This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇലൂമിനാറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഇലൂമിനാറ്റി == == Illuminati == 18-ാം ശതകത്തിൽ യൂറോപ്പിൽ നിലവിലിരുന്ന ഒ...)
അടുത്ത വ്യത്യാസം →
07:37, 5 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇലൂമിനാറ്റി
Illuminati
18-ാം ശതകത്തിൽ യൂറോപ്പിൽ നിലവിലിരുന്ന ഒരു സ്വതന്ത്ര ചിന്താപ്രസ്ഥാനം. ജെസ്യൂട്ടും കാനോന്‍നിയമ പ്രാഫസറും ആയിരുന്ന ആഡം വൈസ്ഹോപ്റ്റാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ (1776). ക്രിസ്തുമതത്തിന്റെ സ്ഥാനത്ത് യുക്തിസഹമായ ഒരു മതം സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജെസ്യൂട്ട് സംഘത്തെപ്പോലെ തന്നെയാണ് ഈ സംഘടനയും കെട്ടിപ്പടുത്തിരുന്നത്. ഇതിലെ അംഗങ്ങള്‍ സമ്പൂർണതാവാദികള് (Perfectibilists)എന്ന് സ്വയം വിളിച്ചുപോന്നു. പ്രസിദ്ധ സാഹിത്യകാരന്മാരായ ഗോയ്ഥേ, ഹെർഡർ എന്നിവരും ഗോഥാ, വൈമാർ എന്നിവിടങ്ങളിലെ ഭരണാധിപരും ഈ സംഘടനയിലേക്ക് ആകൃഷ്ടരായ പ്രമുഖരിൽ ചിലരാണ്. പ്രജാഹിതതത്പരരായ ഏകാധിപതികളുടെ (benevolent despots) ഭരണരീതിയെ അംഗീകരിച്ചിരുന്ന ഈ സംഘടനയെ 1785-ൽ ബവേറിയന്‍ ഗവണ്മെന്റ് നിരോധിച്ചു.
"ബോധവാന്മാർ' അഥവാ "ഉള്‍ക്കാഴ്ച കിട്ടിയവർ' എന്നർഥമുള്ള "ആലുംബ്രദോസ്' (Alumbrados)എന്ന സംഘവും ഇലൂമിനാറ്റിയുടെ ഒരു ഭാഗമായിരുന്നു. ലൂയി തഢകകക(1755-1824)ന്റെ കാലത്ത് ഫ്രാന്‍സിൽ രൂപംകൊണ്ട ഒരു സമാനപ്രസ്ഥാനത്തിലെ അംഗങ്ങള്‍ "ഫാമിലിസ്റ്റുകള്' (Familists)എന്ന പേരിലാണ് അറിയപ്പെട്ടത്.
ഇവരെല്ലാവരും ഒരുതരം പ്രത്യക്ഷ ദൈവവാദി(Deists)കളായിരുന്നു. ബോധമണ്ഡലത്തിന് അഗോചരമായ യാതൊന്നിനും ഈശ്വരത്വം കല്പിക്കാന് ഇവർ തയ്യാറില്ലായിരുന്നു.