This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർച്ചർമസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Archurmus) |
Mksol (സംവാദം | സംഭാവനകള്‍) (→Archurmus) |
||
വരി 1: | വരി 1: | ||
==ആർച്ചർമസ്== | ==ആർച്ചർമസ്== | ||
==Archurmus== | ==Archurmus== | ||
- | ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീസിലെ കെന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു ശില്പി. ഉടയാടകള്‍ക്കുള്ളില്‍ ആച്ഛാദിതമായ സ്ത്രണസൗന്ദര്യം വെച്ചക്കല്ലില്‍ | + | ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീസിലെ കെന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു ശില്പി. ഉടയാടകള്‍ക്കുള്ളില്‍ ആച്ഛാദിതമായ സ്ത്രണസൗന്ദര്യം വെച്ചക്കല്ലില്‍ ആകര്‍ഷകമായി ആവിഷ്കരിക്കുന്നതില്‍ പ്രാഗല്ഭ്യം നേടിയ മിച്ചിയാദേസ് എന്ന പ്രശസ്തശില്പിയുടെ പുത്രനാണ് ഇദ്ദേഹം. ബുപലസ്, അഥെനീസ് എന്നീ സഹോദരന്മാരോടൊപ്പം ആര്ച്ചര്മസും ശില്പകലയില് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവരെല്ലാം തന്നെ ഉടയാടകളോടുകൂടിയ സ്ത്രീ രൂപങ്ങള്‍ വെച്ചക്കല്ലില്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തിയാര്‍ജിച്ചവരായിരുന്നു. ആര്ച്ചര്മസിന്റെ ഏറ്റവും വലിയ സംഭാവന വിജയത്തിനും പ്രമത്തിനും മൂര്ത്തഭാവംകൊടുത്ത് അവയ്ക്ക് ചിറകുകള് നല്കി ആവിഷ്കരിക്കുന്നതിനു തുടക്കം കുറിച്ചു എന്നതാണ്. മിച്ചിയാദേസിന്റെയും ആര്ച്ചര്മസിന്റെയും പേരു രേഖപ്പെടുത്തിയിട്ടുള്ളതും അതിവേഗം പറന്നുപോകുന്നതായി സൂചിപ്പിക്കുന്നവിധം ചിറകുകളോടുകൂടിയതുമായ ഒരു സ്ത്രീയുടെ വിഗ്രഹം ഘടിപ്പിച്ചിട്ടുള്ള ഒരു പ്രതിമയുടെ പാദഭാഗം ദിലോസില്നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ഗവേഷകരുടെ താത്പര്യം വര്‍ധിപ്പിക്കുകയും അവര്‍ അതിനെ ആര്ച്ചര്മസിന്റെ വിജയപ്രതിമയായി പരിഗണിക്കുകയും ചെയ്തു; തുടര്‍ന്നു നടന്ന പരീക്ഷണങ്ങള്‍ അത് ഒരു "സ്ത്രീനരസിംഹ'ത്തിന്റെ പ്രതിമയെ വഹിച്ചിരുന്ന ചുവടുപടിയാണെന്നു തെളിയിച്ചു; എങ്കിലും വിജയം, പ്രമം എന്നിവയ്ക്ക് പ്രതീകാങ്ങകമായ ആവിഷ്കരണശൈലി അവതരിപ്പിച്ച ഒരു പ്രതിമാശില്പി എന്ന നിലയില്‍ ആര്ച്ചര്മസിനുള്ള സ്ഥാനം അദ്വിതീയമായിതന്നെ നിലക്കൊള്ളുന്നു. |
Current revision as of 08:48, 15 സെപ്റ്റംബര്‍ 2014
ആർച്ചർമസ്
Archurmus
ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീസിലെ കെന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു ശില്പി. ഉടയാടകള്‍ക്കുള്ളില്‍ ആച്ഛാദിതമായ സ്ത്രണസൗന്ദര്യം വെച്ചക്കല്ലില്‍ ആകര്‍ഷകമായി ആവിഷ്കരിക്കുന്നതില്‍ പ്രാഗല്ഭ്യം നേടിയ മിച്ചിയാദേസ് എന്ന പ്രശസ്തശില്പിയുടെ പുത്രനാണ് ഇദ്ദേഹം. ബുപലസ്, അഥെനീസ് എന്നീ സഹോദരന്മാരോടൊപ്പം ആര്ച്ചര്മസും ശില്പകലയില് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവരെല്ലാം തന്നെ ഉടയാടകളോടുകൂടിയ സ്ത്രീ രൂപങ്ങള്‍ വെച്ചക്കല്ലില്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തിയാര്‍ജിച്ചവരായിരുന്നു. ആര്ച്ചര്മസിന്റെ ഏറ്റവും വലിയ സംഭാവന വിജയത്തിനും പ്രമത്തിനും മൂര്ത്തഭാവംകൊടുത്ത് അവയ്ക്ക് ചിറകുകള് നല്കി ആവിഷ്കരിക്കുന്നതിനു തുടക്കം കുറിച്ചു എന്നതാണ്. മിച്ചിയാദേസിന്റെയും ആര്ച്ചര്മസിന്റെയും പേരു രേഖപ്പെടുത്തിയിട്ടുള്ളതും അതിവേഗം പറന്നുപോകുന്നതായി സൂചിപ്പിക്കുന്നവിധം ചിറകുകളോടുകൂടിയതുമായ ഒരു സ്ത്രീയുടെ വിഗ്രഹം ഘടിപ്പിച്ചിട്ടുള്ള ഒരു പ്രതിമയുടെ പാദഭാഗം ദിലോസില്നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ഗവേഷകരുടെ താത്പര്യം വര്‍ധിപ്പിക്കുകയും അവര്‍ അതിനെ ആര്ച്ചര്മസിന്റെ വിജയപ്രതിമയായി പരിഗണിക്കുകയും ചെയ്തു; തുടര്‍ന്നു നടന്ന പരീക്ഷണങ്ങള്‍ അത് ഒരു "സ്ത്രീനരസിംഹ'ത്തിന്റെ പ്രതിമയെ വഹിച്ചിരുന്ന ചുവടുപടിയാണെന്നു തെളിയിച്ചു; എങ്കിലും വിജയം, പ്രമം എന്നിവയ്ക്ക് പ്രതീകാങ്ങകമായ ആവിഷ്കരണശൈലി അവതരിപ്പിച്ച ഒരു പ്രതിമാശില്പി എന്ന നിലയില്‍ ആര്ച്ചര്മസിനുള്ള സ്ഥാനം അദ്വിതീയമായിതന്നെ നിലക്കൊള്ളുന്നു.