This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുവാന്‍-തീ (162? - 219?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുവാന്‍-തീ (162? - 219?) == == Kuan-Ti == മരണാനന്തരം ദേവത്വം കൽപിച്ച്‌ ആരാധി...)
അടുത്ത വ്യത്യാസം →

12:43, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുവാന്‍-തീ (162? - 219?)

Kuan-Ti

മരണാനന്തരം ദേവത്വം കൽപിച്ച്‌ ആരാധിക്കപ്പെട്ടുവരുന്ന ഒരു ചൈനീസ്‌ യോദ്ധാവ്‌. കുവാന്‍-യു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ദേവത്വം ലഭിച്ചപ്പോള്‍ "കുവാന്‍-തീ' ആയിത്തീർന്നു. "ദൈവം', "ചക്രവർത്തി' എന്നീ അർഥത്തിൽ പ്രയോഗിച്ചുവരുന്ന "തീ' എന്ന പദവി എപ്പോള്‍ ഇദ്ദേഹത്തിനു ലഭിച്ചു എന്നതിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകള്‍ ഇല്ല (1594-ൽ എന്നു കരുതപ്പെടുന്നു). "കുവാന്‍' എന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം; ജന്മനാട്ടിൽ വച്ച്‌ സ്വേച്ഛാധിപതിയായ ഒരു ന്യായാധിപനെ വധിച്ചിട്ട്‌ ഒളിച്ചോടിയ ഇദ്ദേഹം തന്റെ യഥാർഥനാമം മറച്ചുവയ്‌ക്കുവാന്‍ സ്വയം സ്വീകരിച്ച പേരാണിത്‌. ചൈനയിലെ ഷാന്‍സി പ്രാവിന്‍സിലുള്ള ഒരു ഗ്രാമത്തിൽ 162-ൽ "കുവാന്‍-തീ' ജനിച്ചു. ചൈനയിൽ ഗ്രൂപ്പുവഴക്കുകളും വിഘടനപ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചിരുന്ന കാലഘട്ടമായിരുന്നു അത്‌; ചൈന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അസാധാരണമായ ആകാരസൗഷ്‌ഠവവും കായികബലവും ഉണ്ടായിരുന്ന "കുവാന്‍-തീ' അനുപമമായ ധൈര്യവും മര്യാദയും സമഞ്‌ജസമായി സമ്മേളിച്ചുള്ള സ്വഭാവവൈശിഷ്‌ട്യവും ആഭിജാത്യവുംകൊണ്ട്‌ സമകാലീനരുടെ ഇടയിൽ ഏറ്റവും ശ്രഷ്‌ഠനായ യോദ്ധാവായിത്തീർന്നു. "കുവാന്‍-തീ'യുടെ വിശ്വസ്‌ത സേവനവും സർവസൈന്യാധിപത്യവും സ്വീകരിച്ചുകൊണ്ടാണ്‌ ഹാന്‍ രാജവംശത്തിന്റെ സ്ഥാപകനായ ലൂ പീ (Liu Pie)ചൈനയിലെ "മൂന്നു രാഷ്‌ട്ര'ങ്ങളിൽ ഒന്നായ ഷൂ (Shu)വിന്റെ ഭരണാധികാരിയായിത്തീർന്നത്‌. 219-ൽ സണ്‍ച്വാന്റെ (Sun Chuan)പട്ടാളക്കാർ "കുവാന്‍-തീ'യെ പിടികൂടി വധിച്ചു. മരണാനന്തരം ഇദ്ദേഹത്തിനു നിരവധി ബഹുമതികള്‍ നല്‌കപ്പെട്ടു. പില്‌ക്കാലത്ത്‌ ദൈവത്വം കല്‌പിച്ച്‌ ഇദ്ദേഹത്തെ "യുദ്ധദേവത'യായി ആരാധിച്ചുതുടങ്ങുകയും ചെയ്‌തു.

മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ചൈനക്കാർക്കിടയിൽ നിലനില്‌ക്കുന്ന വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്‌ ഈ ദേവതയുടെ ആരാധന. മരണാനന്തരം ലഭ്യമാകുന്ന "ഇരുണ്ട ലോകം' (dark world) ഭൂമിയിലെ "പ്രകാശലോക' (bright world)ത്തിന്റെ ശരിപ്പകർപ്പാണെന്നും ഭൂമിയിലെ ലൗകികജീവിതത്തിന്റെ മറുവശമാണ്‌ മരണാനന്തര ജീവിതമെന്നും ഇവർ വിശ്വസിക്കുന്നു. ലൗകികജീവിതത്തിൽ ജന്മംകൊണ്ടോ സ്വപ്രയത്‌നംകൊണ്ടോ ഓരോരുത്തരും വഹിച്ചിരുന്ന പദവിക്കനുസരണമായിട്ടുള്ള സ്ഥാനമാനങ്ങള്‍ "ഇരുണ്ട ലോക'ത്തു ലഭ്യമാകുന്നു; മരിച്ച ചക്രവർത്തി ഇരുണ്ട ലോകത്തെ പ്രതങ്ങളുടെ ചക്രവർത്തിയാകും; ന്യായാധിപന്‍ പ്രതങ്ങളുടെ കോടതിയിലെ ന്യായാധിപനും.

കുവാന്‍-തീ ദേവാലയത്തിൽ ബിംബപ്രതിഷ്‌ഠയില്ല, പകരം ഒരു നീണ്ട ദാരുഫലകമാണുള്ളത്‌. സാധാരണ ജനങ്ങള്‍ കുവാന്‍-തീയെ ഈശ്വരന്‍, രാജാവ്‌, സംരക്ഷകന്‍, വിധികർത്താവ്‌ എന്നീ നിലകളിലും ആരാധിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍