This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടന്‍പിള്ള, തകഴി (1922 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുട്ടന്‍പിള്ള, തകഴി (1922 - 2007) == കഥകളിഗായകന്‍. തകഴി ക്ഷേത്രത്തിന...)
(കുട്ടന്‍പിള്ള, തകഴി (1922 - 2007))
വരി 1: വരി 1:
== കുട്ടന്‍പിള്ള, തകഴി (1922 - 2007) ==
== കുട്ടന്‍പിള്ള, തകഴി (1922 - 2007) ==
-
 
+
[[ചിത്രം:Vol7p624_Thakzhi Kuttanpilla.jpg|thumb|തകഴി കുട്ടന്‍പിള്ള]]
കഥകളിഗായകന്‍. തകഴി ക്ഷേത്രത്തിനടുത്തുള്ള കൂട്ടേഴത്തുവീട്ടിൽ 1922-ൽ ജനിച്ചു. അന്നത്തെ പ്രശസ്‌ത കഥകളിഗായകരിൽ ഒരാളായിരുന്ന അണക്കത്തു പാച്ചുപിള്ളയാണ്‌ ഇദ്ദേഹത്തിന്റെ ആദ്യകാലഗുരു. പിന്നീട്‌ കാപ്പിൽ നാണുപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ച്‌ കഥകളി ഗാനാലാപനത്തിന്റെ ശാസ്‌ത്രീയവശങ്ങള്‍ സ്വായത്തമാക്കി. ചേർത്തല കുട്ടപ്പക്കുറുപ്പിന്റെ ശിങ്കിടിയായി ആദ്യകാലത്തു കഥകളിയരങ്ങുകളിൽ എത്തിയിരുന്ന തകഴി പിന്നീട്‌ പൊന്നാനിയെന്ന നിലയിൽ പ്രസിദ്ധനായി. നല്ല ഉച്ചാരണശുദ്ധിയുള്ള കഥകളിപ്പാട്ടുകാരന്‍ എന്ന പ്രശസ്‌തിയാണ്‌ ഇദ്ദേഹത്തിനുള്ളത്‌. സാഹിത്യഭംഗിക്കു തെല്ലും കോട്ടം തട്ടാതെതന്നെ പദങ്ങള്‍ സംഗീതാത്മകമായി ആവിഷ്‌കരിക്കുവാന്‍ കുട്ടന്‍പിള്ളയ്‌ക്ക്‌ അസാമാന്യമായ കഴിവുണ്ടായിരുന്നു. കണ്‌ഠശുദ്ധിയും രാഗഭാവവും താളനിയന്ത്രണവും കുട്ടന്‍പിള്ളയുടെ കഥകളി ഗാനാലാപനത്തിന്റെ സവിശേഷതകളാണ്‌. 2007 സെപ്‌. 18-നു ഇദ്ദേഹം അന്തരിച്ചു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കലാരത്‌നം അവാർഡും (1972), കൊല്ലം, ആലപ്പുഴ, തിരുനക്കര കഥകളി ക്ലബ്ബുകളുടെ പുരസ്‌കാരവും കേരളകലാമണ്ഡലം അവാർഡും കേരള ഫൈന്‍ആർട്‌സ്‌ സൊസൈറ്റിയുടെ സംഗീതകലാപ്രവീണ  അവാർഡും പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ പുരസ്‌കാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

16:25, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടന്‍പിള്ള, തകഴി (1922 - 2007)

തകഴി കുട്ടന്‍പിള്ള

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍