This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേണ്‍, ജെറോം (1885-1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കേണ്‍, ജെറോം (1885-1945)== ==Kern, Jerome== [[ചിത്രം:Jerome-kern-by-alfredo-valente.png‎|200px|thumb|right| ജെറോം ക...)
(Kern, Jerome)
 
വരി 2: വരി 2:
==Kern, Jerome==
==Kern, Jerome==
-
[[ചിത്രം:Jerome-kern-by-alfredo-valente.png‎|200px|thumb|right| ജെറോം കേണ്‍]]
+
[[ചിത്രം:Jerome-kern-by-alfredo-valente.png‎|150px|thumb|right| ജെറോം കേണ്‍]]
അമേരിക്കന്‍ ഗാനരചയിതാവ്. 1885 ജനു. 27-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. അമ്മയില്‍ നിന്നാണ് പിയാനോ വായനയുടെ ബാലപാഠങ്ങള്‍ ഇദ്ദേഹം അഭ്യസിച്ചത്. ന്യൂവാര്‍ക് ഹൈസ്കൂളില്‍നിന്നും 1903-ല്‍ ബിരുദം നേടിയശേഷം ന്യൂയോര്‍ക്കിലെ കോളജ് ഒഫ് മ്യൂസിക്കല്‍ സംഗീതാഭ്യസനം തുടര്‍ന്നു. ഗാനരചയിതാവെന്ന നിലയില്‍ 1903-ല്‍ ഇംഗ്ലണ്ടില്‍ വച്ചാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു 'ദ് ഗേള്‍ ഫ്രം ഉത' (1914), 'വെരി ഗുഡ് എഡ്ഡി' (1915), 'ഹാവ് എ ഹാര്‍ട്ട് ആന്‍ഡ് ഓ ബേ' (1917), 'റോക്ക്-ഏ-ബൈ ബേബി' (1918), 'സാല്ലി' (Sally, 1920), 'സ്റ്റെപ്പിങ് സ്റ്റോണ്‍സ്' (1923) എന്നീ ചലച്ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. എഡ്നാ ഫെര്‍ബറുടെ നോവലായ ഷോബോട്ടിന് ഇദ്ദേഹം നല്‍കിയ സംഗീതാവിഷ്കരണം സംഗീത പ്രഹസനത്തില്‍നിന്നും വ്യതിരിക്തമായ സംഗീത നാടകത്തിന്റെ പ്രാരംഭം കുറിച്ചു. 'ദ് വേ യു ലുക്കു ടു നൈറ്റ്' 'ദ് ലാസ്റ്റ് ടൈം ഐ സാ പാരിസ്' എന്നീ സിനിമാഗാനങ്ങള്‍ ഇദ്ദേഹത്തിനു ഓസ്കാര്‍ സമ്മാനം നേടിക്കൊടുത്തു. 'സ്മോക് ഗെറ്റ്സ് ഇന്‍ യുവര്‍ ഐസ്', 'മൈ ബില്‍', 'ഹൂ' , 'ദ് സോങ് ഈസ് യൂ', 'ആള്‍ ദ് തിങ്സ് യൂ ആര്‍', 'വൈ ഡു ഐ ലാവ് യൂ' എന്നിവ കേണിന്റെ പ്രശസ്ത ഗാനങ്ങളില്‍ ചിലതാണ്. സംഗീത വിനോദ സാമഗ്രികളെ ഭാവനാത്മകമായും തനിമയോടും കൈകാര്യം ചെയ്ത ഒരു സുശിക്ഷിത ഗാനരചയിതാവായിരുന്നു കേണ്‍. 1945 ന. 11-ന് കേണ്‍ അന്തരിച്ചു.

Current revision as of 17:27, 29 ജൂലൈ 2015

കേണ്‍, ജെറോം (1885-1945)

Kern, Jerome

ജെറോം കേണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍