This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലകർണി, ഡി.ബി. (1916 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുലകർണി, ഡി.ബി. (1916 - 63) == ഒരു കന്നഡ സാഹിത്യപ്രചാരകന്‍. ദത്താത്രയ ...)
അടുത്ത വ്യത്യാസം →

12:37, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുലകർണി, ഡി.ബി. (1916 - 63)

ഒരു കന്നഡ സാഹിത്യപ്രചാരകന്‍. ദത്താത്രയ ബാലകൃഷ്‌ണ കുലകർണിയെന്നാണ്‌ പൂർണനാമധേയം. 1916 മാ. 23-ന്‌ ജനിച്ചു. ദാരിദ്യ്രം നിമിത്തം ഹൈസ്‌കൂള്‍ വിദ്യാഭ്യാസംപോലും പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. അമ്മാവനായ ഗോവിന്ദറാവു ചുളകിയെ സ്ഥാപിച്ച "മനോഹരഗ്രന്ഥശാല' എന്ന പുസ്‌തക പ്രകാശനശാലയുടെയും "മനോഹരഗ്രന്ഥഭണ്ഡാരം' എന്ന പുസ്‌തകവില്‌പനശാലയുടെയും നടത്തിപ്പുചുമതല കുലകർണിക്കായിരുന്നു. കുടക്‌, മൈസൂർ, ഹൈദരാബാദ്‌, ബോംബെ, മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു പുസ്‌തകവില്‌പന നടത്തുന്നതിനിടയിൽ ഇദ്ദേഹം പല സാഹിത്യകാരന്മാരുമായി പരിചയപ്പെടുകയും ഒരു സാഹിത്യാസ്വാദകപ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്‌തു.

ഗൗരമ്മ എന്ന കുടക്‌ സാഹിത്യകാരി മരിച്ചപ്പോള്‍ എഴുതിയ രേഖാചിത്രമായ നാനു കണ്ട ഗൗരമ്മയാണ്‌ കുലകർണിയുടെ ആദ്യത്തെ സാഹിത്യകൃതി. ഗോവിന്ദപൈ, ശിവരാമ കാരന്ത്‌, ആലൂരു വെങ്കടറാവു എന്നിവരുടെ തൂലികാചിത്രങ്ങളും രചിച്ചിട്ടുണ്ട്‌. തുടർന്ന്‌ ഹാസുഹൊക്കു, കപ്പുഹുഡിഗി (കറുത്ത പെണ്‍കുട്ടി), നാളിന കനസു (നാളത്തെ സ്വപ്‌നം) എന്നീ ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹാസുഹൊക്കു വാഴനാര്‌, പട്ടുനൂൽ, കസവ്‌ എന്നിവ ചേർത്തു മനോഹരമായി നെയ്‌തെടുത്ത്‌ കന്നഡാംബയ്‌ക്ക്‌ അണിയിച്ച ഉടയാടയാണെന്നാണ്‌ നിരൂപകന്മാർ അഭിപ്രായപ്പെട്ടത്‌. സമകാലിക സാമൂഹിക പരിതഃസ്ഥിതി, ആധുനിക ജീവിതക്രമം, ശിഥിലമായിക്കൊണ്ടിരിക്കുന്ന സാമ്പ്രദായികത, മാറിക്കൊണ്ടിരിക്കുന്ന നൈതികമൂല്യം, സാമൂഹികപ്രശ്‌നങ്ങള്‍, ദാമ്പത്യത്തിന്റെ സ്വാരസ്യവൈരസ്യങ്ങള്‍ മുതലായവയാണ്‌ നാളിനകനസു, കപ്പുഹുഡിഗി എന്നിവയിലെ പ്രതിപാദ്യവിഷയം. പരിഹാര ഇദ്ദേഹത്തിന്റെ നോവലാണ്‌; സാവധാന പ്രബന്ധസമാഹാരവും.

ലളിതസാഹിത്യമാല എന്ന പുസ്‌തകപ്രകാശനകേന്ദ്രവും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്‌. 1963 ആഗ. 11-ന്‌ കുലകർണി നിര്യാതനായി.

(ടി. വെങ്കിടലക്ഷ്‌മി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍