This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖേരി== Kheri ഉത്തര്‍പ്രദേശിലെ ഒരു ജില്ല. ഉത്തര്‍പ്രദേശിന്റെ തലസ...)
(ഖേരി)
 
വരി 1: വരി 1:
==ഖേരി==
==ഖേരി==
-
Kheri
+
==Kheri==
-
ഉത്തര്‍പ്രദേശിലെ ഒരു ജില്ല. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൌവില്‍ നിന്ന് 115 കി.മീ. വടക്ക്, ഇന്ത്യയെ നേപ്പാളില്‍ നിന്ന് വേര്‍തിരിക്കുന്ന മോഹന്‍നദിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത് ഘഘരാ നദിയും വടക്ക് നേപ്പാളുമാണ് മറ്റതിര്‍ത്തികള്‍. വിസ്തീര്‍ണം: 7,680 ച.കി.മീ.; ജനസംഖ്യ: 40,13,634 (2011); ജില്ലാ തലസ്ഥാനം: ലാഖിപൂര്‍.
+
ഉത്തര്‍പ്രദേശിലെ ഒരു ജില്ല. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 115 കി.മീ. വടക്ക്, ഇന്ത്യയെ നേപ്പാളില്‍ നിന്ന് വേര്‍തിരിക്കുന്ന മോഹന്‍നദിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത് ഘഘരാ നദിയും വടക്ക് നേപ്പാളുമാണ് മറ്റതിര്‍ത്തികള്‍. വിസ്തീര്‍ണം: 7,680 ച.കി.മീ.; ജനസംഖ്യ: 40,13,634 (2011); ജില്ലാ തലസ്ഥാനം: ലാഖിപൂര്‍.
    
നദികളും തടാകങ്ങളും കൊണ്ട് വേര്‍തിരിക്കപ്പെട്ട ഒരു പീഠഭൂമിയാണ് ഖേരി. പ്രധാന നദികള്‍ ശാരദയും ഗോമതിയുമാണ്. സാലവൃക്ഷങ്ങള്‍ നിറഞ്ഞ് ഇടതിങ്ങിയ വനങ്ങളാണ് ജില്ലയുടെ വടക്കന്‍പ്രദേശങ്ങള്‍.  
നദികളും തടാകങ്ങളും കൊണ്ട് വേര്‍തിരിക്കപ്പെട്ട ഒരു പീഠഭൂമിയാണ് ഖേരി. പ്രധാന നദികള്‍ ശാരദയും ഗോമതിയുമാണ്. സാലവൃക്ഷങ്ങള്‍ നിറഞ്ഞ് ഇടതിങ്ങിയ വനങ്ങളാണ് ജില്ലയുടെ വടക്കന്‍പ്രദേശങ്ങള്‍.  

Current revision as of 14:51, 11 ഓഗസ്റ്റ്‌ 2015

ഖേരിയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയും കന്നുകാലിവളര്‍ത്തലുമാണ്. ഇവിടത്തെ പ്രധാന കാര്‍ഷികവിളകള്‍ നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, കരിമ്പ് എന്നിവയാകുന്നു. പഞ്ചസാര ഫാക്ടറികളാണ് പട്ടണത്തിലെ പ്രധാന വ്യവസായശാലകള്‍ വടക്കു-കിഴക്കന്‍ റെയില്‍വേ ഖേരിവഴി കടന്നുപോകുന്നു.

ദൂദ്വാ നാഷണല്‍ പാര്‍ക്ക് ഇവിടത്തെ ലാഖിപൂര്‍ പട്ടണത്തിലാണ്. ഗോലാ, ഗോരഖ്നാഥ്, ലക്ഷ്മിപൂര്‍ എന്നിവയാണ് മറ്റു പട്ടണങ്ങള്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന 'താരു' ഗിരിവര്‍ഗജനതയുടെ പരമ്പരാഗത നാടോടിനൃത്തങ്ങളും പാട്ടുകളും പ്രസിദ്ധമാണ്.

(ജെ.കെ.അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍