ ഗതികോർജം എന്നിവ യാന്ത്രികോർജത്തിന്‌ ഉദാഹരണങ്ങളാണ്‌. പക്ഷേ ഊർജം എല്ലായ്‌പോഴും യാന്ത്രികമാവണമെന്നില്ല. ഊർജത്തിന്റെ മറ്റു പ്രധാനരൂപങ്ങളാണ്‌ താപം, പ്രകാശം, ശബ്‌ദം, വൈദ്യുതി എന്നിവ. ഊർജത്തെ ഒരു രൂപത്തിൽനിന്ന്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റാവുന്നതാണ്‌. താപോർജത്തെ യാന്ത്രികോർജമായി മാറ്റുകയാണ്‌ താപയന്ത്രങ്ങളിൽ ചെയ്യുന്നത്‌. യാന്ത്രികോർജത്തെ വൈദ്യുതോർജമായി രൂപാന്തരപ്പെടുത്തുന്നവയാണ്‌ ജനറേറ്ററുകള്‍. വൈദ്യുതോർജം ആവശ്യാനുസരണം മറ്റനേകം ഊർജരൂപങ്ങളിലേക്ക്‌ മാറ്റാന്‍ കഴിയും. യഥാർഥത്തിൽ മിക്ക ഊർജരൂപങ്ങളും സൂക്ഷ്‌മതലത്തിൽ സ്ഥാനിക, ഗതിക ഊർജങ്ങളിൽ ഒന്നാണ്‌. ഉദാ. ചെടികള്‍ സംഭരിക്കുന്ന അന്നജം (രാസോർജം), താപോർജം (തന്മാത്രകളുടെ ഗതികോർജം), വൈദ്യുതോർജം (ഇലക്‌ട്രാണുകളുടെ ഗതികോർജം) മുതലായവ.

രാസോർജം (Chemical energy). സൗരോർജം ഉപയോഗിച്ച്‌, സസ്യങ്ങള്‍ അവയുടെ ഇലയിലും തടിയിലും വേരിലും മറ്റും പഞ്ചസാര, സെല്ലുലോസ്‌ തുടങ്ങിയ പദാർഥങ്ങള്‍ നിർമിച്ചു സംഭരിക്കുന്നു. തടി കത്തിച്ച്‌ താപോർജം ലഭ്യമാക്കാം. പലതരത്തിലുള്ള ഇന്ധനങ്ങളിൽ രാസോർജത്തിന്റെ രൂപത്തിൽ ഊർജം സംഭൃതമായിരിക്കുന്നു. പ്രധാനമായ ഇന്ധനങ്ങള്‍ കൽക്കരി, എണ്ണ, പ്രകൃതിവാതകം, വിറക്‌ എന്നിവയാണ്‌.

അണുകേന്ദ്രാർജം (Nuclear energy). ഇരുപതാം നൂറ്റാണ്ടിലാണ്‌ അണുകേന്ദ്രം ഒരു ഊർജസ്രോതസ്സാണെന്നു കണ്ടുപിടിച്ചത്‌. യുറേനിയത്തെപ്പോലെ, താരതമ്യേന അണുസംഖ്യ കൂടിയ അണുകേന്ദ്രങ്ങള്‍ വിഘടിക്കുമ്പോള്‍ ഊർജം മുക്തമാകുന്നു. അതുപോലെതന്നെ അണുസംഖ്യ കുറഞ്ഞ അണുക്കള്‍ (ഹൈഡ്രജന്‍) സംയോജിക്കുമ്പോഴും ഊർജം മുക്തമാകുന്നു. ഈ ഊർജത്തെയാണ്‌ അണുകേന്ദ്രാർജമെന്നു പറയുന്നത്‌.

വൈദ്യുതോർജം(Electrical energy). ഊർജരൂപാന്തരണത്തിനു പറ്റിയ സംവിധാനങ്ങളുടെ നിർമാണമാണ്‌ വൈദ്യുത എന്‍ജിനീയറിങ്ങിൽ സാധിക്കുന്നത്‌. സംവിധാനങ്ങളുടെ നിർമിതിയിൽ ഊർജത്തിന്റെ നഷ്‌ടം കഴിയുന്നത്ര കുറഞ്ഞിരിക്കണം; എന്നാൽ വേണ്ട രൂപത്തിലേക്ക്‌ ഊർജത്തെ മാറ്റുകയും വേണം. ഉദാഹരണത്തിന്‌ വൈദ്യുതോർജത്തെ ഉപയോഗിക്കുന്നത്‌ പ്രകാശമായിട്ടോ (ഇലക്‌ട്രിക്‌ ബള്‍ബ്‌) താപമായിട്ടോ (ഇലക്‌ട്രിക്‌ ഹീറ്റർ) യാന്ത്രികോർജമായിട്ടോ (ഫാന്‍) ആയിരിക്കും. ഓരോരോ മാറ്റത്തിനും വേണ്ട സംവിധാനം അതിനു പറ്റിയതായിരിക്കണം. ഒരു യന്ത്രത്തിന്റെ ശക്തി എത്രവലിയ ഭാരം അതിനു വലിക്കാന്‍ കഴിയും എന്നതിന്റെ സൂചനയല്ല; ഒരു നിർദിഷ്‌ടഭാരത്തെ എത്രവേഗത്തിൽ വലിക്കാന്‍ കഴിയും എന്നതിന്റെ അളവാണ്‌. താത്ത്വികമായി ഏറ്റവും വലിയ ഭാരത്തെ നീക്കാന്‍ ഏറ്റവും ചെറിയ എന്‍ജിന്‍ മതി. വളരെയധികം നേരം പ്രവർത്തിച്ചാലേ, കുറച്ചുദൂരമെങ്കിലും ഭാരം നീങ്ങുകയുള്ളൂ എന്നുമാത്രം. സൈദ്ധാന്തികമായി വളരെവലിയ ഗിയർതോത്‌ (Gear ratio) ഉപയോഗിച്ച്‌ ഇങ്ങനെ ചെയ്യാം. പക്ഷേ പ്രായോഗികമായി ഗിയർവീലുകളുടെ ഘർഷണാധിക്യംകൊണ്ട്‌ ചെറിയ എന്‍ജിന്‌ അവയെ നീക്കുവാന്‍ കഴിയാതെ വന്നേക്കാം.

ജലകണങ്ങളുടെ സംവഹനധാര

സംവഹനധാരയും കാറ്റും. ചൂടുപിടിക്കുമ്പോള്‍ ജലം വികസിക്കുന്നു. തപ്‌തജലത്തിന്റെ സാന്ദ്രത തണുത്തതിന്റേതിനെക്കാള്‍ കുറവായിരിക്കും. തന്മൂലം ചൂടുപിടിച്ച ജലം മേല്‌പോട്ടു പൊങ്ങുകയും സാന്ദ്രതകൂടിയ തണുത്തജലം കീഴ്‌പോട്ടു വരികയും ചെയ്യുന്നു. ഇവിടെ ജലകണങ്ങള്‍ ഒരു സംവഹനധാരയായി (con-vection current)സേഞ്ചരിക്കാന്‍ ഇടയാകുന്നു. ഇതുപോലെയുള്ള ധാരകള്‍, വാതകങ്ങള്‍ ചൂടുപിടിച്ചാലും ഉണ്ടാകുന്നതാണ്‌. അന്തരീക്ഷത്തിലെ സംവഹനധാരകളാണ്‌ കാറ്റിന്റെ ഉദ്‌ഭവഹേതുക്കളിൽ പ്രധാനം. ഇവിടെ താപോർജത്തിന്‌ ഗതികോർജമായി രൂപാന്തരണം സംഭവിക്കുന്നു.

പായ്‌ക്കപ്പലുകള്‍ ഓടിക്കാന്‍ പണ്ടുമുതൽക്കേ കാറ്റിന്റെ ഗതികോർജം ഉപയോഗിക്കപ്പെട്ടിരുന്നു. വളരെക്കാലത്തിനുശേഷമാണ്‌ (ഏകദേശം എ.ഡി. 10-ാം ശതകം) കാറ്റാടിയന്ത്രം(windmill)രൂപംകൊണ്ടത്‌. വെള്ളം പമ്പുചെയ്‌തുയർത്താനാണ്‌ പ്രധാനമായും കാറ്റാടിയന്ത്രം ഉപയോഗിച്ചിരുന്നത്‌. പക്ഷേ ഇവയുടെ അസാമാന്യവലുപ്പം, കാറ്റിന്റെ അനിയതസ്വഭാവം എന്നിവകൊണ്ട്‌ ഇവയെ ഇന്ന്‌ അധികം ഉപയോഗിക്കാറില്ല. ഇപ്പോള്‍ വിദ്യുച്ഛക്തിയുത്‌പാദനത്തിനാണ്‌ കാറ്റാടിയന്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌.

വേലിയേറ്റത്തിൽ നിന്ന്‌ ഊർജം സംഭരിക്കുന്നതിനുള്ള യന്ത്രങ്ങള്‍ (tide mills) 16-ാം നൂറ്റാണ്ടിൽത്തന്നെ നിലവിൽവന്നിരുന്നു. ഹൈഡ്രാ ഇലക്‌ട്രിക്‌ പ്ലാന്റുകള്‍, തെർമൽ പ്ലാന്റുകള്‍ എന്നിവയെയാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ഇന്ന്‌ പ്രധാനമായി ആശ്രയിക്കുന്നത്‌. അണുകേന്ദ്രാർജത്തിൽനിന്നും, വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ഊർജത്തിന്റെ വന്‍തോതിലുള്ള സ്രാതസ്സുകളാണ്‌ അണുകേന്ദ്രങ്ങള്‍. വിഘടനത്തിലൂടെയോ സംയോജനത്തിലൂടെയോ ഈ ഊർജത്തെ മോചിപ്പിക്കാം. പക്ഷേ അണുകേന്ദ്രങ്ങളുടെ സംയോജനപ്രക്രിയ(fusion)വഴി മോചിതമാകുന്ന ഊർജത്തെ നിയന്ത്രണാധീനമാക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, വിഘടനത്തിലൂടെ മോചിതമാകുന്ന ഊർജത്തെ വൈദ്യുതോർജമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്‌. കുറച്ച്‌ ഇന്ധനത്തിൽനിന്ന്‌ വളരെയധികം ഊർജം ലഭ്യമാക്കാം എന്നതാണ്‌ ഇതിന്റെ മേന്മ. ഇന്നറിയാവുന്ന യുറേനിയം, തോറിയം എന്നീ നിക്ഷേപങ്ങളുടെ പകുതി ഉപയോഗിച്ചാൽത്തന്നെ 1000 ക്യൂ ഊർജം ലഭ്യമാക്കാമെന്നു കണക്കാക്കപ്പെടുന്നു. ഒരു ഗ്രാം ജലത്തിന്റെ താപനില 1oC (സെൽഷ്യസ്‌) ഉയർത്തുവാന്‍വേണ്ട താപമാണ്‌ 1 കാലറി. 252 കാലറി ഒരു ബ്രിട്ടീഷ്‌ തെർമൽ യൂണിറ്റും (B.Th.U.), 1018 B.Th.U. ഒരു ക്യൂ (Q)-ഉം ആകുന്നു. 3,00,000 ലക്ഷം ടണ്‍ കൽക്കരി കത്തിച്ചാൽ കിട്ടുന്ന താപം ഏകദേശം ഒരു ക്യു-വിന്‌ തുല്യമായിരിക്കും. എന്നാൽ, ഇന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലാത്ത അപകടസാധ്യതകളും ആണവമാലിന്യങ്ങളുടെ നിർമാർജനവും ആണവോർജത്തിന്റെ സ്വീകാര്യത നഷ്‌ടമാക്കുന്നു.

ദഹനം എന്ന പ്രക്രിയ. ഇന്ധനങ്ങളിൽ രാസോർജം സംഭൃതമായിരിക്കുന്നു. ഇന്ധനങ്ങള്‍ കത്തുമ്പോള്‍ രാസോർജം താപോർജമായി രൂപാന്തരപ്പെടുന്നു. ഓക്‌സിജനുമായുള്ള സംയോജനത്തെയാണ്‌ ദഹനം (burning)എന്നു പറയുന്നത്‌. ഇതൊരു രാസപ്രക്രിയയാണ്‌. ഉദാ. താപം.

ഒരു കിലോഗ്രാം കാർബണ്‍ പരിപൂർണമായി കത്തിയാൽ (ഏകദേശം 2.6 കിലോഗ്രാം ഓക്‌സിജനുമായി സംയോജിച്ചാൽ) കിട്ടുന്ന ഊർജം ഏതാണ്ട്‌ 10 കി.വാ.മ. ആയിരിക്കും. രാസോർജം ഒരുതരം സ്ഥാനികോർജമാണ്‌. അണുക്കള്‍ ബന്ധിച്ചുനിൽക്കുന്നത്‌ വൈദ്യുതാകർഷണംമൂലമാണ്‌. രാസപ്രക്രിയയിലൂടെ അണുക്കളുടെ സംവിധാനത്തിനു മാറ്റംവരുന്നു. അതായത്‌ ആകർഷണബലങ്ങളിൽ മാറ്റംവരുന്നു. ഈ മാറ്റം ചിലപ്പോള്‍ ഊർജത്തിന്റെ മോചനത്തിലും മറ്റു ചിലപ്പോള്‍ ഊർജത്തിന്റെ അവശോഷണത്തിലും കലാശിക്കുന്നു. ഇന്ധനങ്ങള്‍ ദഹിക്കുമ്പോള്‍ ഊർജം മോചിതമാകുകയാണ്‌ ചെയ്യുന്നത്‌.

ഒരു രാസപ്രക്രിയവഴി വ്യാപ്‌തത്തിൽ ഗണ്യമായ വർധന വരുന്നുവെങ്കിൽ, ആ പ്രക്രിയ രാസോർജത്തെ നേരിട്ട്‌ യാന്ത്രികോർജമാക്കി മാറ്റാന്‍ കെല്‌പുള്ളതായിരിക്കും. വിസ്‌ഫോടനങ്ങള്‍ ഇത്തരം ഊർജരൂപാന്തരണങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. ഖനനത്തിലും തുരങ്കനിർമാണ(tunneling)ത്തിലും വിസ്‌ഫോടന തത്ത്വമാണ്‌ പ്രധാനമായും സ്വീകരിച്ചിട്ടുള്ളത്‌. പരിചിതമായ ഒരു വിസ്‌ഫോടകവസ്‌തുവാണ്‌ ടി.എന്‍.ടി.(Tri nitrotoluene). കോള്‍ട്ടാറിൽനിന്നു ലഭിക്കുന്ന ടൊള്വീന്‍ (toluene) എന്ന ദ്രാവകത്തിൽ നൈട്രിക്‌ അമ്ലവും സള്‍ഫ്യൂരിക്‌ അമ്ലവും ചേർത്താണ്‌ ഇതുണ്ടാക്കുന്നത്‌. രാസോർജത്തെ നേരിട്ട്‌ വൈദ്യുതോർജമാക്കുന്നതിനുള്ള ഉപാധിയാണ്‌ വൈദ്യുതസെല്ലുകള്‍. ലെക്ലാന്‍ഷേ സെൽ, ഡാനിയൽ സെൽ തുടങ്ങിയ വൈദ്യുതസെല്ലുകള്‍ ഇതിനുദാഹരണമാണ്‌. ടോർച്ചിൽ ഉപയോഗിക്കുന്ന ഡ്രസെൽ, ലെക്ലാന്‍ഷേ സെല്ലിന്റെ ഒരു വകഭേദമാണ്‌.

സൗരോർജം. ഭൂമിയിൽ ജീവന്റെ ഉദ്‌ഭവത്തിനും നിലനിൽപ്പിനും നിദാനം സൂര്യനാണ്‌. അണുകേന്ദ്രാർജവും ഒരു പക്ഷേ ഭൗമതാപോർജവും(geothermal energy) ഒഴികെ ശേഷിക്കുന്ന എല്ലാ ഊർജവിഭവങ്ങളുടെയും സ്രാതസ്‌ സൂര്യനാണ്‌. സൂര്യനിൽനിന്ന്‌ ബഹിർഗമിക്കുന്ന ശക്തി ഏതാണ്ട്‌ 386x1021 കി.വാ. വരും. സൗരോർജത്തെ സംഭരിക്കാനോ പ്രഷണം ചെയ്യാനോ വിതരണം ചെയ്യാനോ എളുപ്പമാണ്‌. മാത്രമല്ല ഭക്ഷണം പാകം ചെയ്യുക, വെള്ളം തിളപ്പിക്കുക, മുറികള്‍ മിതശീതോഷ്‌ണമാക്കി നിലനിർത്തുക തുടങ്ങി അനേകം പ്രവർത്തനങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കാവുന്നതാണ്‌. അർധചാലകങ്ങള്‍(semi-conductors) ഉപയോഗിച്ച്‌ സൗരോർജത്തെ നേരിട്ട്‌ വൈദ്യുതിയാക്കുവാന്‍ സാധിക്കും. ബഹിരാകാശവാഹനങ്ങളിൽ സൗരസെൽ ധാരാളം ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂമിയിൽ വന്‍തോതിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുവാന്‍ സൗരസെല്ലുകളുടെയും ബാറ്ററികളുടെയും വില തടസ്സമാണ്‌. എന്നാൽ, ഇത്‌ ക്രമേണ കുറഞ്ഞുവരുന്നുണ്ട്‌.

അണുകേന്ദ്രങ്ങളുടെ സംയോജനപ്രക്രിയ വഴിയാണ്‌ സൂര്യനിൽ ഊർജോത്‌പാദനം നടക്കുന്നത്‌. സംയോജനംവഴി ഹൈഡ്രജന്‍ ഹീലിയമായി രൂപാന്തരപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഈ രൂപാന്തരണത്തിൽ കുറച്ചു ദ്രവ്യമാനം നഷ്‌ടമാകുന്നു. നഷ്‌ടപ്പെടുന്ന ദ്രവ്യമാനം എന്ന പ്രഖ്യാതമായ ഐന്‍സ്റ്റൈന്‍ സമവാക്യം അനുസരിച്ച്‌, ഊർജമായി രൂപാന്തരപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഈ വിധത്തിലുള്ള ഊർജോത്‌പാദനംകൊണ്ട്‌ പരിസരദൂഷണം സംഭവിക്കുന്നില്ല. മറ്റെല്ലാ ഊർജോത്‌പാദനവും പരിസരത്തെ ദുഷിപ്പിക്കുന്നതാണ്‌. എച്ചയും വാതകങ്ങളും കത്തിക്കുന്നതുകൊണ്ടുവരുന്ന പരിസരദൂഷണവും ആഗോളതാപനവും ജീവന്റെ നിലനിൽപ്പിനുതന്നെ ഒരു വിപത്താണെന്ന്‌ ലോകം ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഊർജോത്‌പാദനം നക്ഷത്രങ്ങളിൽ. സ്വയംപ്രകാശിക്കുന്ന ഗോളങ്ങളാണ്‌ നക്ഷത്രങ്ങള്‍. അവയിലെ പ്രകാശം ഊർജത്തിന്റെ രൂപമാണ്‌. ഈ ഊർജം നക്ഷത്രങ്ങളിൽ ഉത്‌പാദിപ്പിക്കപ്പെടുന്നതെങ്ങനെയെന്നു നോക്കാം. ഊർജോത്‌പാദനത്തെ സംബന്ധിച്ചിടത്തോളം എല്ലാ നക്ഷത്രങ്ങളിലും നടക്കുന്ന പ്രക്രിയ മുഖ്യമായും രണ്ടുതരമാണ്‌; ബെഥേവൈത്‌സാക്കർ സിദ്ധാന്തവും ക്രിച്ച്‌ ഫീൽഡ്‌ സിദ്ധാന്തവും. നക്ഷത്രത്തിന്റെ നിർമാണഘടകങ്ങളിൽ മുഖ്യമായവ ഹൈഡ്രജനും ഹീലിയവുമാണ്‌. സൂര്യന്റെ പ്രതലതാപനില ഏതാണ്ട്‌ 6000 കോടി oC-ഉം ആന്തരതാപനില ഏതാണ്ട്‌ രണ്ടു കോടി oC-ഉം ആകുന്നു. അന്തർഭാഗത്തു പ്രവർത്തിക്കുന്ന മർദം ഏതാണ്ട്‌ ഒരു ലക്ഷം അന്തരീക്ഷമർദത്തോടു തുല്യമായിരിക്കും. ഇത്രയും ഉയർന്ന താപനിലയും മർദവുമുള്ള പരിതോവസ്ഥയിൽ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ (പ്രാട്ടോണുകള്‍) യോജിച്ച്‌ ഹീലിയം അണുകേന്ദ്രം ഉളവാകുന്നു എന്നതാണ്‌ രണ്ടു പ്രക്രിയകളിലെയും അന്ത്യഫലം. ഇതൊരു താപ അണുകേന്ദ്രീയ പ്രതിപ്രവർത്തനമാണ്‌ (thermonuclear reaction). ഈ പ്രക്രിയയിൽ കുറച്ചു ദ്രവ്യമാനം നഷ്‌ടപ്പെടുകയും അത്‌ ഊർജമായി ബഹിർഗമിക്കുകയും ചെയ്യുന്നു. ഒരു ഗ്രാം ദ്രവ്യമാനത്തെ ഊർജമാക്കി മാറ്റിയാൽ,9x1016C ജൂള്‍ ഊർജം ലഭിക്കും. സൂര്യനിൽ ഓരോ സെക്കന്‍ഡിലും 60 കോടി ടണ്‍ ഹൈഡ്രജന്‍ ഹീലിയമായി മാറുകയും 40 ലക്ഷം ടണ്‍ ദ്രവ്യമാനം ഊർജമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ബെഥേ-വൈത്‌സാക്കർ സിദ്ധാന്തം. ബെഥേയും (Bethe) വൈത്‌സാക്കറും (Weizacker)ചേർന്ന്‌ 1939-ൽ ആവിഷ്‌കരിച്ചതാണ്‌ ഈ സിദ്ധാന്തം. ഇതിന്‌ കാർബണ്‍ നൈട്രജന്‍ ചക്രം എന്നും പേരുണ്ട്‌. ഹൈഡ്രജനെ ഹീലിയമാക്കി മാറ്റുന്ന ഈ പ്രക്രിയയിൽ കാർബണ്‍, നൈട്രജന്‍ എന്നിവ ഉത്‌പ്രരകങ്ങളായി പ്രവർത്തിക്കുന്നതിനാലാണിത്‌.

6C12 + 1H1 + ഊർജം. C-N ചക്രം ഇതാണ്

കാർബണ്‍ അണുകേന്ദ്രവും പ്രാട്ടോണും ചേർന്ന്‌ ഒരു റേഡിയോ ആക്‌റ്റീവ്‌ നൈട്രജന്‍ അണുകേന്ദ്രവും ഊർജവും ഉണ്ടാകുന്നു എന്നാണ്‌ സമവാക്യം സൂചിപ്പിക്കുന്നത്‌. റേഡിയോ ആക്‌റ്റീവതയുള്ള ഒരു നൈട്രജന്‍ ഒരു പോസിട്രാണും ന്യൂട്രിനോയും ഉത്സർജിച്ച്‌ കാർബണ്‍ ആയി രൂപാന്തരപ്പെടുന്നു.


അങ്ങനെ ആരംഭത്തിൽ ഉണ്ടായിരുന്ന 6C12 ൽത്തന്നെ എത്തിച്ചേരുന്നു. 4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ ചേർന്ന്‌ ഒരു ഹീലിയവും 27 MeV ഊർജവും സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ശൃംഖലയുടെ ഏതെങ്കിലും കച്ചിയിൽനിന്നു തുടങ്ങി അവിടെത്തന്നെ പിന്നീട്‌ എത്തിച്ചേരാന്‍ ഏതാണ്ട്‌ 60 ലക്ഷം വർഷം വേണ്ടിവരും. 4 പ്രാട്ടോണുകളുടെ ആകെ ദ്രവ്യമാനം ആണ്‌ ( 1 amu = 1.660x10-24ഗ്രാം). ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം 4.003amu -ഉം ദ്രവ്യമാനത്തിൽ വരുന്ന കുറവ്‌ 0.029amu-ഉം ആണ്‌. E=mc2 എന്ന സമവാക്യം ഉപയോഗിച്ച്‌ ഇതിനു സമാനമായ ഊർജം കണക്കാക്കുമ്പോള്‍ ഈ ഊർജത്തിന്റെ മൂല്യം വളരെ നിസ്സാരമാണെന്നു തോന്നാം. പക്ഷേ ഇത്തരം കോടാനുകോടി പ്രവർത്തനങ്ങള്‍ ഒരേസമയത്ത്‌ നടക്കുന്നതുകൊണ്ട്‌ ഭീമമായ ഊർജം ഉത്‌പാദിതമാകുന്നു.

ചാറൽസ്‌ ക്രിച്ച്‌ഫീൽഡ്‌ സിദ്ധാന്തം. ചാറൽസ്‌ ക്രിച്ച്‌ഫീൽഡ്‌ (Charles Critchfield) 1939-ൽ മറ്റൊരു സിദ്ധാന്തം ആവിഷ്‌കരിക്കുകയുണ്ടായി. അന്യോന്യം കൂട്ടിമുട്ടുന്ന പ്രാട്ടോണുകളിലൊന്ന്‌ വിപരീത ബീറ്റാശോഷണം (Inverse beta decay) വഴി ഒരു ന്യൂട്രാണ്‍ ആകുകയും ഈ ന്യൂട്രാണ്‍ പ്രാട്ടോണുമായി ചേർന്ന്‌ ഒരു ഡോയ്‌ട്ടേറിയം (Dauterium-1H2)ഉണ്ടാവുകയും ചെയ്യുന്നു. 1H2 വീണ്ടും ഹൈഡ്രജന്‍ അണുകേന്ദ്രവുമായി കൂട്ടിമുട്ടി ഹീലിയം (He3) ഉണ്ടാകുകയും, അങ്ങനെയുള്ള രണ്ടു ഹീലിയം അണുകേന്ദ്രങ്ങള്‍ യോജിച്ച്‌ ആൽഫാകണങ്ങളും (He4) പ്രാട്ടോണുകളും ഉടലെടുക്കുകയും ചെയ്യുന്നു. H-H ചക്രവും കാർബണ്‍ ചക്രത്തിലെ പരിണതഫലംതന്നെ നൽകുന്നു. കാർബണും നൈട്രജനും ഉത്‌പ്രരകങ്ങളായി ഇവിടെ ആവശ്യമില്ല. H-H സംയോജനപ്രക്രിയയിലെ പ്രതിപ്രവർത്തനങ്ങള്‍ ഇങ്ങനെ കുറിക്കാം:

ഈ രണ്ടു സിദ്ധാന്തങ്ങളും പഠനവിധേയമാക്കിയതിൽനിന്ന്‌ ഉരുത്തിരിഞ്ഞ നിഗമനം ഇതാണ്‌: സൂര്യനെക്കാള്‍ ശോഭകൂടിയ നക്ഷത്രങ്ങളിൽ (ശോഭ കൂടുമ്പോള്‍ ഉള്ളിലെ താപനിലയും കൂടും) C-N ചക്രമാണ്‌ മുഖ്യമായ ഊർജോത്‌പാദനപ്രക്രിയ. സൂര്യനെക്കാള്‍ ശോഭകുറഞ്ഞ നക്ഷത്രങ്ങളിൽ സംയോജനത്തിനാണ്‌ പ്രാധാന്യം. സൂര്യനിൽ രണ്ടും നടക്കുന്നുണ്ട്‌. എന്നാൽ H-H സംയോജനത്തിനാണ്‌ മുന്‍തൂക്കം.

ഊർജോപഭോഗം. ഒരു രാജ്യത്ത്‌ ആകെ ഉപയോഗിക്കപ്പെടുന്ന ഊർജം ആ രാജ്യത്തിന്റെ പുരോഗതിയുടെ മാനദണ്ഡമായി ഗണിക്കാറുണ്ട്‌. ഇന്ത്യയിലെ പ്രതിശീർഷ, പ്രതിവർഷ ഊർജോപഭോഗം ഏതാണ്ട്‌ 0.25 മെട്രിക്‌ടണ്‍ (മെ.ട.) കൽക്കരിക്കു തുല്യമാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. വികസിത രാജ്യങ്ങളായ യു.എസ്‌., ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയവയോടു താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഊർജോപഭോഗം വളരെ കുറവാണ്‌. യു.എസ്സിൽ പ്രതിവർഷ, പ്രതിശീർഷ-ഊർജോപഭോഗം ഏതാണ്ട്‌ 10 മെ.ട. ആകുന്നു.

ഊർജം നിത്യജീവിതത്തിൽ. ഊർജം പരിഷ്‌കൃതജീവിതത്തിന്റെ അവശ്യഘടകമാണ്‌. ആഹാരം പാകം ചെയ്യാന്‍, വാഹനങ്ങള്‍ ഓടിക്കാന്‍, ടെലിവിഷനും കംപ്യൂട്ടറും പ്രവർത്തിപ്പിക്കാന്‍, വെളിച്ചവും ചൂടും (തണുപ്പുരാജ്യങ്ങളിൽ) കിട്ടാന്‍, വ്യവസായശാലകള്‍ പ്രവർത്തിക്കാന്‍ ഇങ്ങനെ എച്ചിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍ ഊർജത്തിനുണ്ട്‌. ജനങ്ങളുടെ ജീവിതനിലവാരം ഉയരുമ്പോള്‍ ഊർജത്തിന്റെ ഉപഭോഗവും കൂടുന്നു എന്നതാണ്‌ ഇന്നുവരെയുള്ള അനുഭവം. എന്നാൽ, പല സമ്പന്ന രാജ്യങ്ങളിലും ഊർജത്തിന്റെ അമിതോപഭോഗമാണ്‌ നാം കാണുന്നത്‌. അവരുടെ ഊർജോപഭോഗ നിരക്കിലേക്ക്‌ ഇന്നത്തെ വികസ്വര-അവികസിത രാജ്യങ്ങള്‍ (അവിടങ്ങളിലാണ്‌ ലോകജനതയുടെ സിംഹഭാഗവും) എത്തിച്ചേർന്നാൽ ലോകത്ത്‌ ലഭ്യമായ ഊർജസ്രാതസ്സുകളെല്ലാം (സൗരോർജമൊഴികെ) ഏതാനും വർഷംകൊണ്ട്‌ തീർന്നുപോവുകയും ഭൂമി വന്‍പരിസ്ഥിതിനാശത്തിന്‌ ഇരയാവുകയും ചെയ്യും.

ഊർജവും പരിസ്ഥിതിയും. ഊർജത്തിന്റെ കൂടിയ ഉപഭോഗം പരിസ്ഥിതിയിൽ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കും. ഫോസിൽ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ കാർബണ്‍ മോണോക്‌സൈഡ്‌, സള്‍ഫർ ഡയോക്‌സൈഡ്‌ തുടങ്ങിയ വിഷവാതകങ്ങള്‍ക്കു പുറമേ വലിയ അളവിൽ കാർബണ്‍ ഡയോക്‌സൈഡും അന്തരീക്ഷത്തിൽ എത്തുന്നു. വിഷവാതകങ്ങളെ നീക്കംചെയ്യാന്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാണെങ്കിലും CO2 ഇല്ലാതാക്കാന്‍ ചെലവുകുറഞ്ഞ മാർഗങ്ങളൊന്നും ലഭ്യമല്ല. ഇത്‌ ആഗോളതാപനത്തിന്‌ ഇടയാക്കുന്നു. കൽക്കരി, എച്ച ഖനനം ഭൂമിക്കുമേൽ ചെലുത്തുന്ന മറ്റ്‌ ആഘാതങ്ങളും നിസ്സാരമല്ല. കടലിൽ തൂവുന്ന എച്ചയും അന്തരീക്ഷത്തിൽ കലരുന്ന പ്രകൃതിവാതകങ്ങളും (മുഖ്യമായും മീഥെയ്‌ന്‍) ഇന്ന്‌ പ്രകൃതിക്കു വലിയ ഭീഷണി ഉയർത്തുന്നുണ്ട്‌.

ആഗോളതാപനത്തിന്റെ ഫലം ഹിമാലയം പോലുള്ള നദീസ്രാതസ്സുകളിലെ ഹിമപാളിയുടെ നഷ്‌ടമായും ധ്രുവങ്ങളിലെ ഹിമം ഉരുകലായും സമുദ്രവിതാനത്തിന്റെ ഉയർച്ചയായും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു പരിഹാരമായി പലരും നിർദേശിക്കുന്നത്‌ ആണവറിയാക്‌ടറുകളുടെ നിർമാണമാണ്‌. എന്നാൽ ഇതും ഒട്ടും സുരക്ഷിതമല്ലെന്ന്‌ ത്രീമൈൽ ഐലന്‍ഡിലെയും ചെർണോബിലെയും ഫുക്കുഷിമയിലെയും അനുഭവങ്ങള്‍ കാണിക്കുന്നു. ഇത്തരം വന്‍ദുരന്തങ്ങള്‍ സാങ്കേതികമികവ്‌വഴി പരിഹരിക്കാന്‍ കഴിഞ്ഞാൽപ്പോലും റേഡിയോ ആക്‌റ്റീവ്‌ ആണവ അവശിഷ്‌ടങ്ങള്‍ ഒഴിവാക്കൽ, കാലാവധി കഴിയുന്ന ആണവനിലയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കൽ (അനേകലക്ഷം വർഷങ്ങളോളം) തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു വിശേഷിപ്പിക്കാറുള്ള ജലവൈദ്യുത നിലയങ്ങളും വനനഷ്‌ടം, ജൈവവൈവിധ്യനാശം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയർത്തുന്നുണ്ട്‌.

കാറ്റിൽ നിന്നുള്ള വൈദ്യുതിയും സൗരോർജത്തിന്റെ വിവിധരീതിയിലുള്ള ഉപയോഗവും (സൂര്യവെളിച്ചം ലഭ്യമാകുന്ന കെട്ടിടഡിസൈന്‍, സൂര്യതാപം നേരിട്ടു പ്രയോജനപ്പെടുത്തൽ, സൗരവൈദ്യുതി...) ആണ്‌ ഇന്ന്‌ പരിസ്ഥിതിക്ക്‌ ആഘാതമേല്‌പിക്കാത്ത ഊർജസ്രാതസ്സുകളായി കണക്കാക്കുന്നത്‌. ഇപ്പോള്‍ ചെലവ്‌ ഏറിയതെങ്കിലും സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം ഇവയുടെ ഉത്‌പാദനച്ചെലവ്‌ കുറയുകയും മറ്റ്‌ ഇന്ധനരൂപങ്ങളുടെ വില കൂടുകയും ചെയ്യുമ്പോള്‍ നമുക്ക്‌ ആശ്രയിക്കാവുന്ന ഏതാണ്ട്‌ അനന്തമായ ഊർജസ്രാതസ്സായി സൗരോർജം മാറുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യപോലെ ഉഷ്‌ണമേഖലയിലും അതിനോടുചേർന്നു കിടക്കുന്ന രാജ്യങ്ങള്‍ക്കുമാവും ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.

(കെ. ഗോവിന്ദന്‍, പ്രാഫ. കെ. പാപ്പുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B5%BC%E0%B4%9C%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍