This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാലിദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാലിദ്== Khalid (1912 - 82) സൌദി അറേബ്യയിലെ രാജാവ്. ഖാലിദ് ഇബ്നു അബ്ദുല്...)
അടുത്ത വ്യത്യാസം →
16:31, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖാലിദ്
Khalid (1912 - 82)
സൌദി അറേബ്യയിലെ രാജാവ്. ഖാലിദ് ഇബ്നു അബ്ദുല്‍ അസീസ് അല്‍ സൗദി എന്നാണ് പൂര്‍ണനാമധേയം. സൗദി അറേബ്യയുടെ സ്ഥാപകനായ ഇബ്നു സൗദിന്റെ പുത്രനായി 1912-ല്‍ റിയാദില്‍ ജനിച്ചു. മതപരമായ വിദ്യാഭ്യാസം മാത്രമേ ഇദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. യെമനുമായി 1934-ല്‍ ഒരു സമാധാനക്കരാറുണ്ടാക്കാന്‍ രാജാവ് നിയോഗിച്ചത് ഖാലിദിനെയായിരുന്നു. ഫെയ്സല്‍, രാജാവും പ്രധാനമന്ത്രിയുമായിത്തീര്‍ന്നപ്പോള്‍ (1964) ഖാലിദിനെ നിയുക്ത രാജ്യാവകാശിയായും ഡെപ്യൂട്ടി പ്രധാനമന്ത്രിയായും നിയമിച്ചു. 1975 മാ. 25-ന് ഫെയ്സല്‍ രാജാവ് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഖാലിദ് സൗദിയിലെ രാജാവായി.
1982 ജൂണ്‍ 13-ന് സൗദി അറേബ്യയിലെ തൈഫില്‍ ഖാലിദ് അന്തരിച്ചു.