This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർസാസിദ് വംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആർസാസിദ് വംശം== പാർത്തിയയിൽ ബി.സി. 250-ഓടുകൂടി ആർസേസ്സ് സ്ഥാപ...)
അടുത്ത വ്യത്യാസം →
16:22, 1 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആർസാസിദ് വംശം
പാർത്തിയയിൽ ബി.സി. 250-ഓടുകൂടി ആർസേസ്സ് സ്ഥാപിച്ച രാജവംശം. സെല്യൂസിദ് രാജാവായ ആന്റിയോക്കസ് കക-ന് (ബി.സി. 286-247) എതിരായി പാർത്തിയക്കാരെ ആർസേസ്സ് അണിനിരത്തി. ടിറിഡേറ്റസ് ക-ഉം ആർസേസ്സും ഒരാളാണെന്നു കരുതുന്നവരുണ്ട്. ആർസാസിദ് ഭരണകാലത്ത് പാർത്തിയ ഒരു മഹാശക്തിയായി തീർന്നിരുന്നു. കാസ്പിയന്‍ കടൽ മുതൽ ഇന്ത്യവരെ പാർത്തിയന്‍ സാമ്രാജ്യം വ്യാപിച്ചിരുന്നു. എക്ബത്താന (ഇപ്പോള്‍ ഹമാദാന്‍)യായിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. സസാനിയന്‍ വംശസ്ഥാപകനായ ആർദഷീർ ക (ഭ.കാ., എ.ഡി. 226-241) അവസാനത്തെ പാർത്തിയന്രാജാവായ ആർട്ടാബാനസ് കഢ-നെ എ.ഡി. 226-ൽ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ ആർസാസിദ് വംശം നിലനിന്നു. ആർസേസ്സ്, മിത്രിഡേറ്റസ്, ഫ്രറ്റസ്, ആർട്ടാബാനസ് എന്നീ പേരുകളിൽ പല രാജാക്കന്മാരും ഈ വംശത്തിലുണ്ടായിരുന്നു.